തടി വയ്ക്കണോ ? ഇത് കഴിച്ചാല്‍ മതി !

തടിയില്ല എന്ന് പരാതി പറയുന്നവര്‍ക്ക് പരിഹാരമാണ് ചോളം. കാരണം തടിയും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഇത്രയും ഫലപ്രദമായ മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം. ഇതുകൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ചോളത്തിനുണ്ട്. രുചി എന്നതിലുപരി ആരോഗ്യത്തിനാണ് ചോളത്തില്‍ പ്രാധാന്യം. പലര്‍ക്കും ചോളം ഇഷ്ടമാവില്ല. എന്നാല്‍ ആരോഗ്യത്തിന് ഇത്രയേറെ ഗ്യാരണ്ടി നല്‍കുന്ന മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.

ചോളം സ്ഥിരമായി കഴിച്ചാല്‍ അത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. അത്രയേറെ ആരോഗ്യകരമായ ഒന്നാണ് ചോളം എന്നത് തന്നെയാണ് മറ്റ് ധാന്യങ്ങളില്‍ നിന്ന് ചോളത്തെ വ്യത്യസ്തമാക്കുന്നത്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ചോളം കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

ചിലര്‍ തടി കുറക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ചിലരാകട്ടെ തടി വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന് ഏറ്റവും പറ്റിയ ഒന്നാണ് ചോളം. ചോളത്തില്‍ കാര്‍ബ്യുറേറ്ററുകളും കലോറിയും കൂടുതലാണ്. ഇത് തന്നെയാണ് തടി വര്‍ദ്ധിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ തടി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ചോളം സ്ഥിരമായി കഴിക്കാം.

പ്രമേഹമുള്ളവര്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ചോളം. ചോളത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനും ആണ് ഇതിന് പിന്നില്‍. ഇതാണ് ആരോഗ്യത്തിന് സഹായിക്കുന്ന ഒന്ന്.

മലബന്ധം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നാരുകള്‍ മലബന്ധം പോലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കുന്നു.

പലരും കാഴ്ചക്കുറവ് കൊണ്ട് വളരെ ചെറുപ്പത്തില്‍ തന്നെ കഷ്ടപ്പെടുന്നു. എന്നാല്‍ ചോളം വേവിച്ച് കഴിക്കുന്നത് ഇത്തരം കാഴ്ച സംബന്ധമായ പ്രശ്‌നത്തെ വളരെ എളുപ്പത്തില്‍ തന്നെ ഇല്ലാതാക്കുന്നു.

ഗര്‍ഭിണികള്‍ക്ക് പലപ്പോഴും ചില ഭക്ഷണങ്ങള്‍ നിഷിദ്ധമായിരിക്കും. എന്നാല്‍ ആഹാരത്തില് ചോളം ഉള്‍പ്പെടുത്താന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം. ഇത് ഗര്‍ഭകാല അസ്വസ്ഥതകള്‍ കുറക്കുകയും പ്രസവം എളുപ്പത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ ശരീരത്തില് അപകടകരമായ വിധം വര്‍ദ്ധിക്കുന്നതിന് തടയിടാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ചോളം. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്നു ചോളത്തിന്റെ ഉപയോഗം.

ഹൃദയസംബന്ധമായ രോഗങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും കൂടി വരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചോളം സ്ഥിരം കഴിക്കുന്നത് നല്ലതാണ്.

ചര്‍മ്മത്തില്‍ പലര്‍ക്കും പല തരത്തിലുള്ള അലര്‍ജികളും ചൊറിച്ചിലും ഉണ്ടാവുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ചോളം കഴിക്കുന്നത്. ഇത് ചര്‍മ്മത്തെ അലര്‍ജികളില്‍ നിന്നും മറ്റും സംരക്ഷിക്കുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ചോളത്തിന്റെ ഉപയോഗം. ഇതിലൂടെ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നു.

ചിലരില്‍ എല്ലുകള്‍ക്ക് പെട്ടെന്ന് തന്നെ പൊട്ടലും മറ്റ് പ്രശ്‌നങ്ങളും സംഭവിക്കുന്നു. എന്നാല്‍ എല്ലുകള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്ന കാര്യത്തില്‍ വളരെ സഹായിക്കുന്ന ഒന്നാണ് ചോളം. അതുകൊണ്ട് തന്നെ ചോളത്തിന്റെ കാര്യത്തില്‍ ഒരിക്കലും പിശുക്ക് കാണിക്കേണ്ട ആവശ്യമില്ല.

കുടലിലെ ക്യാന്‍സറിനെ നേരിടാനും ചോളം സഹായിക്കുന്നു. ചോളത്തിന്റെ ഉപയോഗം എന്തുകൊണ്ടും വര്‍ദ്ധിപ്പിക്കുന്നത് നല്ലതാണ്. കാരണം ചോളം കുടലിലെ ക്യാന്‍സര്‍ സാധ്യതയെ വളരെയധികം കുറക്കുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക
സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിച്ചാല്‍ സംഭവിക്കുന്നത്‌