മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് മാത്രമല്ല ഭക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടത്. പ്രസവശേഷവും ഭക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ശ്രദ്ധ നല്‍കണം. മുലയൂട്ടുന്ന സമയത്ത് ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. പല ഭക്ഷണങ്ങളും കുഞ്ഞിന്റെ കൂടി ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്.

നമുക്കിഷ്ടമുള്ള ഭക്ഷണങ്ങളും ഇത്തരത്തില്‍ ഒഴിവാക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് ആദ്യ പ്രസവസമയത്ത് എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം കഴിക്കാതിരിക്കരുത് എന്ന കാര്യത്തില്‍ ശ്രദ്ധ നല്‍കണം. മുലയൂട്ടുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മത്സ്യം ഇഷ്ടമുള്ളവരാണെങ്കില്‍ അത് ഒഴിവാക്കുന്ന കാര്യം അല്‍പം ബുദ്ധിമുട്ടുള്ളതാണ്. എന്നാല്‍ മത്സ്യം ഉപയോഗിക്കുമ്പോള്‍ ഇതിലുള്ള മെര്‍ക്കുറി നിങ്ങലുടെ പാലിന്റെ ഉത്പാദനത്തില്‍ കാര്യമായ മാറ്റം വരുത്തുന്നു. കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ തിരഞ്ഞെടുത്ത് മത്സ്യങ്ങള്‍ മാത്രം കഴിക്കുക.

സ്ത്രീകളും ഇന്ന് മദ്യപിക്കുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. അതുകൊണ്ട് തന്നെ മദ്യപിക്കുന്ന സ്ത്രീകള്‍ ഗര്‍ഭകാലത്തും പാലൂട്ടുന്ന വേളയിലും മദ്യം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

കഫീന്‍ അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും പരമാവധി ഒഴിവാക്കുക. അമ്മയുടെ പാല്‍ കുഞ്ഞ് കുടിക്കുന്നതിനാല്‍ ഈ കഫീന്‍ പല തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും കഫീനെ പ്രതിരോധിക്കാനുള്ള കഴിവില്ല.

കര്‍പ്പൂര തുളസിയാണ് മറ്റൊരു ശ്രദ്ധിക്കേണ്ട വസ്തു. കര്‍പ്പൂര തുളസി നിങ്ങലുടെ പാലിന്റെ ഉത്പാദനത്തെ കുറക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ കുഞ്ഞിന് ആവശ്യമായ പാല്‍ ലഭിക്കാതെ വരുന്നു.

ചിലര്‍ മുളക് കൂടുതല്‍ ഇഷ്ടമുള്ളവരായിരിക്കും. എന്നാല്‍ മുളകിന്റെ ഉപയോഗം പാലിന്റെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തേയും ഇത് പ്രശ്‌നത്തിലാക്കുന്നു.

കടല കഴിക്കുന്നവരും കുറവല്ല. ഇത് കഴിച്ച അമ്മമാരുടെ പാല്‍ കുടിച്ച് വളരുന്ന കുഞ്ഞുങ്ങളില്‍ അലര്‍ജി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇതിന് പകരം ബദാം കഴിക്കേണ്ടത് ഉത്തമമായിട്ടുള്ള ഒന്നാണ്.

പച്ചക്കറികളില്‍ തന്നെ ഗ്യാസ് ഉണ്ടാക്കുന്ന തരത്തിലുള്ളവ ധാരാളം ഉണ്ട്. ഉരുളക്കിഴങ്ങ് ഇത്തരത്തില്‍ ഒന്നാണ്. കാരറ്റ്, മത്തന്‍ തുടങ്ങിയവയൊക്കെ കഴിക്കുമ്പോള്‍ ഒന്ന് ശ്രദ്ധിക്കാം. കാരണം മുലയൂട്ടുന്ന അമ്മമാര്‍ ഇതൊക്കെ കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം.

മുലയൂട്ടുന്ന അമ്മമാര്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു കൂടി ഉപകരിക്കുന്ന ഭക്ഷണങ്ങളെ കഴിക്കാന്‍ പാടുള്ളൂ ..ഗര്‍ഭാവസ്ഥയില്‍ ആയിരിക്കുന്നുന്ന കുഞ്ഞിനെ അമ്മ കഴിക്കുന്ന ഭക്ഷണങ്ങള്‍ ബാധിക്കുന്ന പോലെ തന്നെയാണ് മുലയൂട്ടുമ്പോഴും സംഭവിക്കുന്നത്‌ …മുലപ്പാല്‍ ഉണ്ടാവാന്‍ ചെറുപയര്‍ വേവിച്ചു കഴിക്കുന്നത്‌ വളരെ നല്ലതാണ്

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക
കുട്ടികളുടെ തല എവിടെയെങ്കിലും മുട്ടി മുഴച്ചാല്‍ ചെയ്യേണ്ടത്