ശുദ്ധമായ തേന്‍ തിരിച്ചറിയാന്‍ ചില വഴികള്‍

തേന്‍ ആരോഗ്യസൗന്ദര്യസംരക്ഷണത്തിന്റെ താക്കോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും തേനിന്റെ യഥാര്‍ത്ഥ ഉപയോഗങ്ങള്‍ പലര്‍ക്കും അറിയില്ല.വര്‍ഷങ്ങളായി നമ്മുടെയെല്ലാം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തേന്‍ ഉപയോഗിക്കുന്നുണ്ട്. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയാണ് തേന്‍.

ഒറ്റമൂലി എന്നതിലുപരി പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തേനിന് കഴിയും. ഒരു വയസ്സായ കുട്ടികള്‍ മുതല്‍ പ്രായഭേദമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് തേന്‍. തേന്‍ ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ ഉപയോഗം നമുക്കുണ്ട് എന്ന് നോക്കാം.

മുറിവിന് പരിഹാരം കാണാന്‍ തേന്‍ ഉപയോഗിക്കാം. മുറിവുണ്ടായാല്‍ ആന്റിസെപ്റ്റിക് ക്രീം ഉപയോഗിക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ ഉപയോഗിച്ച് നോക്കൂ. മുറിവ് ഉടന്‍ തന്നെ കരിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പൊള്ളലേല്‍ക്കുമ്പോള്‍ അതിന് ഏറ്റവും നല്ല പരിഹാരമാണ് തേന്‍. തേന്‍ ഉപയോഗിച്ച് പലപ്പോഴും പൊള്ളലിന്റെ കാഠിന്യം കുറക്കാനും പൊള്ളലിന് പരിഹാരം കാണാനും കഴിയുന്നു.

മദ്യപിച്ചതിന്റെ ഹാങ് ഓവര്‍ മാറ്റാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് തേന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്‍പം തേന്‍ വെള്ളത്തില്‍ ചാലിച്ച് കഴിച്ചാല്‍ മതി. അത് ഹാങ് ഓവര്‍ മാറ്റുന്നു.

പ്രാണികളെ തുരത്താന്‍ അല്‍പം തേന്‍ വിനീഗറിലോ വെള്ളത്തിലോ കലര്‍ത്തി വെക്കുക. പ്രാണികള്‍ തേനില്‍ ആകൃഷ്ടരായി പെട്ടെന്ന് തന്നെ വെള്ളത്തില്‍ വീഴും.

സൗന്ദര്യസംരക്ഷണത്തിന്റെ പട്ടികയില്‍ എന്നും മുന്നില്‍ ഇടം പിടിക്കുന്ന ഒന്നാണ് തേന്‍. മുട്ടില്‍ അല്‍പം തേന്‍ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് മുട്ട് വരണ്ടതാവാതെ സംരക്ഷിക്കുന്നു.

പഴങ്ങള്‍ ചീത്തയാവാതെ ദിവസങ്ങളോളം ഇരിക്കണമെങ്കില്‍ അല്‍പം തേന്‍ പുരട്ടി വെച്ചാല്‍ മതി. പ്രത്യേകിച്ച് മുറിച്ച പഴങ്ങള്‍. ഇത് പഴങ്ങള്‍ ചീത്തയാവാതെ സംരക്ഷിക്കും.

തേനില്‍ മായങ്ങള്‍ ഏറെയാണ്. ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് തുടങ്ങി ചില കെമിക്കലുകള്‍ വരെ ഇതില്‍ ചേര്‍ക്കുന്നുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍ ചില വഴികളുണ്ട്,

വാങ്ങിയ തേനില്‍ നിന്നും അല്‍പം ഒരു ടേബില്‍ സ്പൂണിലെടുത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ വയ്ക്കുക. ഇളക്കരുത്. ശുദ്ധമായ തേനെങ്കില്‍ വെള്ളത്തില്‍ കലരില്ല. അല്ലെങ്കില്‍ ഇത് വെള്ളത്തില്‍ കലരും.

തേനെടുത്ത് ഒരു തീപ്പെട്ടിക്കോല്‍ ഉരച്ചു കത്തിയ്ക്കുക. ശുദ്ധമായ തേന്‍ പെട്ടെന്നു കത്തിപിടിയ്ക്കും. മായം കലര്‍ന്ന തേന്‍   കത്തില്ല

ഒരു കഷ്ണം ബ്രെഡ് തേനില്‍ മുക്കി വയ്ക്കുക. അല്‍പം കഴിഞ്ഞു ബ്രെഡ് പുറത്തെടുത്താല്‍ മാര്‍ദവമില്ലാത്തതായി മാറിയെങ്കില്‍ ശുദ്ധമായ തേനെന്നര്‍ത്ഥം. അല്ലാത്ത തേനെങ്കില്‍ ബ്രെഡ് മൃദുവാകും.

ഇതുപോലെ കടകളില്‍ നിന്നും വാങ്ങുന്ന തേന്‍ ശുദ്ധമാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം ഉപയോഗിക്കുക ഇല്ലെങ്കില്‍ ഗുണത്തെക്കാള്‍ ദോഷം ആകും ഉണ്ടാകുക

നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

തടി വയ്ക്കണോ ? ഇത് കഴിച്ചാല്‍ മതി !