കുപ്പി വെള്ളം കുടിച്ചാലുള്ള കുഴപ്പങ്ങള്‍

ഏറ്റവും ശുദ്ധമായ വെള്ളം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഓരോ കമ്പനികളും തങ്ങളുടെ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. എന്നാല്‍, ഇതില്‍ ഏതാണു ശുദ്ധമെന്നും ഏതാണു മോശമെന്നും കണ്ടെത്താന്‍ പരിശോധകര്‍ക്കു കഴിയാറുമില്ല. അവര്‍ അതിനായി തുനിയാറുമില്ല. ദാഹിക്കുമ്പോള്‍ അപ്പോള്‍ കിട്ടുന്ന വെള്ളം കുടിക്കുക അത്രതന്നെ. എന്നാല്‍ വെള്ളത്തിന്റെ ഗുണദോഷങ്ങള്‍ അക്കമിട്ടു പറയേണ്ടതും ജനങ്ങളെ ബോധവത്കരിക്കേണ്ടതും അതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരാണ്.

കുപ്പിവെള്ളത്തിന്റെ ദോഷങ്ങള്‍ കണ്ടെത്തുകയും അതു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുകയും ചെയ്യാത്തതുമൂലം ശുദ്ധവെള്ളമെന്ന പേരില്‍ പുറത്തിറങ്ങുന്ന രോഗവെള്ളം ജനങ്ങള്‍ കുടിച്ചുകൊണ്ടിരിക്കും. ശുദ്ധജലമെന്ന പേരില്‍ നമ്മള്‍ വാങ്ങിക്കുടിക്കുന്ന കുപ്പിവെള്ളത്തില്‍ മാരക രോഗങ്ങള്‍ക്കു കാരണമാകുന്ന രോഗാണുക്കളും കീടനാശിനികളുമുണ്ടെന്നു പരിശോധനകളില്‍ തെളിഞ്ഞിട്ടുണ്ട്.

ഈ കണ്ടെത്തലുകള്‍ കുടിച്ച വെള്ളത്തെ പോലും വിശ്വസിക്കാനാവാത്ത സ്ഥിതിയില്‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുകയാണ്. കുപ്പിവെള്ളത്തിന്റെ 40 ശതമാനവും പൈപ്പ് വെള്ളത്തില്‍ നിന്നാണ് ഉണ്ടാക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നുവച്ചാല്‍ മലനിരകളില്‍ നിന്നുള്ള ധാതുസമ്പുഷ്ടമായ പ്രകൃതിദത്ത നീരുറവകളില്‍ മിക്കവയും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പൈപ്പിലേതെന്ന്. അദ്ഭുതപ്പെടുത്തുന്ന രീതിയില്‍ രാസവസ്തുക്കളുടെ ഒരു നിരതന്നെ കുപ്പി വെള്ളത്തിലുണ്ടെന്നാണ് എന്‍വയോണ്‍മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിശോധനാഫലം. സാധാരണ ടാപ്പ് വെള്ളത്തില്‍ കാണുന്ന അത്രതന്നെ ക്ലോറിനേഷന്റെ വിഷമുള്ള ഉപവസ്തുക്കളുള്‍പ്പെടെ മറ്റു രാസവസ്തുക്കളും പല ബ്രാന്‍ഡ് കുപ്പിവെള്ളത്തിലുമുണ്ട്. കുപ്പിവെള്ള വ്യവസായം സ്വയം അംഗീകരിച്ച മാലിന്യത്തിന്റെ തോതിലധികമാണ് അവര്‍ വില്‍ക്കുന്ന വെള്ളത്തിലെ മാലിന്യങ്ങള്‍.

യാത്രകള്‍ക്കിടയില്‍ കുപ്പിവെള്ളത്തേ ആശ്രയിക്കാത്തവരായി ആരുമുണ്ടാകില്ല. അവശ്യമായ കുപ്പിയില്‍ വര്‍ണകടലാസോട് കൂടിയ മിനറല്‍ വാട്ടര്‍ അകത്താക്കുന്നത് , മുലപ്പാലിനേക്കാള്‍ ശുദ്ധമായ വെള്ളം കുടിക്കുന്നുവെന്ന സംതൃപ്തിയോടെയാണ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് ശാസ്ത്രജ്ഞർ  സൂചിപ്പിക്കുന്നത്. മിനറല്‍ വാട്ടര്‍ ബോട്ടിലുകളിലൂടെ മാരക വിഷാംശങ്ങളാണ് നിങ്ങള്‍ ശരീരത്തിലെത്തിക്കുന്നതെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ഒരു കൂട്ടം  ശാസ്ത്രജ്ഞർ  അടുത്തിടെ നടത്തിയ പഠനത്തിന്റെ റിസള്‍ട്ട് ഞെട്ടിപ്പിക്കുന്നതായിരുന്നു. മിനറല്‍ വാട്ടറില്‍ മാരകമായ കെമിക്കലുകള്‍ അതും, വെള്ളം ശുദ്ധമാക്കുന്നതിന്റെ ഭാഗമായി കമ്പനികള്‍ ചേര്‍ക്കുന്നത്.

സാധാരണ കുപ്പിവെള്ളം നിര്‍മിക്കാനായി ഉപയോഗിക്കുന്ന ഭൂഗര്‍ഭ ജലത്തില്‍ കാണാത്ത ബ്രോമേറ്റ്, ക്ലോറേറ്റ്, ക്ലോറൈറ്റ് അംശങ്ങള്‍ കുപ്പിവെള്ളത്തില്‍ കണ്ടെത്തി. വെള്ളം  ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി മിനറല്‍ വാട്ടറില്‍ കലര്‍ന്നവയാണ് ഇതെന്ന് വ്യക്തം.

നിലവില്‍ കുപ്പിവെള്ള നിര്‍മാണത്തിനായി ഇന്ത്യയില്‍ നിയമ നിര്‍മ്മാണങ്ങളൊന്നുമില്ല. അതുകൊണ്ടു തന്നെ കുപ്പിവെള്ളത്തില്‍ ഉള്‍പ്പെടാവുന്ന പരാവധി രാസപദാര്‍ത്ഥങ്ങള്‍ക്ക് പരിധിയും കല്പിച്ചിട്ടില്ല.

പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച പല ബ്രാന്‍ഡുകളുടെ മിനറല്‍ വാട്ടറായിരുന്നു പരിശോധനകള്‍ക്കായി ഉപയോഗിച്ചത്. എല്ലാ കുപ്പിവെള്ളതിലും ക്ലോറൈറ്റ്,ക്ലോറേറ്റ്, ബ്രോമിന്‍ തുടങ്ങിയ രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പഠനത്തിന്റെ പൂര്‍ണ റിപ്പോര്‍ട്ട് സയന്‍സ് ജേര്‍ണലായ കറന്റ് സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പോസ്റ്റ്‌ ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

ബിപി കുറയ്ക്കാന്‍ ഉണക്കമുന്തിരി കഴിക്കേണ്ടത്‌ എങ്ങിനെ ?