കുതിര്‍ത്തിയ ബദാം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം

ബദാം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. നല്ല കൊളസ്‌ട്രോളിന്റെ പ്രധാനപ്പെട്ട ഉറവിടം. നല്ല കൊഴുപ്പടങ്ങിയ ഒരു ഭക്ഷ്യവസ്തു.

എന്നാല്‍ ബദാം ശരിയായ രീതിയില്‍ കഴിച്ചാലേ ആരോഗ്യഗുണങ്ങള്‍ ലഭിയ്ക്കൂ. ഇത് ശരിയായി കഴിയ്ക്കുകയെന്നു പറഞ്ഞാല്‍ പച്ചയ്ക്കു കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളാണ്.

കുതിര്‍ത്ത്, ബദാമിന്റെ തൊലി കളഞ്ഞുവേണം, കഴിയ്ക്കാനെന്നു പറയും. ഇതിന്റെ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

ബദാമിന്റെ തൊലി ഏറെ കട്ടിയുള്ളതാണ്. ഇത് പോഷകങ്ങള്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

ബദാം വെള്ളത്തിലിടുമ്പോഴാണ് ഇതു മുളയ്ക്കുക. ഇതിലെ എന്‍സൈമുകള്‍ അപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഈ എന്‍സൈമുകളാണ് ശരീരത്തിന് ഗുണം നല്‍കുന്നത്.

ബദാമിന്റെ തൊലിയില്‍ എന്‍സൈമുകളെ തടയുന്ന ചില ഘടകങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ ഇവ നീക്കുന്നതു ഗുണം ചെയ്യും.

ബദാമിലെ ഇത്തരം എന്‍സൈമുകള്‍ പെട്ടെന്നു ദഹിയ്ക്കാനും ഇതിലെ പോഷകങ്ങള്‍ പെട്ടെന്നാഗിരണം ചെയ്യാനും വഴിയൊരുക്കും.ബദാമിന്റെ തൊലയില്‍ ഫൈറ്റേറ്റ് എന്ന ഘടകമുണ്ട്. ഇത ഇവ അയേണ്‍, സിങ്ക് എന്നിവയുമായി പ്രവര്‍ത്തിച്ച് ഇൗ ഘടകങ്ങള്‍ ശരീരത്തിനു ലഭ്യമാകുന്നതു തടയും.

ഫൈറ്റേറ്റുകള്‍ നല്ല ദഹനപ്രക്രിയയ്ക്കു തടസം നില്‍ക്കുന്നവയുമാണ്. ഇതുകൊണ്ടാണ് ബദാം കുതിര്‍ത്ത ശേഷം തൊലി കളയാന്‍ പറയുന്നത്.

ബദാം റോസ്റ്റ് ചെയ്യുമ്പോഴും പാസ്ച്വറൈസ് ചെയ്യുമ്പോഴും ഇതിലെ ആരോഗ്യദായകങ്ങളായ എന്‍സൈമുകള്‍ നശിയ്ക്കും. ഇതുകൊണ്ടുതന്നെ സാധാരണ ബദാം വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് നല്ലത്.

12 മണിക്കൂര്‍ നേരം ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തുക. അപ്പോളാണ് ഇതില്‍ വിത്തുല്‍പാദന പ്രക്രിയ നടക്കുക. ഇതാണ് ആരോഗ്യത്തിനു ഗുണം തരുന്നതും. ഇത്തരം ബദാമാണ് ആരോഗ്യത്തിന് ഏറെ ഗുണകരം.

അമിത ഭാരം നിങ്ങളെ അലട്ടുന്നുവെങ്കിലും നിങ്ങള്‍ കഴിക്കേണ്ടത്‌ ബദാം തന്നെയാണ്‌. കാരണം മറ്റേതൊരു ഉപായത്തേക്കാളും ഭാരം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌ ബദാം. തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന്‌ കഴിയുന്നു. ഇത്‌ കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു. ബദാം രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌, ഇന്‍സുലിന്റെ അളവ്‌ ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്‌

ബദാം കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണ്‌ . എന്നാല്‍ ശരിയായ രീതിയില്‍ കഴിക്കണം എന്നുമാത്രം. രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വെച്ചതിന്‌ ശേഷം പുറത്തെ തൊലി കളഞ്ഞ്‌ കഴിക്കുക. ദിവസവും ശരിയായ രീതിയില്‍ ബദാം കഴിച്ചാല്‍ ഇതിന്റെ പരമാവധി ഗുണം ലഭിക്കും.

നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

കുപ്പി വെള്ളം കുടിച്ചാലുള്ള കുഴപ്പങ്ങള്‍