നാവ് വടിക്കാമോ ? അത് ആരോഗ്യത്തിനു നല്ലതാണോ ?

വായ വൃത്തിയായി സൂക്ഷിക്കുന്നത് വായുടെ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണ്. പല ആരോഗ്യപ്രശ്നങ്ങളുടെയും ആദ്യ സൂചനകള്‍ നല്കുന്നത് നാവായിരിക്കും. അത് ശരിയായ സമയത്ത് തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കുകയും വേണം. നാവില്‍ നോക്കിയാല്‍ ശരീരത്തിന്‍റെ മൊത്തത്തിലുളള ആരോഗ്യത്തെക്കുറിച്ചുള്ള ധാരണ ലഭിക്കും.

നാവിന്‍റെ തുമ്പ് ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും അവസ്ഥ കാണിക്കുമ്പോള്‍ വശങ്ങള്‍ കരളിന്‍റെയും വൃക്കയുടെയും സ്ഥിതി വെളിപ്പെടുത്തും. നാവിന്‍റെ മധ്യഭാഗത്ത് നോക്കിയാല്‍ വയറിന്‍റെ അവസ്ഥ മനസിലാക്കാനും, നാവിന്‍റെ ഏറ്റവും പിന്നില്‍ നോക്കിയാല്‍ കുടലിന്‍റെ അടിഭാഗത്തെപ്പറ്റിയും മനസിലാക്കാനാവും.

വായുടെ ശുചിത്വത്തെപ്പറ്റി പറയുമ്പോള്‍ പലരും ഓര്‍മ്മിക്കുക പല്ലുവൃത്തിയാക്കുന്നതിനെ കുറിച്ചാണ്. പല്ലുവൃത്തിയാക്കുന്നതിനൊപ്പം നാവും വൃത്തിയാക്കേണ്ടതുണ്ട്. ഏറെ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുള്ള നാവ് എങ്ങനെ വൃത്തിയായി സൂക്ഷിക്കാനാവും എന്ന് അറിഞ്ഞിരിക്കണം. വൃത്തിയില്ലാത്ത നാവ് വായ്നാറ്റത്തിനും, പല്ല് കേടാകുന്നതിനും മാത്രമല്ല ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും.

നാവ് എങ്ങനെ വൃത്തിയായും, ശുചിത്വത്തോടെയും സംരക്ഷിക്കണമെന്നാണ് ഇവിടെ നമ്മള്‍ പരിചയപ്പെടുന്നത്. ഇവ പതിവായി പിന്തുടരുകയും, ദിവസം രണ്ട് പ്രാവശ്യമെങ്കിലും ചെയ്യുകയും വേണം.

നാവ് വൃത്തിയാക്കുന്നതിന് ഏറ്റവും സാധാരണയായി ചെയ്ത് വരുന്ന രീതിയാണ് നാവ് വടിക്കല്‍. ഇതിനായി പ്ലാസ്റ്റിക്,അല്ലെങ്കില്‍ ലോഹം കൊണ്ടുള്ള സ്ക്രാപ്പര്‍ ഉപയോഗിക്കാം. എന്നാല്‍ നാവ് വടിക്കുന്ന സമയത്ത് അധികം മര്‍ദ്ദം ചെലുത്തിയാല്‍ ചോര വരാനിടയാകും.

ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ മൗത്ത്‍വാഷ് ഉപയോഗിച്ച് വായ കഴുകുന്നത് ബാക്ടീരിയകള്‍ വഴി വായ്നാറ്റമുണ്ടാക്കുന്നത് തടയും. ഇത് വഴി വായും, നാവും വൃത്തിയായിരിക്കും.

വായ പതിവായി ഉപ്പ് വെള്ളം ഉപയോഗിച്ച് കഴുകുന്നത് മൗത്ത്‍വാഷ് ഉപയോഗിക്കുന്നതിന് സമാനമായ ഫലം നല്കും. അണുക്കള്‍ നാവില്‍ വളരുന്നത് തടയുകയും ബാക്ടീരിയ, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ പല്ല് കേടാക്കുന്നതും, വായ്നാറ്റമുണ്ടാക്കുന്നതും തടയുകയും ചെയ്യും.

പനിയുള്ളപ്പോള്‍ നാവിന് മേലെ വെളുത്ത നിറം വരുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. ഇത് ചിലപ്പോള്‍ ഫംഗസ് ബാധ മൂലമാകും. ഇത് തടയാന്‍ ഒരു ഡോക്ടറെ കണ്ട് അനുയോജ്യമായ ഓയിന്‍റ്മെന്‍റുകള്‍ ഉപയോഗിക്കുക.

ചില ടൂത്ത് ബ്രഷുകളുടെ പിന്‍ഭാഗത്ത് പരുക്കനായ ഭാഗമുണ്ടാകും. ഇവിടം ടൂത്ത് പേസ്റ്റിനൊപ്പം ഉരച്ച് നാവ് വൃത്തിയാക്കാം.

ഏറെ ആരോഗ്യഗുണങ്ങളുള്ള ഗ്രീന്‍ ടീ വായിലെ ബാക്ടീരിയകളെ നശിപ്പിക്കാനും ഉപയോഗിക്കാം. ഗ്രീന്‍ ടീ കുടിക്കുന്നത് നാവ് വൃത്തിയായിരിക്കാന്‍ സഹായിക്കും.

ശരീരത്തിലെ ജലാംശം കുറയുന്നത് നാവിലെ നിറമാറ്റത്തിന് കാരണമാകും. ഇത് തടയാനായി ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. കുടലിന്‍റെ പ്രവര്‍ത്തനത്തെ സുഗമമാക്കാനും ഇത് സഹായിക്കും.

നാവിന് അലര്‍ജിയും, അസ്വസ്ഥതയുമുണ്ടാക്കുന്ന ഭക്ഷണങ്ങളുണ്ട്. ഇത് വ്യക്തികള്‍ക്കനുസരിച്ച് മാറും. അത്തരം ഭക്ഷണങ്ങളുപയോഗിക്കാതിരിക്കുക. അഥവാ കഴിക്കുകയാണെങ്കില്‍ ശേഷം വായും നാവും നല്ലത് പോലെ വൃത്തിയാക്കുക.

പലരും ഭക്ഷണ ശേഷം വായ വൃത്തിയാക്കാന്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ഭക്ഷണത്തിന് മുമ്പും വായും നാവും വൃത്തിയാക്കുന്നത് ഏറെ ആരോഗ്യകരമാകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് വഴി ഉപദ്രവകാരികളായ ബാക്ടീരിയകള്‍ വയറ്റിലെത്തുന്നത് തടയാം.

ഇവിടെ പറഞ്ഞവയെല്ലാം പതിവായും, ഭക്ഷണശേഷവും, കിടക്കുന്നതിന് മുമ്പും നാവ് എങ്ങനെ വൃത്തിയാക്കണമെന്നതാണ്. ഇവ സ്ഥിരമായി ചെയ്യുന്നത് വഴി വായുടെ ആരോഗ്യം മാത്രമല്ല പിങ്ക് നിറമുള്ള ആരോഗ്യപൂര്‍ണ്ണമായ നാവും സ്വന്തമാക്കാം.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍  നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

 
ഇയര്‍ ബാലന്‍സ് പ്രോബ്ലത്തിന് മരള്‍ എന്ന ഔഷധം ഉപയോഗിക്കേണ്ട വിധം