ടൂത്ത് പേസ്റ്റ് എന്ന വിഷം ഞെട്ടിപ്പിക്കുന്ന രഹസ്യം !

നമ്മുടെയെല്ലാം ഓരോ ദിനവും ആരംഭിക്കുന്നത് ഒരു നുള്ള് ടൂത്ത് പേസ്റ്റിലാണല്ലോ. പണ്ടാണെങ്കില്‍ ഒരു കീറ് മാവിലയിലോ, ചിരട്ടക്കരിയിലോ അല്ലെങ്കില്‍ ഉമിക്കരിയിലോ ഒക്കെയായിരുന്നെന്നു പറയാം. ഇന്നിപ്പോള്‍ പ്രഭാതത്തിന്റെ പ്രസരിപ്പ് നമ്മളില്‍ ആദ്യം നിറയ്ക്കുന്നത് നറുമണം വിതറുന്ന ടൂത്ത്‌ പേസ്റ്റുകളാണ്.

ടൂത്ത് പേസ്റ്റില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നമുക്ക് ആലോചിക്കാന്‍പോലും വയ്യെന്നായിരിക്കുന്നു. സുഗന്ധമുള്ള ശ്വാസത്തിനും ബലമുള്ള പല്ലുകള്‍ക്കും എല്ലാവരും വിശ്വസിക്കുന്നത് ടൂത്ത് പേസ്റ്റുകളെയാണ്. ബ്രഷിനും ടൂത്ത്പേസ്റിനുമായി മലയാളികള്‍ ചെലവിടുന്നത് 2000 കോടി രൂപയാണത്രേ

അധികമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെയാണ് ടൂത്ത്പേസ്റിന്റെ കാര്യവും. നിങ്ങള്‍ പരസ്യങ്ങളില്‍ കാണുന്നതുപോലെ ബ്രഷിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ ടൂത്ത്പേസ്റ് നിറച്ചാണോ പല്ലുതേക്കാറ്?

എന്നാല്‍ നിങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ദിവസവും പല്ലുകള്‍ക്ക് സമ്മാനിക്കുന്നത്. കാരണം ഫ്ളൂറൈഡും മറ്റ് പലതരം കെമിക്കലുകളുമടങ്ങിയ ടൂത്ത്പേസ്റ് ഒരു പയറുമണിയോളം വലുപ്പത്തില്‍ എടുത്താല്‍ത്തന്നെ ധാരളമായി. ഇവിടെ നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം ടൂത്ത്പേസ്റിന്റെ അളവിലല്ല കാര്യം. എങ്ങനെ പേസ്റ് ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. പരസ്യങ്ങള്‍ നിങ്ങളെ വഴിതെറ്റിക്കുകയാണെന്ന് ഓര്‍ക്കുന്നത് നന്ന്.

ഫ്ലൂറൈഡ്ഫ്ളൂറിന്‍ എന്ന രാസവസ്തുവിന്റെ സംയുക്തമായ ഫ്ളൂറൈഡ് എല്ലാ ടൂത്ത് പേസ്റിലും അടങ്ങിയിട്ടുണ്ട്. പല്ല് കേടുവരുന്നതില്‍നിന്നും സംരക്ഷിക്കുന്ന ഫ്ളൂറൈഡ് ടൂത്ത്പേസ്റിലെ ഒരു അടിസ്ഥാനഘടകമാണ്. പ്രകൃതിയിലെമ്പാടുമുള്ള ഒരു ധാതുവാണ് ഇത്

ടൂത്ത്‌പേസ്റ്റിന്റെ സെന്‍സിറ്റീവിറ്റി അബ്രാസീവ്‌സ് എന്നൊരു പദാര്‍ത്ഥം കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിന്റെ തോത് വളരെ കൃത്യമായിരിക്കണം. ഇവയുടെ തോത് കൂടിയാല്‍ ഇവ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. കൃത്യമായ തോതിലുള്ള അബ്രാസീവുകള്‍ ആര്‍ഡിഎ റേറ്റിംഗ് പാസാവുകയും വേണം.

ടൂത്ത് പേസ്റ്റ് വാങ്ങുമ്പോള്‍ ആര്‍ഡിഎ റേറ്റിംഗ് ഉള്ളതാണോ എന്ന് നോക്കി വാങ്ങുക. പേസ്റ്റിലെ ഫോര്‍മാലില്‍ഡിഹൈഡ് വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ഇതിന്റെ കൂടുതല്‍ അളവ് കിഡ്‌നി പ്രശ്‌നം, കരള്‍ രോഗം, മഞ്ഞപ്പിത്തം, പല്ലു തേയുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും.

മൗത്ത് വാഷിലും ചില പേസ്റ്റുകളിലും ട്രിക്ലോസാന്‍ എന്നൊരു രാസപദാര്‍ത്ഥമടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ കാലം ഉപയോഗിച്ചാല്‍ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്ന ബാക്ടീരികളെ വളര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ടൂത്ത് പേസ്റ്റ് മൃദുവായിരിക്കുന്നതിന് കാരണം പാരാഫിനുകള്‍ ചേര്‍ക്കുന്നതാണ്. ഇവ പല്ലില്‍ പാടുകളും മനംപിരട്ടലും മലബന്ധവും ഉണ്ടാക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പേസ്റ്റ് ഉപയോഗിച്ച് കൂടുതല്‍ നേരം പല്ലു തേയ്ക്കുമ്പോല്‍ മനംപിരട്ടല്‍ അനുഭവപ്പെടുക സ്വാഭാവികമാണ്.

പേസ്റ്റിലെ ഗ്ലിസറിന്‍ ഗ്ലൈക്കോളാണ് ഇതിന് കാരണം. ഇത് പേസ്റ്റിന് ഈര്‍പ്പം നല്‍കാന്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥമാണ്. അതുകൊണ്ട് പല്ലു തേയ്ക്കുമ്പോള്‍ കുറച്ച് പേസ്റ്റ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

നാവ് വടിക്കാമോ ? അത് ആരോഗ്യത്തിനു നല്ലതാണോ ?