ഹാര്‍ട്ട് ബ്ലോക്ക് ഒഴിവാക്കാന്‍ ആയുര്‍വേദ വഴികള്‍

എന്താണ് ഹൃദയാഘാതം ?
ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് . കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃധയപെശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃധയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങിനെ ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് .

ഹൃദയധമനികളില്‍ ബ്ലോക്ക്‌ ഉണ്ടാകുന്നതെങ്ങനെ ?

ഹൃദയധമനികള്‍ ചുരുങ്ങുന്നതുകൊണ്ടും ധമനികളില്‍ കൊഴുപ്പടിയുന്നത്കൊണ്ടും അവയുടെ ഉള്‍വ്യാസം കുറഞ്ഞു രക്തയോട്ടത്ത്തിനു തടസ്സമുണ്ടാകും. രക്തത്തിലെ ഒട്ടേറെ ഘടകങ്ങളുടെ ക്രമക്കേടുകള്‍ കൊണ്ട് ധമനികളില്‍ രക്തം കട്ടപിടിച്ചു ബ്ലോക്കുണ്ടാകാം. പലപ്പോഴും കുറെ നാളുകള്‍കൊണ്ടാണ് തടസ്സമുണ്ടാവുക. ചിലപ്പോള്‍ കൊറോണറി ധമനിയുടെ എന്‍ഡോത്തീലിയം എന്നാ നേര്‍ത്ത സ്ഥരത്ത്തിനു വിള്ളലുണ്ടാവുകയും അവിടെ രക്തം കട്ടപിടിച്ചു ബ്ലോക്ക്‌ ഉണ്ടാകുകയും ചെയ്യും. പ്രായമായവരില്‍ ബാഹ്യമായി യാതൊരു അസുഖവുമില്ലാതെ പെട്ടന്ന് ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണം ഇതാണ്. അപൂര്‍വ്വമായി ഹൃദയധമനികളുടെ പെട്ടന്നുള്ള സങ്കോജം കൊണ്ടും ഹൃദയാഘാതം വരാം

ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?
ഹാർട്ട് അറ്റാക്ക് വരുന്ന സമയത്ത് ആളുകൾക്ക് സാധാരണ അനുഭവപ്പെടുന്നത് നെഞ്ചിൽ വേദന, ഭാരം കയറ്റിവച്ച പോലെ തോന്നുക, അസ്വസ്ഥത, അരയ്ക്കു മുകളിൽ ഉള്ള മറ്റുഭാഗങ്ങളിൽ അതായത് കൈകളിൽ, പുറത്ത്, കഴുത്തിൽ, താടിയെല്ലിൽ അല്ലെങ്കിൽ വയറ്റിൽ വേദന, തുടിപ്പ്, അല്ലെങ്കിൽ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛർദ്ദിക്കാൻ തോന്നുക, ഛർദ്ദിക്കുക, ഏമ്പക്കം വിടുക, അല്ലെങ്കിൽ നെഞ്ചെരിച്ചിൽ. വിയർക്കുകയോ തണുപ്പ് തോന്നുകയോ ചെയ്യുക,ഈർപ്പമുള്ള ചർമം, വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം. തല കറക്കം അല്ലെങ്കിൽ ഒരു മന്ദത അനുഭവപ്പെടൽ

ഹാര്‍ട്ട് ബ്ലോക്ക് ഒഴിവാക്കാന്‍ ഡോക്ടര്‍ നൈല പറയുന്ന ആയുര്‍വേദ വഴികള്‍ എന്താണെന്ന് കേള്‍ക്കൂ

വീഡിയോ കണ്ട ശേഷം ഇത് നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച വീഡിയോ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.