മരണം തൊട്ടടുത്തെത്തുമ്പോള്‍ എന്താണ് നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്‌ ?

മരണം അപ്രതീക്ഷിതമായാണ് പലരേയും തേടിയെത്താറുള്ളത്. അതിന് പ്രായമോ നിറമോ ഭാഷയോ ഒന്നും ബാധകമല്ല. എന്നാല്‍ മരണത്തിന് മുന്‍പ് അല്ലെങ്കില്‍ മരണം തൊട്ടടുത്തെത്തിയെന്ന് കാണുമ്പോള്‍ എന്തായിരിക്കും ഒരാളുടെ അവസ്ഥ എന്ന് നിങ്ങള്‍ക്കറിയാമോ?

മരണം നമ്മുടെ തൊട്ടടുത്തെത്തുമ്പോള്‍ അതായത് മരണത്തിന് വെറും മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ എന്തായിരിക്കും നമ്മുടെ അവസ്ഥ എന്ന് നമുക്ക് നോക്കാം.

ഇത് നമ്മുടെ തലച്ചോറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് ശാസ്ത്രീയമായി ഗവേഷണം നടത്തുന്നവര്‍ പറയുന്നത്. അവ എന്തൊക്കെ മാറ്റങ്ങളാണ് എന്ന് നോക്കാം.

അമിതമായ ഭയമായിരിക്കും ആദ്യം തോന്നുന്ന വികാരം. എന്തെങ്കിലും അപകടങ്ങളില്‍ നമ്മള്‍ പെടുമ്പോള്‍ അതിനോട് പ്രതികരിയ്ക്കാന്‍ നമ്മുടെ തലച്ചോറിനെ പ്രാപ്തമാക്കുന്ന ഹൈപ്പോ തലാമസ് ആണ്. ഇത് തന്നെയാണ് മരണത്തിലേക്ക് നമ്മള്‍ അടുക്കുമ്പോഴും അമിതഭയത്തിന് കാരണമാകുന്നതും.

മരണത്തിലേക്ക് അടുക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് ആളുകള്‍ പതിവിലധികം ഊര്‍ജ്ജിതരും ശക്തിയുള്ളവരുമായി കാണപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം ശരീരത്തില്‍ അഡ്രിനാലിന്‍ ഉത്പാദനം വര്‍ദ്ധിയ്ക്കുന്നതാണ്. ഇത് ഹൈപ്പോതലമാസിന്റെ ഉദ്ദീപനം കൊണ്ട് നടക്കുന്നതാണ്.

മരണത്തോടടുക്കുമ്പോള്‍ ആളുകള്‍ നിലവിളിയ്ക്കുന്നു. അതും വളരെ ഉച്ചത്തില്‍. അഡ്രിനാലിന്‍ കരളിലേക്ക് പോകുകയും രക്തത്തിലെ പഞ്ചസാര ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇത് കൃത്യമായി നടക്കില്ലെങ്കില്‍ ആണ് ആളുകള്‍ ഉച്ചത്തില്‍ നിലവിളിയ്ക്കുന്നത്.

മരണം തൊട്ടുമുന്നില്‍ എത്തിയാല്‍ പെട്ടെന്ന് ശരീരത്തില്‍ വെട്ടുകിട്ടുന്ന പോലുള്ള അനുഭവമാണ് ഉണ്ടാവുക. ഇത്തരത്തില്‍ അനുഭവപ്പെടുമ്പോള്‍ ഹൃദയത്തിന്റേയും ശ്വാസോച്ഛ്വാസത്തിന്റേയും പ്രവര്‍ത്തനം നിലയ്ക്കുന്നു.

എന്നാല്‍ മരണശേഷവും നിങ്ങളുടെ മസ്തിഷ്‌കം പ്രവര്‍ത്തിയ്ക്കുന്നു. എന്നാല്‍ അത് മുന്‍പ് പ്രവര്‍ത്തിച്ചതു പോലെ അലള എന്നതാണ് പ്രത്യേകത.

മരണത്തെ മുഖാമുഖം കണ്ടവരുടെ പല അനുഭവങ്ങളും നമ്മള്‍ വായിച്ചിട്ടില്ലേ. അതാണ് പലരും പറയുന്നത് പലപ്പോഴും ഇത്തരം അവസ്ഥയില്‍ ചില വെളിച്ചം അല്ലെങ്കില്‍ വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടായി എന്ന് പറയുന്നത്.

ക്ലിനിക്കല്‍ ഡെത്ത് സംഭവിച്ച് കഴിഞ്ഞാലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുന്നത്. ഈ സമയത്ത് കൃത്യമായ വൈദ്യസഹായം ലഭിയ്ക്കാതെ വന്നാലാണ് തലച്ചോറിന്റെ മരണം സംഭവിയ്ക്കുകയും പിന്നീട് പൂര്‍ണമായും മരണം സംഭവിക്കുകയും ചെയ്യുന്നു.

ഈ പോസ്റ്റ്‌ ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ കൊടുത്താല്‍ സംഭവിക്കുന്നത്‌