ഒരാള്‍ക്ക് ദിവസത്തില്‍ എത്ര അളവ് തേന്‍ കഴിക്കാം ?

തേന്‍ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ്. ആരോഗ്യത്തിന് ഏറെ ഗുണമുള്ള ഒന്ന്. ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്ന പ്രധാനപ്പെട്ടൊരു പ്രകൃതിദത്ത വസ്തു. എന്നാല്‍ തേന്‍ ഗുണങ്ങള്‍ മുഴുവനായി ലഭിയ്ക്കണമെങ്കില്‍ നല്ല ശുദ്ധമായ തേന്‍ വേണം, ഉപയോഗിയ്ക്കാന്‍. തേനില്‍ തന്നെ രണ്ടു നിറങ്ങളില്‍ ലഭ്യമാകുന്നവയുണ്ട്. ഇരുണ്ട നിറത്തിലെ തേനും നിറം കുറഞ്ഞ തേനും. ഇരുണ്ട നിറത്തിലെ തേനാണ് കൂടുതല്‍ നല്ലതെന്നു പറയും. ഇതിന്റെ കാരണമെന്താണെന്ന് നോക്കാം

തേനിന് ഗുണം നല്‍കുന്നത് ഇതിലെ ആന്റിഓക്‌സിന്റുകളാണ്. ഡാര്‍ക് ഹണിയില്‍ ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുണ്ട്. ഇതിലെ ഫിനോലിക്‌സ്, പെപ്‌റ്റൈഡ്, ഓര്‍ഗാനിക് ആസിഡ്, എന്‍സൈമുകള്‍ എന്നിവയാണ് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ നല്‍കുന്നത്.

ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ തടയാന്‍ ഏറെ നല്ലതാണ്. ഇത് ക്യാന്‍സര്‍. പ്രായക്കുറവ്, കൊളസ്‌ട്രോള്‍ തടയുക, ,പ്രമേഹം തടയുക തുടങ്ങിയവയ്‌ക്കൊക്കെ സഹായകമാണ്.

ആരോഗ്യകരം മാത്രമല്ല, ഇരുണ്ട തേന്‍ പൊതുവെ രുചികരവുമാണ്.

ഇരുണ്ട തേനില്‍ വൈറ്റമിന്‍ സി ഏറെ കൂടുതലാണ്. ഇതുകൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇരുണ്ട തേനില്‍ ഷുഗര്‍ തോത് കുറവാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ ഇതുപയോഗിയ്ക്കുന്നതാണ് നല്ലത്.

വയററില്‍ അള്‍സറുള്ളവര്‍ക്ക് ദിവസവും ഡാര്‍ക് ഹണി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് വയറിനേയും കുടലിനേയും സുഖപ്പെടുത്തും.

ലിവര്‍ ആരോഗ്യത്തിന് ഡാര്‍ക് ഹണി കൂടുതല്‍ നല്ലതാണ്. ശരീരത്തില്‍ നിന്നും വിഷാംശം കൂടുതല്‍ പുറന്തള്ളാന്‍ ഇത് സഹായിക്കും.

ദിവസവും ഇരുണ്ട തേന്‍ കഴിയ്ക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് തോത് കൃത്യമായി നില നിര്‍ത്താന്‍ ഏറെ നല്ലതാണ്.

പൊട്ടാസ്യം, സോഡിയം, മാംഗനീസ്, അയേണ്‍ തുടങ്ങിയ ഘടകങ്ങള്‍ ഡാര്‍ക് ഹണിയില്‍ കൂടുതലുണ്ട്.

വയറ്റിലെ ഗ്യാസ്ട്രിക് ആസിഡ് തോത് വര്‍ദ്ധിയ്ക്കാതെ നില നിര്‍ത്താന്‍ ഇരുണ്ട തേന്‍ ഏറെ നല്ലതാണ്.

ജലാംശം കഴിഞ്ഞാൽ വിവിധയിനം പഞ്ചസാരകളാണ് തേനിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത്. അവയിൽ ഏറ്റവും പ്രധാനം ഫ്രക്ടോസ് എന്ന പഞ്ചസാരയാണ്. ശരീരത്തിന് ആവശ്യമായ ഊർജ്‌ജം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ്, സുക്രോസ് എന്നിവയും തേനിലുണ്ട്. ചില വിറ്റാമിനുകൾ, മൂലകങ്ങൾ, രാസഗ്നികൾ എന്നിവയും തേനിലടങ്ങിയിരിക്കുന്നു. ശരീരത്തിന് ഉണർവും ഉന്മേഷവും നൽകാൻ തേനുപയോഗിക്കാം. ആയുർവേദമരുന്നുകളിൽ പലതിലും തേൻ ഒരു പ്രധാനഘടകമാണ്. തീപൊള്ളലിന് ഏറെ ഫലപ്രദമായ ഔഷധമായും തേൻ ഉപയോഗിച്ചു വരുന്നു.

ആരോഗ്യമുള്ള ഒരാൾക്ക് ദിവസം 30– 35 ഗ്രാം തേൻ കഴിക്കാവുന്നതാണ്. കുട്ടികൾക്ക് ഇത് 10– 15 ഗ്രാം വരെയാകാം. എന്നാൽ രോഗികളും പ്രമേഹമുള്ളവരും ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നതാണുത്തമം.

തേനിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ അവയ്ക്ക് അഗ്മാർക്ക് നൽകാറുണ്ട്. ഇത്തരം ഗുണനിലവാര മുദ്ര നോക്കി ശുദ്ധമായ തേൻ വാങ്ങാവുന്നതാണ്. വിശ്വാസമുള്ളയിടങ്ങളിൽ നിന്നും തേൻ വാങ്ങുകയാണ് ശുദ്ധതയുറപ്പിക്കാനുള്ള മറ്റൊരു വഴി. വ്യക്‌തികളും വനിതാഗ്രൂപ്പുകളും തേനീച്ചകൃഷിയിൽ വ്യാപൃതരായിരിക്കുന്ന ഇക്കാലത്ത് അവരിൽ നിന്നും ശുദ്ധമായ തേൻ വാങ്ങാം.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും

ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാറുണ്ടോ ? എങ്കില്‍ അറിയുക !