സ്ത്രീകളിലെ ചേലാകര്‍മം ആരോഗ്യത്തിന് ദോഷകരം

അടുത്തിടെ മലയാളികളെ ഞെട്ടിച്ചൊരു വാര്‍ത്തയാണ് കേരളത്തിലും സ്ത്രീകള്‍ക്കു ചേലാകര്‍മം നടത്തുന്നുണ്ടെന്നത്. പണ്ടുകാലത്ത് ആഫ്രിക്കന്‍ ട്രൈബുകള്‍ക്കിടയില്‍ നടന്നിരുന്ന തികച്ചും കാടത്തമായ ഒരാചാരം ഇരുപത്തൊന്നാം നൂറ്റാണ്ടിലും അഭ്യസ്തവിദ്യരെന്നഭിമാനിയ്ക്കുമ്പോഴും നടക്കുന്നുണ്ടെന്നത് ഞെട്ടിക്കുന്ന ഒന്നാണ്. ഫീമെയ്ല്‍ ജെനീറ്റല്‍ മ്യൂട്ടിലേഷന്‍ എ്ന്നാണ് ഇതിന് പറയുന്നത്.

പുരുഷന്മാര്‍ക്കു സുന്നത്ത് അഥവാ ലിംഗചര്‍മഛേദം നടക്കുന്നതുപോലെയുള്ള പ്രക്രിയയമാണിത്. പുരുഷന്മാര്‍ക്കിത് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കില്ല, മാത്രമല്ല ലിംഗാഗ്രഭാഗത്തെ ചര്‍മം പുറകോട്ടു നീക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിയ്ക്കുന്ന ഒന്നുമാണ്. എന്നാല്‍ സ്ത്രീകളില്‍ മതസംബന്ധമായ വിശ്വാസങ്ങളുടെ പേരില്‍ ലൈംഗികതാല്‍പര്യം കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് നടത്തുന്നതെന്നതാണ് വാസ്തവം.

സ്ത്രീകളിലെ ചേലാകര്‍മം ആരോഗ്യത്തിന് ഏറെ ദോഷകരമാണെന്നതാണ് വാസ്തവം. ഇതുണ്ടാക്കുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

സ്ത്രീകളിലെ ചേലാകര്‍മം വളറെ സങ്കീര്‍ണായ പ്രക്രിയയാണ്. ചെറിയൊരു അശ്രദ്ധ മതി, ക്ലിറ്റോറല്‍ ആര്‍ട്ടെറി, രക്തക്കുഴലുകള്‍ എ്ന്നിവ മുറിപ്പെട്ട് അമിതരക്തസ്രാവമുണ്ടാകാനും മരണം വരെ സംഭവിയ്ക്കാനും.

ഈ ഭാഗം തീരെ സെന്‍സിറ്റീവാണ്. ഇതുകൊണ്ടുതന്നെ ഇവിടെ പഴുപ്പും അണുബാധയുമുണ്ടാകാനുള്ള സാധ്യതയേറെ.

ടെറ്റനസ്, ഹെമറേജ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സ്ത്രീകളിലെ ചേലാകര്‍മം കാരണമാകാറുണ്ട്.

ചേലാകര്‍മം തന്നെ പല തരത്തിലുണ്ട്. വജൈനല്‍ ദ്വാരം തന്നെ തടസപ്പെടുത്തുന്ന തരത്തിലെ ചേലാകര്‍മമുണ്ട്. ഇത് ചെയ്താല്‍ മാസമുറയില്‍ തന്നെ താളപ്പിഴകളുണ്ടാകാം. മാസമുറ സമയത്തെ രക്തം വേണ്ട രീതിയില്‍ പുറന്തള്ളപ്പെടാതിരിയ്ക്കാം. ഇത് പലതരം അണുബാധകള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും.

ചേലാകര്‍മം സ്ത്രീകളില്‍ കെലോയ്ഡ്‌സ് എന്നൊരു അവസ്ഥയ്ക്കു കാരണമാകും. ഈ ഭാഗത്ത് കട്ടിയില്‍ മുറിവു കൂടുമ്പോഴുണ്ടാകുന്ന ടിഷ്യൂ രൂപം കൊള്ളുന്ന അവസ്ഥ.

സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. സെക്‌സ് താല്‍പര്യം കുറയുക, വേദനാപൂര്‍ണമായ സെക്‌സ് എന്നിവയെല്ലാം ഫലം.

ഇത്തരക്കാരില്‍ സാധാരണ പ്രസവം ഏറെ ബുദ്ധിമുട്ടാകും. ഇതുകൊണ്ടുതന്നെ സിസേറിയനെന്ന വഴി സ്വീകരിയ്‌ക്കേണ്ടി വരും. സാധാരണ പ്രസവം ഏറെ ബു്ദ്ധിമുട്ടാകുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ദോഷകരമാകും.

ഇത്തരക്കാരില്‍ സാധാരണ പ്രസവം ഏറെ ബുദ്ധിമുട്ടാകും. ഇതുകൊണ്ടുതന്നെ സിസേറിയനെന്ന വഴി സ്വീകരിയ്‌ക്കേണ്ടി വരും. സാധാരണ പ്രസവം ഏറെ ബു്ദ്ധിമുട്ടാകുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും ദോഷകരമാകും.

ചേലാകര്‍മം നടത്തിയവര്‍ക്ക് മൂത്രവിസര്‍ജനം ഏറെ ബുദ്ധിമുട്ടുള്ള ഒന്നാകാറുണ്ട്.

വജൈനല്‍ എപ്പിത്തീലിയത്തെ ചേലാകര്‍മം ബാധിയ്ക്കുന്നതിനാല്‍ എച്ച്‌ഐവി പോലുള്ളവയ്ക്ക് ചേലാകര്‍മത്തിനു വിധേയരാകുന്നവര്‍ എളുപ്പത്തില്‍ അടിപ്പെട്ടു പോകും.

ഇതു സ്ത്രീകളിലുണ്ടാക്കുന്ന മാനസികമായ പ്രശ്‌നങ്ങളും ഏറെയാണ്.ഡിപ്രഷനിലേയ്ക്കും സ്‌ട്രെസിലേയ്ക്കും ഉള്‍ഭയത്തിലേയ്ക്കുമെല്ലാം സ്ത്രീകള്‍ വീണുപോയേക്കാം.

ശരിയെന്നു തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.

കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ കൊടുത്താല്‍ സംഭവിക്കുന്നത്‌