സ്ത്രീകള്‍ കൃത്യമായി നിരീക്ഷിക്കേണ്ട സ്തനത്തിലെ ചില ലക്ഷണങ്ങള്‍

സ്ത്രീകള്‍ ആരോഗ്യ കാര്യത്തില്‍ പലപ്പോഴും ഒരല്‍പം പുറകിലാണ്. ഭര്‍ത്താവിന്റേയും അച്ഛനമ്മമാരുടേയും കുഞ്ഞിന്റേയും ആരോഗ്യത്തില്‍ കാണിക്കുന്ന ശ്രദ്ധയുടം പകുതി സ്ത്രീകള്‍ സ്വന്തം കാര്യത്തില്‍ കാണിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം അശ്രദ്ധകളാണ് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്.

ഇന്നത്തെ കാലത്ത് അശ്രദ്ധ കൊണ്ട് മാത്രം മരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് സ്ത്രീകളിലെ സ്തനാര്‍ബുദം. കൃത്യസമയത്ത് ചികിത്സിക്കാതെയും തിരിച്ചറിയപ്പെടാതെ പോകുന്നതുമാണ് പലപ്പോഴും രോഗാവസ്ഥ ഗുരുതരമാക്കാനും മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനും കാരണമാകും. സ്ത്രീകള്‍ കൃത്യമായി നിരീക്ഷിക്കേണ്ട ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സ്തനങ്ങളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ ചെറിയ വ്യത്യാസം സാധാരണയുണ്ടാവും. എന്നാല്‍ സ്തനാര്‍ബുദ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിച്ച് തുടങ്ങിയാല്‍ സ്തനത്തിന്റെ ആകൃതിയില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ ഉണ്ടാവുന്നു.

സ്തനങ്ങള്‍ക്ക് വീക്കം ഉണ്ടാവുന്നതും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പനിയോട് കൂടിയായിരിക്കും ഈ പ്രശ്‌നത്തിന്റെ തുടക്കം. ചിലപ്പോള്‍ സ്തനങ്ങളില്‍ ചുവന്ന നിറത്തോട് കൂടിയ പാട് കാണപ്പെടുന്നു.

സ്തനങ്ങളില്‍ നിപ്പിളില്‍ ഈ മാറ്റം കാണപ്പെടാം. നിപ്പിളില്‍ നിന്ന് ഡിസ്ചാര്‍ജ് അല്ലെങ്കില്‍ പാലു പോലുള്ള എന്തെങ്കിലും ദ്രാവകം കാണപ്പെട്ടാല്‍ ചികിത്സ തേടാന്‍ മടിക്കേണ്ടതില്ല.

സ്തനങ്ങളില്‍ ചൊറിച്ചിലും ചുവന്ന നിറവും കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ചൊറിച്ചിലും കാണപ്പെടുന്നുണ്ടെങ്കില്‍ ഒരിക്കലും ത്വക്ക് രോഗവിദഗ്ധനെ കാണാതെ ഡോക്ടറെ കാണാന്‍ ശ്രമിക്കുക.

സ്തനങ്ങളില്‍ പല സ്ഥലങ്ങളിലായി ചെറിയ മുഴകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുക. ഇതിന് വേദനയുണ്ടെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

സ്തനങ്ങളില്‍ വേദന ആര്‍ത്തവ ദിനത്തോടനുബന്ധിച്ചും മറ്റും ഉണ്ടാവാറുണ്ട്. എന്നാല്‍ സ്തനങ്ങളില്‍ സ്ഥിരമായി വേദന അനുഭവപ്പെടുകയും വിട്ടുമാറാത്ത വേദനയായി അത് മാറുകയും ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കുക.

ചില സ്ത്രീകളില്‍ സ്തനങ്ങളിലുണ്ടാവുന്ന വേദനക്ക് പകരം നെഞ്ച് വേദന അനുഭവപ്പെടാറുണ്ട്. ഇതും സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളൊന്നും അവഗണിക്കരുത്.

സ്തനാര്‍ബുദ പരിശോധന മാമോഗ്രഫി എന്നാണ് അറിയപ്പെടുന്നത്. 40 വയസുള്ള സ്ത്രീകളാണ് സ്ഥിരം ഈ പരിശോധനയ്ക്കു വിധേയമാകേണ്ടതെന്നു പറയും. എന്നാല്‍ കുടുംബത്തിലാര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍, കോളന്‍ ക്യാന്‍സര്‍, ഓവറി ക്യാന്‍സര്‍ തുടങ്ങിയ വന്നിട്ടുണ്ടെങ്കില്‍, 30നുശേഷം ഗര്‍ഭം ധരിച്ച സ്ത്രീകള്‍ എന്നിങ്ങനെയുള്ളവര്‍ 40നു മുന്‍പേ തന്നെ ഈ പരിശോധന നടത്തുന്നത് നല്ലതാണ്.

കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്തനാര്‍ബുദം വരാന്‍ സാധ്യത കൂടുതലാണ്. മാമോഗ്രാഫിയല്ലാതെ തന്നെ ഒരോ സ്ത്രീകള്‍ക്കും സ്താനാര്‍ബുദ പരിശോധന തനിയെ നടത്താം. ഇത് സ്ഥിരമായി ചെയ്യുന്നത് സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തുവാന്‍ സഹായിക്കും.

കുളിയ്ക്കുന്ന സമയത്ത് മാറിടത്തിലൂടെ വിരലുകള്‍ അമര്‍ത്തി പരിശോധിയ്ക്കുക. നനഞ്ഞ ചര്‍മത്തില്‍ മുഴകളും തടിപ്പുകളും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിയ്ക്കും. കണ്ണാടിയുടെ മുന്നില്‍ നിന്നും സ്തനങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം. കൈകള്‍ ഉയര്‍ത്തിപ്പിടിച്ചും മാറിടങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്നു കണ്ടെത്താം.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും

കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ കൊടുത്താല്‍ സംഭവിക്കുന്നത്‌