വെറും വയറ്റില്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയൂ

നെയ്യ് ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പാചകത്തിനു രുചി നല്‍കാനും ചര്‍മത്തിലുണ്ടാകുന്ന ചില അണുബാധകള്‍ക്കും മുറിവുകള്‍ക്കും വരെ നെയ്യുപയോഗിയ്ക്കാറുണ്ട്. പല ആയുര്‍വേദ മരുന്നുകളും തയ്യാറാക്കുന്നതില്‍ പ്രധാന ചേരുവയുമാണ് നെയ്യ്.

നെയ്യ് ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്താണ് സാധാരണ ഉപയോഗിയ്ക്കാറ്. പല സമയത്തും നെയ്യു കഴിയ്ക്കാം. എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്യു കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരമെന്നു പറയാം. ഇതും ഭക്ഷണത്തില്‍ ചേര്‍ക്കാതെ തനിയെ.

വെറുംവയറ്റില്‍ നെയ്യു കഴിയ്ക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ആയുര്‍വേദം പറയുന്ന ഗുണങ്ങളാണിത്.

വെറുംവയറ്റില്‍ നെയ്യു കഴിയ്ക്കുന്നത് ദഹനരസങ്ങളുടെ ഉല്‍പാദനത്തിന് ഏറെ നല്ലതാണ് ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. ദഹനം മെച്ചപ്പെടും.

നെയ്യ് വെറുംവയറ്റില്‍ കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും പുത്തനുണര്‍വു ലഭിയ്ക്കും. കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാനും ഊര്‍ജവും ഓജസും നല്‍കാനും ഇത് സഹായിക്കും.

വരണ്ട ചര്‍മമുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നെയ്യ്. വെറുംവയറ്റില്‍ ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ നെയ്യു കഴിച്ചു നോക്കൂ.

കുട്ടികള്‍ക്കു വെറുംവയറ്റില്‍ നെയ്യു നല്‍കുന്നത് ബുദ്ധിശക്തി വര്‍ദ്ധിയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ചു 10 വയസു വരെയുള്ള കുട്ടികള്‍ക്ക്.

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യു കഴിയ്ക്കുന്നത്.

ശരീരത്തിലെ സന്ധികള്‍ക്ക് ഇത് ഈര്‍പ്പം നല്‍കുന്നു. ഇതുവഴി എല്ലുപൊട്ടുന്നതും എല്ലുതേയ്മാനവുമെല്ലാം ഒഴിവാ്ക്കാന്‍ സാധിയ്ക്കും. ശരീരത്തിലുള്ള വാത, പിത്ത, കഫദോഷങ്ങളില്‍ വാതദോഷത്തെ ഒഴിവാക്കിയാണ് ഇതു സാധിയ്ക്കുന്നത്.

മലബന്ധമൊഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. നെയ്യു കഴിച്ച് ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നത് ശോധന സുഗമമായി നടക്കാന്‍ സഹായിക്കും.

ചൂട് വെള്ളത്തില്‍ പാത്രം ഇറക്കിവച്ചു വേണം നെയ്യ് ചൂടാക്കാന്‍

വയറ്റിലെ ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ ട്രാക്റ്റിന് നനവു നല്‍കി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ വെറുംവയറ്റില്‍ ഒരു സ്പൂണ്‍ നെയ്യു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

5-10 മില്ലി വരെ നെയ്യു കഴിയ്ക്കാം. ഇതു വെറുംവയറ്റില്‍ കഴിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞു മാത്രം ഭക്ഷണം കഴിയ്ക്കുക. നല്ല ശുദ്ധമായ നെയ്യുപയോഗിയ്ക്കുക. ഇതാണ് ഗുണങ്ങള്‍ നല്‍കുക.

നെയ്യു കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് ഇതേ രീതിയില്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ, ഹെമ്പ് സീഡ് ഓയില്‍, എള്ളെണ്ണ എന്നിവ കഴിയ്ക്കാമെന്നും ആയുര്‍വേദം പറയുന്നു. ഇതും 5-10 മില്ലി വരെ കഴിയ്ക്കാം.

നിങ്ങളും പരീക്ഷിച്ചു നോക്കൂ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

കുഞ്ഞുങ്ങളുടെ വായില്‍ ഉണ്ടാകുന്ന പൂപ്പല്‍ , കാരണങ്ങളും ചികിത്സയും