ചര്‍മ്മ രോഗങ്ങള്‍ മാറാന്‍ റോസ് വാട്ടര്‍

റോസ് വാട്ടര്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യം ഉറപ്പാക്കുന്നതിനോടൊപ്പം നിരവധി ചര്‍മ്മരോഗങ്ങള്‍ മാറ്റാനും റോസ് വാട്ടര്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. റോസ് വാട്ടറിന്‍റെ ഗുണങ്ങളെ കുറിച്ചു അറിയാം

റോസ് വാട്ടറിന്‍റെ ഗുണങ്ങള്‍

ത്വക്കിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം മുഖത്തെ എണ്ണമയം നിയന്ത്രണത്തിലാക്കാനും റോസ് വാട്ടര്‍ സഹായിക്കുന്നു.

ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും മിനുസമുളളതാക്കാനും റോസ് വാട്ടര്‍ സഹായിക്കും.

ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനേയും അഴുക്കിനേയും നീക്കം ചെയ്യാനും റോസ് വാട്ടര്‍ ഉപയോഗിക്കാം

മുഖം വൃത്തിയായി കഴുകിയ ശേഷം രാത്രി നേരത്ത് മുഖത്ത് റോസ് വാട്ടര്‍ തേക്കുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും. ഒരു പഞ്ഞി ഉപയോഗിച്ച് മുഖത്ത്റോസ് വാട്ടര്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും സൗന്ദര്യം വര്‍ദ്ധിക്കാന്‍ സഹായിക്കും.

ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയതിനാല്‍ പ്രായത്തെ ചെറുക്കാനും ചുളിവുകള്‍ തടയാനും മുഖത്തെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. മുഖക്കുരു തടയാനും മുഖത്തെ പാടുകള്‍ ഇല്ലാതാക്കാനും റോസ്‌വാട്ടര്‍ സഹായിക്കും.

മുഖസൗന്ദര്യത്തിനൊപ്പം മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും റോസ് വാട്ടര്‍ സഹായിക്കും. തലയോട്ടിയിലെ ചര്‍മ്മസംരക്ഷണത്തോടൊപ്പം താരന്‍ തടയാനും റോസ് വാട്ടര്‍ സഹായിക്കും.

ഇതോടൊപ്പം റോസ് വാട്ടറിന്‍റെ സുഗന്ധം ഉന്മേഷവും പ്രദാനം ചെയ്യുന്നു. വിപണിയില്‍ നിന്നും ലഭിക്കുന്ന റോസ് വാട്ടറില്‍ കെമിക്കല്‍ കലര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാനും മറക്കരുത്.

റോസ് വാട്ടര്‍ ഉണ്ടാക്കുന്ന വിധം
നല്ല മണമുള്ള ഫ്രഷ്‌ ആയിട്ടുള്ള റോസ് പൂക്കള്‍ വേണം ഉപയോഗിക്കാന്‍ ,,,ഒരു ലിറ്റര്‍ വെള്ളതില്നു രണ്ടു പിടി റോസാപ്പൂക്കള്‍ എന്നാ അളവില്‍ എടുക്കുക….ഈ റോസാപ്പൂക്കള്‍ ഒന്ന് ചതച്ചിട്ട് വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുക ശേഷം അരിച്ചെടുക്കുക …അല്‍പസമയം വച്ചതിനു ശേഷം വീണ്ടും അരിച്ചെടുക്കുക ..ശേഷം ഒരു ടിസ്പൂണ്‍ ഗ്ലിസറിന്‍ ചേര്‍ത്ത് നന്നായി ഇളക്കുക …ഇത് കഴുകി ഉണക്കിയ കുപ്പിയില്‍ ആക്കി സൂക്ഷിക്കാം ആവശ്യതിനെടുത്തു ഉപയോഗിക്കാം