പഴവര്‍ഗ്ഗങ്ങള്‍ അത്താഴ ശേഷം കഴിച്ചാല്‍ !

പഴവര്‍ഗങ്ങള്‍ പൊതുവെ ആരോഗ്യത്തിനു നല്ലതാണെന്നാണ് വയ്പ്. ആരോഗ്യത്തിന് ദോഷം വരുത്താത്തവ.
പഴങ്ങള്‍ കഴിയ്ക്കാന്‍ പലര്‍ക്കും പലതരം സമയങ്ങളുണ്ട്. ചിലര്‍ രാവിലെ, ചിലര്‍ ഇടനേരത്ത്, ചിലര്‍ അത്താഴശേഷം എന്നിങ്ങനെ പോകുന്നു, ഇത്. വില കൂടിയ പഴവര്‍ഗങ്ങളല്ലെങ്കിലും അത്താഴശേഷം ഒരു പഴം പലരുടേയും പതിവാണ്.
എന്നാല്‍ പഴവര്‍ഗങ്ങള്‍ കഴിയ്ക്കാനും ആരോഗ്യകരമായ സമയമുണ്ടെന്നതാണ് വാസ്തവം. ഡിന്നറിനു ശേഷം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യകരവുമല്ലെന്നു വേണം പറയാന്‍. ഇതെക്കുറിച്ചറിയൂ,

രാവിലെ പ്രാതലിനൊപ്പം പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ആരോഗ്യകരമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിലെ സ്വാഭാവികമധുരം കൂടുതല്‍ ഊര്‍ജം നല്‍കും. അപചയപ്രക്രിയ ശക്തിപ്പെടും.

രാത്രി അത്താഴത്തിനു മുന്‍പ് പഴങ്ങള്‍ കഴിയ്ക്കാം. ഇതുകൊണ്ടു പലതരത്തിലുള്ള പ്രയോജനങ്ങളുമുണ്ട്. വയര്‍ നിറഞ്ഞതാകാനും അമിതഭക്ഷണം ഒഴിവാക്കാനും ഇതു സഹായിക്കും.

അത്താഴത്തിനു മുന്‍പ് പഴങ്ങള്‍ കഴിച്ചാല്‍ ദഹനപ്രക്രിയയയും അപചയക്രിയയുമെല്ലാം ശക്തിപ്പെടുക തന്നെ ചെയ്യും.

എന്നാല്‍ അത്താഴശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനം പതുക്കെയാക്കും. ഇതിലെ മധുരം തന്നെ കാരണം.

രാത്രി ശാരീരികപ്രക്രിയകള്‍ പതുക്കെ നടക്കുന്നതിനാലും ഉറങ്ങുന്നതിനാലും പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ ഗ്ല്ൂക്കോസ് തോതു പെട്ടെന്നുയരാന്‍ ഇതു വഴിയൊരുക്കും.

അത്താഴശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തെ ബാധിയ്ക്കുന്നതുകൊണ്ടുതന്നെ അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ടാകും. ഇത് വെറും വാഴപ്പഴമായാാല്‍ പോലും.

തടി കൂടാനുള്ള പ്രധാന വഴിയാണ് അത്താഴശേഷം പഴം. അപചയപ്രക്രിയയും ദഹനവുമെല്ലാം പതുക്കെ നടക്കുന്നതാണ് കാരണം.

പ്രാതലിനൊപ്പം, അത്താഴത്തിനു മുന്‍പ്, വൈകീട്ട് എന്നീ സമയങ്ങളില്‍ പഴങ്ങള്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഇതില്‍ അടങ്ങിയ വൈറ്റമിന്‍ ബി 6 രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ അനുകൂലമായി ബാധിക്കുന്നു.

വാഴപ്പഴത്തില്‍ അടങ്ങിയ ട്രിപ്റ്റോഫാന്‍ എന്ന പ്രൊട്ടീന്‍ ദഹനത്തിലൂടെ സെറോടോണിനായി മാറുന്നു. ഇതും മാനസിക പിരിമുറുക്കാനും നിരാശ അകറ്റാനും സഹായിക്കുന്നു.

വാഴപ്പഴത്തിലെ മറ്റൊരു പ്രധാന ഘടകം പൊട്ടാസ്യമാണ്. ഇത് തലച്ചോറിലേക്ക് ഓക്സിജന്‍ എത്തിക്കുകയും ഹൃദയമിടിപ്പ് നിലനിര്‍ത്തുകയും ചെയ്യുന്നു.

അസിഡിറ്റിക്ക് കൈക്കൊണ്ട ഔഷധമാണ് വാഴപ്പഴം. നെഞ്ചെരിച്ചില്‍ തുടങ്ങിയ ചെറു രോഗാവസ്ഥകള്‍ക്ക് വാഴപ്പഴം മരുന്നായി ഉപയോഗിക്കാം

പ്രാതലില്‍ വാഴപ്പഴം ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ധാരാളം നാരുകള്‍ ഉള്ളതുകൊണ്ട് മലബന്ധം ഉണ്ടാവുന്നത് തടയാനും വാഴപ്പഴത്തിനു കഴിയും. സുഖ ശോധനയ്ക്ക് പലരും ഉറങ്ങും മുമ്പ് പാളയങ്കോടന്‍ പഴം കഴിക്കുക പതിവാണ്.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

എന്നും മീന്‍ കഴിക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം