ആര്‍ത്തവ വേദന കുറയ്ക്കാന്‍ ചില വഴികള്‍

ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനകള്‍ക്ക് നേന്ത്രപ്പഴം നല്ല ഔഷധമാണ്. ധാരാളം ബി6 വൈറ്റമിനും ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡും ഇതിലുണ്ട്. ആര്‍ത്തവ കാലത്ത്ഏകദേശം രണ്ട് നേന്ത്രപ്പഴം ഒരു ദിവസം കഴിക്കാം. എന്നാല്‍ മറ്റ് സങ്കീര്‍ണ അന്നജങ്ങളില്‍ കുറവ് വരുത്തണം എന്നാല്‍ മറ്റ് സങ്കീര്‍ണ അന്നജങ്ങളില്‍ കുറവ് വരുത്തണം. അല്ലെങ്കില്‍ ശരീര ഭാരം വര്‍ധിക്കാം.

ഫൈബര്‍, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായ നേന്ത്രപ്പഴം പലരിലും കഫക്കെട്ടിനും ജലദോഷത്തിനും കാരണമാകാറുണ്ട് വെറും വയറ്റിലും ഇവ കഴിക്കുന്നത് നല്ലതല്ല. നേന്ത്രപ്പഴത്തില്‍ ധാരാളമടങ്ങിയിട്ടുള്ള മഗ്നീഷ്യം ചിലപ്പോ വയറിനെ തകരാറിലാക്കാറുണ്ട്.

പൈനാപ്പിള്‍ ജ്യൂസായോ പഴമായോ കഴിക്കാം. പൈനാപ്പിളിലെ ബ്രോമലിന്‍ എന്ന എന്‍സൈം ആര്‍ത്തവ സമയത്ത് കോശങ്ങളിലെ നീര് കുറയ്ക്കുന്നു.ആര്‍ത്തവ രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നതിനും പൈനാപ്പിള്‍ സാഹയിക്കും. ദിവസം 100 ഗ്രാം പൈനാപ്പിള്‍ കഴിക്കാം അത് ആഹാരശേഷമാക്കാന്‍ ശ്രദ്ധിക്കുക.

ആര്‍ത്തവം തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പു മുതല്‍ ആര്‍ത്തവം തുടങ്ങി മൂന്നു ദിവസം വരെ ദിവസം മൂന്നുനേരം വീതം 500 മി.ഗ്രാം ചുക്കുപൊടി കഴിക്കുന്നത് ആര്‍ത്തവപ്രശ്നങ്ങള്‍ക്ക് ഏറെ പരിഹാരമാണെന്ന് അടുത്തകാലത്തു നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നു.
ദിവസം 1500 മി.ഗ്രാം ചുക്കുപൊടി (മൂന്നു തവണയായി) അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവ വേദനയ്ക്ക് ശമനമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഗര്‍ഭിണികളില്‍ ആദ്യ മാസങ്ങളില്‍ കാണപ്പെടുന്ന ഛര്‍ദി നിയന്ത്രിക്കാന്‍ ചുക്ക് ഏറെ ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്.

ചോക്കളേറ്റുകള്‍ ഇഷടമില്ലാത്തവര്‍ കുറവായിരിക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ആര്‍ത്തവ ദിനങ്ങള്‍. ഇക്കാലയളവില്‍ ചോക്കളേറ്റ് കഴിക്കുന്നത് സെറാടോണിന്‍ ലെവല്‍ വര്‍ധിപ്പിക്കുകയും ഇത് മാനസികാവസഥയെ സന്തുലിതമാക്കുകയും സന്തുഷ്ടമാക്കുകയും ചെയ്യും. സന്തോഷനിര്‍ഭരമായ മൂഡ് നല്‍കാനും ചോക്കളേറ്റിന് കഴിയും

ആര്‍ത്തവ സമയത്ത് കഠിനമായ വേദനയും ഗ്യാസ് മൂലമുള്ള പ്രശ്‌നങ്ങളും സാധാരണമാണ് വെള്ളം ധാരാളം കുടിക്കുന്നത് വയറിലെ സ്തംഭനം ഒഴിവാക്കാനും ഗ്യാസ് കുറയ്ക്കാനും നല്ലതാണ്. ആര്‍ത്തവം വരുന്നതിന് പത്ത് ദിവസം മുന്നെ തന്നെ ആഹാര ക്രമത്തില്‍ മാറ്റം വരുത്താം. തവിടുള്ള ധാന്യങ്ങള്‍, പാല്‍, പച്ചക്കറി, ചെറുമത്സ്യങ്ങള്‍, റാഗി, ഉലുവ, വെളുത്തുള്ളി, കായം, എള്ള്, കറുവപ്പട്ട, ഇഞ്ചി എന്നിവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണം ആര്‍ത്തവകാലത്ത് കഴിക്കുന്നതാണ് ഉചിതം. കാരറ്റ് ആര്‍ത്തവ രക്തത്തിന്റെ അളവ് ക്രമീകരിക്കും. മുരിങ്ങക്കായ് അണ്ഡോല്‍പ്പാദനം ക്രമപ്പെടുത്തും. ആര്‍ത്തവ കാലത്ത് ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണം ഔഴിവാക്കാന്‍ ശ്രദ്ധിക്കണം. കാപ്പി, ചായ, കോള ഇവയും ഗുണകരമല്ല.
എന്നാല്‍ തിളപ്പിച്ചാറിയ വെള്ളം,മോര്, കരിക്കിന്‍ വെള്ളം ഇവ നല്ല ഫലം തരും.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.

പഴവര്‍ഗ്ഗങ്ങള്‍ അത്താഴ ശേഷം കഴിച്ചാല്‍ !