ഹീമോഗ്ലോബിന്‍ കുറവിന് ചില പരിഹാരങ്ങള്‍

ഹീമോഗ്ലോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം. ചുവന്ന രക്തകോശങ്ങളുടെ അളവ് കുറയുന്നതും ഇതിന് കാരണമാകുന്നു.അനീമിയ സ്വയം ഒരു രോഗലക്ഷണമായാണ് പലപ്പോഴും വരുന്നത്. ഒരു പ്രത്യേക ഘട്ടമെത്തിക്കഴിഞ്ഞാല്‍ അനീമിയ ഒരു രോഗം തന്നെയായി മറ്റെല്ലാ അവയവങ്ങളെയും ബാധിച്ചുതുടങ്ങുന്നു.

ക്ഷീണമാണ് പ്രധാന ലക്ഷണം. ‘ആകെ ഒരു ഉന്മേഷക്കുറവ്.ഒന്നും ചെയ്യാന്‍ തോന്നുന്നില്ല’ എന്നാണ് സാധാരണ രോഗി പറയുക. രക്തക്കുറവ് കാരണം ശരീരം വിളര്‍ത്തിരിക്കും. കണ്ണ്, കൈ, നാവ് എന്നീ ഭാഗങ്ങള്‍ പ്രത്യേകിച്ചും. എത്രമാത്രം അനീമിക് ആണെന്നറിയാനാണ് രക്തപരിശോധന നടത്തുന്നത്. സ്ത്രീകളില്‍ അയണിന്റെയും ഫോളിക് ആസിഡിന്റെയും കുറവുമൂലമാണ് സാധാരണ അനീമിയ വരുന്നത്.

അപകടകരമാവുന്നതെപ്പോഴാണ്?
അനീമിയ കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാനിടവരുത്തുന്നു.ഇത് ഹൃദ്രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാം. പെപ്റ്റിക് അള്‍സര്‍, എല്ലിനെ ബാധിക്കുന്ന രോഗങ്ങള്‍, ബ്ലീഡിങ് പ്രശ്‌നങ്ങള്‍ എന്നിവ കൂടി ബാധിക്കുമ്പോള്‍ സ്വതവേ അനീമിക് ആയ സ്ത്രീയുടെ ആരോഗ്യനില കൂടുതല്‍ വഷളാവുന്നു.

പ്രധാനമായും മൂന്നുതരത്തിലുള്ള അനീമിയകളാണ് സ്ത്രീകളില്‍ കണ്ടുവരുന്നത്.അയണിന്റെ അപര്യാപ്തത മൂലമുണ്ടാവുന്ന അനീമിയ ഒന്ന്. ഇതിന്റെ പ്രധാന കാരണം ആര്‍ത്തവകാലത്തെ രക്തനഷ്ടമാണ് ഇക്കാലത്ത് അയണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കാതിരുന്നാല്‍ പ്രശ്‌നം മൂര്‍ച്ഛിക്കും.

പ്രായംചെന്ന സ്ത്രീകളില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതു കാരണം അനീമിയ കാണാറുണ്ട്. ആഹാരത്തിലെ തകരാറുകള്‍ കൊണ്ട് രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറയുമ്പോഴാണ് ‘ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ’ ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് സാധാരണ നിലയേക്കാള്‍ ഇരട്ടി ആവശ്യമാണ്.

ഇതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് പ്രത്യേകം നിര്‍ദേശിക്കുന്നത്. ഗര്‍ഭം ധരിക്കാനൊരുങ്ങുമ്പോഴും ഗര്‍ഭിണിയായ ആദ്യമാസവും രക്തത്തില്‍ ഫോളിക് ആസിഡിന്റെ അളവ് കുറയാന്‍ പാടില്ല. അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലയെ തകരാറിലാക്കാനിടയുണ്ട്.
ഇതുകൂടാതെ സ്ത്രീകളിലെ ഫോളിക് ആസിഡിന്റെ കുറവ് വന്ധ്യതക്കും അണുബാധയ്ക്കും ഇടയാക്കുന്നു. വിറ്റാമിന്‍ ‘ബി 12’ന്റെ കുറവുകൊണ്ടും അനീമിയ ഉണ്ടാവുന്നു.
ഇത് അപകടകരമായ നിലയിലാണെങ്കില്‍ ഇഞ്ചക്ഷന്‍ നല്‍കേണ്ടിവരും. ബി 12ന്റെ കുറവ് ന്യൂറോളജിക്കല്‍ തകരാറുകള്‍ക്കും വഴിതെളിച്ചേക്കാം ഇത് അപകടകരമായ നിലയിലാണെങ്കില്‍ ഇഞ്ചക്ഷന്‍ നല്‍കേണ്ടിവരും. ബി 12ന്റെ കുറവ് ന്യൂറോളജിക്കല്‍ തകരാറുകള്‍ക്കും വഴിതെളിച്ചേക്കാം.

ഇതിനുള്ള പരിഹാരം എന്ന് പറയുന്നത് ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, ഐഎഫ്എ ടാബ് ലറ്റുകള്‍, ഇരുമ്പ് അടങ്ങിയ ഉപ്പ് എന്നിവ കഴിക്കുക.
അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയിറച്ചി, പന്നിയിറച്ചി, കരള്‍, മുട്ട, കക്കയറിച്ചി, ചെമ്മീന്‍, കടല്‍ മത്സ്യങ്ങള്‍.
സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ഇലക്കറികള്‍, പച്ചക്കായ, തണ്ണിമത്തന്‍, ഗ്രീന്‍പീസ് ശര്‍ക്കര, അണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് ധാന്യങ്ങള്‍, ചോളം, ബജ്‌റ, റാഗി, തവിട് നീക്കാത്ത അരി ഇതെല്ലം ധാരാളം അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.

പഴവര്‍ഗ്ഗങ്ങള്‍ അത്താഴ ശേഷം കഴിച്ചാല്‍ !