ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തന്നെ ശരീരം സൂചനകള്‍ കാണിച്ച് തുടങ്ങും..അതെന്താണെന്ന് അറിയുക

ഇതൊരു ഗുരുതരമായ കാര്യങ്ങള്‍ ശരീരത്തില്‍ സംഭവിക്കുന്നതിന് മുന്നേ തന്നെ നമ്മുടെ ശരീരം അവയെക്കുറിച്ച് നമുക്ക് ചില ലക്ഷണങ്ങള്‍ കാണിച്ചു തരുന്നുണ്ട് പക്ഷെ അവ തിരിച്ചറിയാന്‍ പലപ്പോഴും നമ്മുടെ അറിവില്ലായ്മ മൂലം നമുക്ക് കഴിയാറില്ല എന്നതാണ് സത്യം …ഹൃദയാഘാതത്തിനു മുന്പും ഇങ്ങിനെ ചില ലക്ഷണങ്ങള്‍ ശരീരം നമുക്ക് കാണിച്ചു തരും അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. അതൊന്നു ശ്രദ്ധിച്ചാല്‍ നമുക്ക് പ്രത്യേകിച്ച് ഒരു നഷ്ട്ടവും സംഭവിക്കാന്‍ ഇല്ല …എന്നാല്‍ ഒഴിവാകുന്നത് വലിയൊരു ദുരന്തം ആണെങ്കിലോ ?

ഹൃദയാഘാതത്തിന് ഒരു മാസം മുമ്പ് തന്നെ ശരീരം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും; ഈ ആറ് സൂചനകള്‍ അവഗണിക്കാതിരിക്കുക

ഹൃദയാഘാതം മൂലം ലോകത്ത് കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുന്നു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്നത് ഹൃദയാഘാതമാണ്. ജങ്ക് ഫുഡ് സംസ്‌കാരവും സ്ട്രസ് നിറഞ്ഞ ജീവിതവും ഫാസ്റ്റ് ഫുഡ് ജീവിതരീതികളുമെല്ലാം ഹൃദയാഘാതത്തിന് കാരണമാകുന്നു. ജീവിത രീതിയിലെ മാറ്റവും സമ്മര്‍ദ്ദത്തിന് അടിപ്പെടാതെയുള്ള ജീവിതവും വ്യായാമവുമെല്ലാം ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.

ഹൃദയാഘാതത്തിന് മുമ്പ് ശരീരം ലക്ഷണങ്ങളും സൂചനയും നല്കും. ഇത് അവഗണിക്കുന്നതാണ് മരണത്തിന് കാരണമാകുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. ഹൃദയം പണിമുടക്കുന്നതിന് ഒരു മാസം മുമ്പ് തന്നെ അതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ഈ ആറ് ലക്ഷണങ്ങള്‍ ഒരു കാരണവശാലും പ്രയഭേതമെന്യേ അവഗണിക്കാന്‍ പാടില്ല.

1.ക്ഷീണം
രക്തധമിനികള്‍ ചുരുങ്ങുന്നതോടെ ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനാവില്ല. ഇത് തുടര്‍ച്ചയായ ക്ഷീണത്തിന് കാരണമാകും. അകാരണമായ ഉറക്കം തൂങ്ങല്‍ സ്ഥിരമാകും.

2.ശ്വാസ തടസം
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. കൊഴുപ്പ് അടിഞ്ഞ് ഇടുങ്ങിയ ധമനികളിലൂടെ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുന്നതോടെ ശ്വാസ കോശത്തിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കില്ല. ഇത് ശ്വാസതടസത്തിന് കാരണമാകും.

3.തളര്‍ച്ച
രക്തചംക്രമണം കൃത്യമായി നടക്കാത്തതിന്റെ സൂചനയാണ് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച. മസിലുകള്ക്ക് ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥ പെട്ടെന്ന് വീണുപോകാന്‍ കാരണമാകും.

4.തലചുറ്റലും കുളിരും
രക്തം അവയവങ്ങളിലേക്ക് എത്താതിരിക്കുന്നത് തലചുറ്റലിന് കാരണമാകും. അകാരണമായി ശരീരത്തിന് വല്ലാത്ത കുളിര് തോന്നുന്ന അവസ്ഥയും ഇത് മൂലമാകാം.

5.നെഞ്ചിലെ അസ്വസ്ഥത
തുടര്‍ച്ചയായി നെഞ്ചില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഉടനടി ഡോക്ടറെ കാണണം. ഹൃദയാഘാതത്തിന് മുമ്പുള്ള ഏറ്റവും പ്രധാന സൂചനയാണ് നെഞ്ചില്‍ അതീവ സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്.

6.പനിയും ലക്ഷണങ്ങളും
മറ്റ് അഞ്ച് ലക്ഷണങ്ങള്‍ക്കൊപ്പം പനിയും ജലദോഷവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ സംശയിക്കേണ്ട, ഉടന്‍ തന്നെ വിദഗ്ധ പരിശോധന തേടണം.

ഹാര്‍ട്ട് അറ്റാക്കിന് മുമ്പ് ഭൂരിഭാഗം പേര്‍ക്കും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് മാത്രമാവും പ്രകടമായ ലക്ഷണങ്ങള്‍ കാണാത്തത്.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.

ഹീമോഗ്ലോബിന്‍ കുറവിന് ചില പരിഹാരങ്ങള്‍