ഹൃദയാരോഗ്യത്തിന് ക്ലാപ്പിംഗ് തെറാപ്പി

ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളും കൈയടിച്ച് സ്വീകരിക്കുന്നവരാണു നമ്മള്‍. ഉദ്യോഗക്കയറ്റം, പരീക്ഷാവിജയം, ആഘോഷങ്ങള്‍, പ്രാര്‍ഥന, പാട്ടു പാടുമ്പോള്‍, കായികമത്സരങ്ങള്‍ അങ്ങനെയങ്ങനെ… സന്തോഷകരമായ എന്തിനെയും നമ്മള്‍ കൈയടിച്ച് സ്വീകരിക്കുന്നു.
കൈയടി അഥവാ കൈകൊട്ടല്‍ കൈകള്‍ തമ്മില്‍ കൂട്ടിയടിക്കല്‍ മാത്രമാണെന്നു കരുതരുത്. നിരവധി രോഗങ്ങള്‍ സുഖപ്പെടുത്താന്‍ കഴിയുന്ന ഫലപ്രദമായ വ്യായാമമാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
നമ്മുടെ ശരീരത്തില്‍ 340 പ്രഷര്‍ പോയിന്റുകളുണ്ട്. ഇതില്‍ 28 എണ്ണം കൈകളിലാണ്. ഈ പ്രഷര്‍ പോയിന്റുകള്‍ക്ക് ശരീരത്തിലെ വിവിധ അവയവങ്ങളുമായി ബന്ധമുണ്ട്. അതായത് വിവിധ ശരീരാവയവങ്ങളിലെ വേദനകള്‍ ഇല്ലാതാക്കാന്‍ ഈ പ്രഷര്‍ പോയിന്റുകളെ ഉത്തേജിപ്പിച്ചാല്‍ മതി.

ക്ലാപിങ് തെറാപ്പി
വെളിച്ചെണ്ണ, കടുകെണ്ണ ഇവയില്‍ ഏതെങ്കിലും അല്ലെങ്കില്‍ ഇവയുടെ മിശ്രിതം കൈപ്പത്തിയില്‍ തടവുക. ഇത് ശരീരം വലിച്ചെടുക്കും. ശരീരത്തിനുള്ളില്‍ ഉണ്ടാകുന്ന ഊര്‍ജ്ജം ചോര്‍ന്നു പോകാതിരിക്കാന്‍ സോക്സോ തുകല്‍ ചെരിപ്പോ ധരിക്കുക. രണ്ടു കൈകളും ചേര്‍ത്തുവയ്ക്കുക. വിരല്‍ത്തുമ്പുകളും കൈപ്പത്തിയും എല്ലാം പരസ്പരം സ്പര്‍ശിക്കണം. ഈ വ്യായാമം രാവിലെ ചെയ്യുന്നതാണു നല്ലത്. ഇരുപതു മുതല്‍ മുപ്പത് മിനിറ്റു വരെ കൈകൊട്ടുന്നത് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും.
പ്രധാനമായും അഞ്ച് അക്യുപ്രഷര്‍ പോയിന്റുകളാണ് കൈകളിലുള്ളത്. ഹാന്‍ഡ്‌വാലി പോയിന്റ്, ബേസ് ഓഫ് തംബ് പോയിന്റ്, റിസ്റ്റ് പോയിന്റ്, ഇന്നര്‍ഗേറ്റ് പോയിന്റ്, തംബ് നെയില്‍ പോയിന്റ് എന്നിവയാണവ.

കൈയടി നല്‍കും ഗുണങ്ങള്‍
1. ഹൃദയത്തിന്റെ പ്രശ്നങ്ങള്‍ക്കും ശ്വാസകോശരോഗങ്ങള്‍ക്കും ശമനം നല്‍കുന്നു.
2. പുറംകഴുത്ത്, സന്ധിവേദനകളില്‍ നിന്ന് ആശ്വാസമേകുന്നു.
3. ദഹനപ്രശ്നങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സയാണിത്.
4. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് സഹായകം.
5. പ്രായമായവര്‍ക്കുണ്ടാകുന്ന സന്ധിവാതത്തിനു് ആശ്വാസമേകുന്നു.
6. കുട്ടികളെ സമര്‍ഥരാക്കുന്നു. പതിവായി കൈകൊട്ടന്‍ ശീലമാക്കിയ കുട്ടികള്‍ മറ്റു കുട്ടികളെ അപേക്ഷിച്ച് കുറച്ചുമാത്രം അക്ഷരത്തെറ്റുകളേ വരുത്തുകയുള്ളു.
7. കൈകൊട്ടല്‍ ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നു.
8. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു.
9. പ്രമേഹം, സന്ധിവാതം, രക്താതിമര്‍ദ്ദം, ഡിപ്രഷന്‍, തലവേദന, ജലദോഷം, ഉറക്കമില്ലായ്മ, നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍ ഇവയില്‍ നിന്ന് ആശ്വാസമേകാന്‍ ദിവസവും അരമണിക്കൂര്‍ കൈകൊട്ടല്‍ ശീലമാക്കുന്നതിലൂടെ സാധിക്കും.
10. ശീതീകരിച്ച വീടുകളിലും ഓഫീസുകളിലും കഴിയുന്നവരില്‍ അതായത് ഒട്ടും വിയര്‍ക്കാത്തവര്‍ ക്ലാപിങ് തെറാപ്പി പരിശീലിക്കുന്നത് വളരെ നല്ലതാണ്. ഇത് രക്തചംക്രമണം വര്‍ധിപ്പിക്കാനും ശരീരം മുഴുവന്‍ ശുചിയാക്കാനും സഹായിക്കും.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

ആര്‍ത്തവ വേദന കുറയ്ക്കാന്‍ ചില വഴികള്‍