സവാളയും ,പാവയ്ക്കയും ഇവ രണ്ടും ചേരുമ്പോള്‍ ഉള്ള അത്ഭുത ഗുണങ്ങള്‍ അറിയൂ

പാവയ്ക്കയും സവാളയും ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. നല്ല ഭക്ഷണവസ്തുക്കളാണെന്നു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിവ. ഇവ രണ്ടും ചേരുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാകുമെന്നു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. ഈ ജ്യൂസ് എങ്ങനെ തയ്യാറാക്കണമെന്നും ഏതെല്ലാം രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും അറിയൂ,

ഇവ രണ്ടും ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്തരയ്ക്കുക. ഇത് ഊറ്റരുത്. ഇതിലേയ്ക്കു തേന്‍ ചേര്‍ത്തിളക്കണം. രാവിലെ പ്രാതലിനു മുന്‍പ് ഇതു കുടിയ്ക്കാം.

കയ്പുള്ള ഇത്തരം പച്ചക്കറികള്‍ നല്‍കുന്ന ഗുണം ചെറുതൊന്നുമല്ല.ഇവയിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ കയ്പുരസം വരുത്തുന്നത്. ഇതില്‍ ധാരാളം ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്. ഇവയിലുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍ നല്ല ആന്റി ഓക്‌സിഡന്റുകളാണ്. ഗ്ലൂക്കോപൈറനോയ്ഡ്, സാല്‍സിലിന്‍, ഫല്‍വനോയ്ഡ്‌സ്, പോളിഫിനോയ്ഡ്‌സ് തുടങ്ങിയവയെല്ലാം കയ്പുളളവയാണ്. ഇത് ആരോഗ്യത്തിന് നല്ലതാണ്.

ആസ്‌മ, ജലദോഷം, ചുമ എന്നിവയ്‌ക്കുള്ള മികച്ച പ്രതിവിധിയാണ്‌ പാവയ്‌ക്ക

പാവയ്‌ക്ക കഴിക്കുന്നത്‌ മുഖക്കുരുവില്‍ നിന്നും രക്ഷ നല്‍കുകയും ചര്‍മ്മ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും.

ടൈപ്പ്‌ 2 പ്രമേഹത്തെ മറികടക്കാന്‍ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ്‌ പാവയ്‌ക്ക നീര്‌. പാവക്കയിലടങ്ങിയിട്ടുള്ള ഇന്‍സുലീന്‍ പോലുള്ള രാസവസ്‌തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കും.

ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പാവയ്‌ക്ക നീര്‌ ദഹന പ്രക്രിയ എളുപ്പമാക്കും. ആഹാരം ദഹിക്കുകയും മാലിന്യം ശരീരത്ത്‌ നിന്ന്‌ പുറം തള്ളുകയും ചെയ്യും ഇത്‌. ദഹനക്കേടും മലബന്ധവും ഭേദമാകാന്‍ സഹായിക്കും

വൃക്ക,മൂത്രാശയ ആരോഗ്യം നിലനിര്‍ത്താന്‍ പാവയ്‌ക്ക സഹായിക്കും. വൃക്കയിലെ കല്ല്‌ ഭേദമാക്കാനും ഇത്‌ സഹായിക്കും.

പാവയ്‌ക്ക ഹൃദയത്തിന്‌ പല രീതിയില്‍ നല്ലതാണ്‌. അനാവശ്യമായി കൊഴുപ്പ്‌ ധമനി ഭിത്തികളില്‍ അടിഞ്ഞു കൂടാന്നത്‌ കുറയാന്‍ ഇത്‌ സഹായിക്കും. ഇത്‌ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത കുറയ്‌ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തും.

പാവയ്‌ക്കയില്‍ ഉള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളും ദഹനസംവിധാനവും മെച്ചപ്പെടാന്‍ സഹായിക്കും. വളരെ വേഗം ശരീര ഭാരം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

സവാളയില്‍ പ്രധാനമായും അടങ്ങിയിരിയ്ക്കുന്നത് പ്രോട്ടീന്‍ ,കൊഴുപ്പ് ,അന്നജം ,നാരുകള്‍ , ധാതു ലവണങ്ങള്‍ , വൈറ്റമിന്‍ C , വൈറ്റമിന്‍ B ,ഇരുമ്പ് എന്നിവയാണ് .

സവാളയില്‍ അടങ്ങിയിരിക്കുന്ന ഒലിഗോ ഫ്രക്റ്റൊസ് എന്നാ ഫൈബര്‍ ദഹനത്തിനു സഹായിക്കുന്നു,വയറിനു ഉള്ളിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു .

മധ്യവയസ്സു കഴിഞ്ഞ സ്ത്രീകള്‍ ദിവസവും സവാള കഴിച്ചാല്‍ ഒസ്റ്റിയോ പോറസിസിനു സാധ്യത കുറയുന്നു.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

ഹീമോഗ്ലോബിന്‍ കുറവിന് ചില പരിഹാരങ്ങള്‍