ശരീരവണ്ണം കൂട്ടും മരുന്നിന്‍റെ ഉപയോഗങ്ങള്‍

മരുന്നുകള്‍ കഴിച്ചാല്‍ വണ്ണം കൂടുമോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം വേണമെങ്കില്‍ അത് കൂടും എന്നുതന്നെയാണ്. എന്നാല്‍ എല്ലാ മരുന്നുകള്‍ക്കും ഇത് ബാധകമല്ല. മൈഗ്രെയ്ന്‍, മാനസികസമ്മര്‍ദ്ധം, വേദനാസംഹാരികള്‍ എന്നിവയൊക്കെ ശരീരവണ്ണം കൂടാന്‍ കാരണമാകാം. സ്റ്റിറോയ്ഡ്സ്, മാനസിക രോഗങ്ങള്‍‌ക്കുള്ള മരുന്നുകള്‍ തുടങ്ങിയവയും തടികൂടാന്‍ കാരണമാകും.

പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇന്‍സുലിനും, ചില ടാബ്ലറ്റുകളും തടികൂടാന്‍ കാരണമാകുന്നവയാണ്. എന്നാല്‍ എല്ലാ മരുന്നുകളെയും ഈ ഗണത്തില്‍ പെടുത്തേണ്ടതില്ല. തടികൂടാന്‍ കാരണമാകുന്ന ചില മരുന്നുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഡൈഫെന്‍ഹൈഡ്രാമൈന്‍‌ അടങ്ങിയ അലര്‍ജി മരുന്നുകള്‍ മയക്കത്തിന് കാരണമാകുന്നവയാണ്. ചുമക്കുള്ള മരുന്നുകള്‍ മയക്കം ഉണ്ടാക്കുന്നത് പോലെയാണ് ഇത്. ഊര്‍ജ്ജസ്വലത കുറയ്ക്കുന്നവയാണിവ. ഡോക്ടറോട് പറഞ്ഞ് സൈര്‍ടെക് പോലുള്ള മരുന്നുകള്‍ ഉപയോഗിച്ച് ഈ പ്രശ്നം തടയാവുന്നതാണ്.

മാനസിക സമ്മര്‍ദ്ധത്തിന് കഴിക്കുന്ന മരുന്നുകള്‍ വിശപ്പ് വര്‍ദ്ധിപ്പിക്കുന്നവയാണ്. സൈക്കാട്രിസ്റ്റിനെ കാണുമ്പോള്‍ തടികൂടാന്‍ ഇടവരുത്താത്ത മരുന്നുകള്‍ ആവശ്യപ്പെടാം. സൈബാന്‍, വെല്‍ബര്‍ട്ടിന്‍ പോലുള്ളവ ഉദാഹരണമാണ്.

ഗര്‍ഭനിരോധന ഗുളികകള്‍ക്ക് തടികൂട്ടാനുള്ള കഴിവുണ്ട്. കുറഞ്ഞ ഈസ്ട്രജനുള്ളവയും, പ്രോജെസ്റ്റിന്‍ പോലുളളവയുമായ മരുന്നുകള്‍ കഴിക്കാന്‍‌ ശ്രദ്ധിക്കണം.

ഡൈഫെന്‍ ഹൈഡ്രാമൈന്‍, സോമിനെക്സ്, ടൈലെനോള്‍ തുടങ്ങിയ ഉറക്കമരുന്നുകള്‍ തടി വര്‍ദ്ധിക്കാന്‍ കാരണ​മാകും. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ഇത്തരം ഗുളികകള്‍ കഴിക്കാവൂ.

മൈഗ്രെയ്നുള്ള ഗുളികകള്‍ കഴിക്കുന്നത് വിശപ്പ് വര്‍ദ്ധിക്കുന്നതിനും തല്‍ഫലമായി തടികൂടാനും കാരണമാകും. ഡെപാകീന്‍, ഡെപാകോട്ട് തുടങ്ങിയ മരുന്നുകള്‍ ഒഴിവാക്കുകയും ശരീരഭാരം കൂട്ടാനിടയില്ലാത്ത മരുന്നുകള്‍ ഡോക്ടറോട് ആവശ്യപ്പെടുകയും ചെയ്യാം.

മെഡിക്കല്‍ഷോപ്പുകളിലും മറ്റും ലഭിക്കുന്ന സ്റ്റിറോയ്ഡുകള്‍ കടുത്ത വിശപ്പ് ഉണ്ടാക്കുന്നവയാണ്. സ്റ്റിറോയ്ഡുകള്‍ നല്ല ദഹനം നല്കുന്നവയാണ്. അതിനാല്‍ ഇവ ഭക്ഷണം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും തടി കൂടാന്‍ ഇടയാവുകയും ചെയ്യും. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കുക. കടുത്ത വേദനക്ക് പ്രെഡ്നിസോണ്‍ പോലുള്ള മരുന്നുകള്‍ ഡോക്ടര്‍ നല്കിയേക്കാം. അഥവാ അത്തരം മരുന്ന് കഴിക്കുന്നുവെങ്കില്‍ ഭക്ഷണത്തോടൊപ്പം വ്യായാമങ്ങളും ചെയ്യുക.

മരുന്ന് ഉപയോഗിക്കാതെ നിവൃത്തിയില്ലെങ്കില്‍, അത് ആരോഗ്യത്തിന് അനിവാര്യമാണെങ്കില്‍ ഉപയോഗിക്കണം. എന്നാല്‍ ഡോക്ടറോട് തടികൂടാനിടവരുത്താത്ത മരുന്നുകള്‍ തരാന്‍ ആവശ്യപ്പെടാം. ചുമ, ജലദോഷം, ഫ്ലു, ചര്‍മ്മരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നുകള്‍ തടികൂട്ടാനിടയില്ല.

ഈ പോസ്റ്റ്‌ ഉപകാരപ്രദമായി തോന്നുന്നുവെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക . ഈ പേജ് ഇതുവരെ നിങ്ങള്‍ ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക്‌ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

ഹൃദയാരോഗ്യത്തിന് ക്ലാപ്പിംഗ് തെറാപ്പി