മറവി മാറ്റാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ആരോഗ്യം നല്‍കുന്ന ആഹാരങ്ങള്‍ കഴിക്കുന്നത്‌ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയ രോഗങ്ങള്‍, അല്‍ഷിമേഴ്‌സസ്‌ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്‌ക്കും. മറവിരോഗമായ അല്‍ഷിമേഴ്‌സസിനെ പ്രതിരോധിക്കാന്‍ ആഹാരം, ജീവിത ശൈലി എന്നിവ കൊണ്ട്‌ സാധിക്കുമെന്ന്‌ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട ഓഫ്‌ ഹെല്‍ത്ത്‌ അടുത്തിടെ പറഞ്ഞിരുന്നു.

എല്ലാവരും ഭയക്കുന്ന ഒരസുഖമാണ്‌ അല്‍ഷിമേഴ്‌സസ്‌.ഓര്‍മ്മകളും ചിന്തകളും മറന്നു പോകുന്ന അവസ്ഥയാണിത്‌. പ്രായമായവരെ മാത്രമല്ല ചെറിയ കുട്ടികളെയും ഇത്‌ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്‌. ജനിതകഘടകങ്ങളുടെ ശക്തമായ സ്വാധീനം ഈ അസുഖത്തിന്‌ കാരണമാകുന്നുണ്ട്‌. എന്നാല്‍ പോഷകാഹാരം, വിദ്യാഭ്യാസം, പ്രമേഹം, മാനസികവും ശാരീരികവുമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ രോഗത്തെ സ്വാധീനിക്കുന്നുണ്ടെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.

ധാന്യങ്ങള്‍ പ്രത്യേകിച്ച്‌ ഗോതമ്പിന്റെ ധാന്യങ്ങള്‍ കോശങ്ങളുടെ ഉത്‌പാദനത്തിന്‌ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗോതമ്പ്‌ നല്ലതാണ്‌. ബദാം,കശുവണ്ടി,വാല്‍നട്ട്‌ എന്നിവയില്‍ ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും നിറയെ ഉണ്ട്‌.

കക്കയിറച്ചിയില്‍ സിങ്ക്‌, ഇരുമ്പ്‌ എന്നിവ നിറയെ ഉണ്ട്‌. മനസ്സ്‌ ഉത്സാഹത്തോടെയും ഏകാഗ്രതയോടെയും ഇരിക്കാന്‍ ഇവ സഹായിക്കും

ബ്ലൂബെറി ആന്റി ഓക്‌സിഡെന്റുകള്‍ നിറഞ്ഞതാണ്‌, ഇവ കോശങ്ങളുടെ നാശം തടയാന്‍ സഹായിക്കും. ശരീര കോശവും പ്രായവും തമ്മില്‍ സന്തുലനം നിലനിര്‍ത്താനും ഇവ സഹായിക്കും

ശരീരത്തിലെ കോശജ്വലനത്തിനും ഓക്‌സിഡേഷനും പ്രധാനപെട്ട രണ്ട്‌ സവിശേഷതകള്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്‌. ഹൃദ്രോഗം, മറവി രോഗം എന്നിവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നതില്‍ ഈ പഴം പ്രധാന പങ്ക്‌ വഹിക്കുന്നു.

സാല്‍മണ്‍, ട്യൂണ പോലുള്ള മത്സ്യങ്ങള്‍ മസ്‌തിഷ്‌കത്തിന്റെ വളര്‍ച്ചയെ സഹായിക്കും. കാരണം ഇവ പ്രോട്ടീനും കാത്സ്യവും നിറഞ്ഞതാണ്‌ .

തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലികോപീന്‍ ശരീരത്തെ കോശം നശിക്കുന്നതില്‍ നിന്നും സംരക്ഷിക്കും. കൂടാതെ മറവി രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും.

വിറ്റാമിന്‍ ബി12 , കോളിന്‍ എന്നിവ അടങ്ങിയ മുട്ട മസ്‌തിഷ്‌കത്തിലെ കോശങ്ങള്‍ വളരാനും ഓര്‍മ്മ കൂട്ടാനും സഹായിക്കും
വിറ്റാമിന്‍ കെ പോലുള്ള പോഷകങ്ങള്‍ അടങ്ങിയ ബ്രോക്കോളി തലച്ചോറിന്റെ ശക്തി കൂട്ടും

തൈരിലടങ്ങിയിട്ടുള്ള അമിനോആസിഡ്‌ സമ്മര്‍ദ്ദം കുറയ്‌ക്കും. സമ്മര്‍ദ്ദം കൂടുന്നത്‌ മസ്‌തിഷക കോശങ്ങളുടെ പ്രായം കൂടുന്നത്‌ എളുപ്പത്തിലാക്കും.

ചോക്ലേറ്റ്‌ അധികം കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതല്ല. എന്നാല്‍ ഡാര്‍ക്‌ ചേക്ലേറ്റ്‌ തലച്ചോറിന്‌ നല്ലതാണ്‌. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവോനോള്‍ തലച്ചോറിലെ രക്തയോട്ടം കൂടാന്‍ സഹായിക്കും.

കഫീനും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ കാപ്പി മറവി രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കും. എന്നാല്‍, ഇത്‌ അധികം കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതല്ല.

അല്‍ഷിമേഴ്‌സസ്‌ ഉള്‍പ്പടെ വിവിധ അസുഖങ്ങള്‍ വരുന്നത്‌ തടയാന്‍ സ്ഥിരമായി വ്യായാമങ്ങള്‍ ചെയ്യുന്നത്‌ സഹായിക്കും. ആരോഗ്യദായകമായ ആഹാരങ്ങള്‍ കഴിക്കുന്നതിനൊപ്പം വ്യായാമങ്ങള്‍ കൂടി ശീലമാക്കുന്നത്‌ മറവി രോഗങ്ങള്‍ തടയാന്‍ സഹായിക്കും.