ഭക്ഷണം കുറച്ചാല്‍ വയറ്റിലെ കൊഴുപ്പ് പോകുമോ ?

വയറ്റില്‍ ഒരിക്കല്‍ കൊഴുപ്പടിഞ്ഞു കൂടിയാല്‍ ഇത് പോകാന്‍ കഠിനപ്രയത്‌നം തന്നെ വേണ്ടി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജിമ്മില്‍ പോകുന്നവര്‍ക്കു തന്നെ വെല്ലുവിളിയായ പ്രധാന കാര്യം വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയെന്നതാണ്. സാധാരണ വ്യായാമങ്ങള്‍ക്കൊന്നും തന്നെ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സാധിയ്ക്കില്ല. ഇതിനായി പ്രത്യേക വ്യായാമങ്ങള്‍ തന്നെ വേണ്ടിവരികയും ചെയ്യും.

ഏതു കാര്യത്തിനുമുള്ളെന്ന പോലെ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്നതിനെക്കുറിച്ചും വിശ്വാസങ്ങളും വാസ്തവങ്ങളും ഏറെയുണ്ട്. ഇവയില്‍ ചിലതിനെക്കുറിച്ച് അറിയൂ. വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ കോസ്‌മെറ്റിക് സര്‍ജറിയെ ആശ്രയിക്കുന്നവരും ഇതു മാത്രമേ വഴിയുള്ളൂവെന്നു കരുതുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം ശസ്ത്രക്രിയകള്‍ വയര്‍ കുറയ്ക്കുമെങ്കിലും ശസ്ത്രക്രിയയുടെ പാട് വയറ്റില്‍ അവശേഷിപ്പിക്കും. സൗന്ദര്യത്തിനു വേണ്ടി ശസ്ത്രക്രിയ ചെയ്ത് മറ്റൊരു അഭംഗി നേടുമെന്നു വേണമെങ്കില്‍ പറയാം.

ഭക്ഷണം കുറച്ചാല്‍ വയറ്റിലെ തടി പോകുമെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇതുവഴി വയറ്റിലെ കൊഴുപ്പു കുറയണമെന്നില്ല. മാത്രമല്ല, തികച്ചും അനാരോഗ്യകരമായ ഒരു ഡയറ്റ് പ്ലാനാണിതെന്നു വേണമെങ്കില്‍ പറയാം.

വയര്‍ കുറയാന്‍ വയറ്റിനു വേണ്ടി മാത്രമുള്ള വ്യായാമങ്ങള്‍ ചെയ്യുന്നവരുണ്ട്. ഇത് വയര്‍ കുറയ്ക്കുമെങ്കിലും ശരീരത്തിന്റെ തടി ആകെ കുറഞ്ഞാലേ ഗുണമുള്ളൂ. ശരീരത്തിന്റെ ആകെ തടി കുറയുമ്പോള്‍ വയറും സ്വാഭാവികമായി കുറയും.

പാലുല്‍പന്നങ്ങള്‍ വയറു കൂട്ടുമെന്നു പറഞ്ഞ് ഇത് കഴിയ്ക്കാതിരിക്കുന്നവരുണ്ട്. ഇത് വാസ്തവമല്ല. ശരീരത്തിന് ആവശ്യമായ കാല്‍സ്യവും വൈറ്റമിനുമെല്ലാം ലഭിയ്ക്കണമെങ്കില്‍ ഇവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക തന്നെ വേണം. അളവ് പരിമിതപ്പെടുത്തണമെന്നു മാത്രം. അല്ലാതെ പാലുല്‍പന്നങ്ങള്‍ വയറു കൂട്ടുമെന്നത് തെറ്റിദ്ധാരണയാണ്. ചിലര്‍ക്ക് വ്യായാമം ചെയ്താലും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സമയമെടുത്തേ ഗുണമുണ്ടാകൂ. ഇതിന് പാരമ്പര്യത്തെ പഴിയ്ക്കുന്നതു ശരിയല്ല.

തവിടു കളയാത്ത ധാന്യങ്ങള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന വിശ്വാസവും ശരി തന്നെ. ഇവ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്. ഫൈബര്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് പെട്ടെന്നു വിശപ്പു തോന്നുകയുമില്ല. വയര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നു പറഞ്ഞ് വിപണിയില്‍ ഇറങ്ങുന്ന യന്ത്രങ്ങള്‍ കൊണ്ട് കാര്യമായ ഗുണങ്ങളുണ്ടാകില്ല. വയര്‍ കുറയണമെങ്കില്‍ യന്ത്രങ്ങളല്ലാ, നാം തന്നെ അധ്വാനിക്കണം. വയര്‍ കുറയ്ക്കുമെന്ന് അവകാശപ്പെട്ട് ഇറങ്ങുന്ന മരുന്നുകളെ വിശ്വസിക്കരുത്. ഇവ ആന്തരിക രക്തസ്രാവമുള്‍പ്പെടെ, പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തി വയ്ക്കും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഇത് ഷെയര്‍ ചെയ്തു കൊടുക്കൂ.ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്‌ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

കുട്ടികള്‍ക്ക് വെളിച്ചെണ്ണ ഒഴിച്ച് ചോറ് കൊടുത്താല്‍