എല്ല് തേയ്മാനം കുറയ്ക്കാന്‍ തേങ്ങാപ്പാല്‍ !

വെളിച്ചെണ്ണ പോലെ തേങ്ങാപ്പാലും ശരീരത്തിന്‌ ഏറെ ഗുണങ്ങള്‍ നല്‍കുന്നുണ്ട്‌. മുടിയുടെ വളര്‍ച്ചക്കും കരുത്തിനും തേങ്ങാപ്പാല്‍ മികച്ചതാണ്‌. നല്ല മണം നല്‍കുന്നതിന്‌ പുറമെ മുടിയെ ഇവ മൃദുവാക്കുന്നു. ഈര്‍പ്പം നിലനിര്‍ത്തുന്നു എന്നതാണ്‌ മറ്റൊരു ഗുണം . മുടി വളരുന്നതിനും കരുത്ത്‌ ലഭിക്കുന്നതിനും ഈര്‍പ്പം ആവശ്യമാണ്‌.

വെളിച്ചെണ്ണ മുടിയുടെ വേരിലേക്കിറങ്ങിച്ചെന്ന്‌ വളര്‍ച്ചയെ സഹായിക്കും. ഷാമ്പു ചെയ്യുന്നതിന്‌ മുമ്പ്‌ വെളിച്ചെണ്ണ തലയില്‍ തേക്കുന്നത്‌ നല്ലതാണ്‌. കൈനിറയെ എടുത്ത്‌ മുടിയുടെ തുമ്പ്‌ മുതല്‍ അടി വരെ തേച്ച്‌ പിടിപ്പിച്ച്‌ അരമണിക്കൂറിന്‌ ശേഷം കഴുകി കളയുക. മുമ്പുള്ളതിലും മുടി മൃദുവായതായും തിളങ്ങുന്നതായും കാണാന്‍ കഴിയും

പേനും താരനും കുറയ്‌ക്കാനും വെളിച്ചെണ്ണ നല്ലതാണ്‌. കുറച്ച്‌ വെളിച്ചെണ്ണ കൈയ്യിലെടുത്ത്‌ എല്ലാ ദിവസവും അഞ്ച്‌ മിനുട്ട്‌ തലയില്‍ മസ്സാജ്‌ ചെയ്യുന്നത്‌ താരനില്‍ നിന്നും മോചനം ലഭിക്കാന്‍ സഹായിക്കും

ഈര്‍പ്പം നിലനിര്‍ത്താനും താരനകറ്റാനും സഹായിക്കുന്ന വെളിച്ചെണ്ണയ്‌ക്ക്‌ ഫംഗസ്‌ ,ബാക്‌ടീരിയ എന്നിവയില്‍ നിന്നും സംരക്ഷിക്കാനുള്ള ശേഷിയുമുണ്ട്‌. ലോറിക്‌, കാപ്രിലിക്‌, കാപ്രിക്‌ ആസിഡുകള്‍ ഉള്ള ഏക എണ്ണ വെളിച്ചെണ്ണയാണ്‌. ഫംഗസുമായി ബന്ധപ്പെട്ടുള്ള എല്ലാ അസുഖങ്ങളില്‍ നിന്നും ഇത്‌ ആശ്വാസം നല്‍കും.

ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന അസന്തുലിത ശരീരത്തില്‍ മാംഗനീസിന്റെ കുറവുണ്ടാകാന്‍ കാരണമാകും. തേങ്ങാപ്പാലില്‍ നിറയെ മാംഗനീസ്‌ ഉണ്ട്‌. ധാന്യങ്ങള്‍, പയര്‍ എന്നിവയിലും മാംഗനീസ്‌ അടങ്ങിയിട്ടുണ്ട്‌.

ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പ്രധാന ധാതുവാണ്‌ ചെമ്പ്‌ . ചെമ്പും വിറ്റാമിന്‍ സിയും ചര്‍മ്മത്തിനും രക്തക്കുഴലുകള്‍ക്കും അയവ്‌ വരാന്‍ സഹായിക്കും.

തേങ്ങാപ്പാല്‍ കാത്സ്യം നിറഞ്ഞതല്ല എന്നാല്‍ ഫോസ്‌ഫറസ്‌ ഇതില്‍ നിറയെ ഉണ്ട്‌. എല്ലിന്‌ ബലം ഉണ്ടാകുന്നതിന്‌ ഫോസ്‌ഫറസ്‌ അത്യാവശ്യമാണ്‌. ഇത്‌ ശരീരത്തിന്‌ ഫോസ്‌ഫേറ്റ്‌ നല്‍കുന്നതിനാല്‍ എല്ലിന്റെ തേയ്‌മാനം കുറയ്‌ക്കുന്നു.

സാധാരണയായി ആളുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പോഷകവൈകല്യമാണ്‌ ഇരുമ്പിന്റെ കുറവ്‌. ഇരുമ്പിന്റെ അംശം കുറയുന്നത്‌ മൂലം ഹീമോഗ്ലോബിന്‍ ശരീരത്തില്‍ ഉണ്ടാകുന്നത്‌ കുറയും. ചുവന്ന രക്താണുക്കളിലെ ഓക്‌സിജന്റെ അളവ്‌ നിലനിര്‍ത്തുന്നതിന്‌ ഹീമോഗ്ലോബിന്‍ ആവശ്യമാണ്‌. ഇതില്ലങ്കില്‍ വിളര്‍ച്ച ഉണ്ടാകും. ഒരു കപ്പ്‌ തേങ്ങാപ്പാല്‍ ഒരു ദിവസം ശരീരത്തിനാവശ്യനമായ ഇരുമ്പിന്റെ കാല്‍ഭാഗം ലഭ്യമാക്കും.

മസിലുകള്‍ക്ക്‌ വലിച്ചിലോ വേദനയോ ഉണ്ടാവുകയാണെങ്കില്‍ ആഹാരത്തിനൊപ്പം തേങ്ങാപ്പാല്‍ കഴിച്ചാല്‍ മതി. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം വേദനയ്‌ക്ക്‌ ശമനം തരും. ശരീരത്ത്‌ മഗ്നീഷ്യത്തിന്റെ അളവ്‌ കുറഞ്ഞാല്‍ കാത്സ്യം നാഡി കോശങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കും . ഇത്‌ പേശീ വലിവിന്‌ കാരണമാകും

നാര്‌ വളരെ ഏറെ അടങ്ങിയിരിക്കുന്നതിനാല്‍ തേങ്ങാപ്പാല്‍ വയര്‍ പെട്ടന്ന്‌ നിറഞ്ഞെ ന്ന തോന്നലുണ്ടാക്കും. ഇത്‌ ആഹാരം കഴിക്കുന്നത്‌ കുറച്ച്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കും.

തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുള്ള സെലിനിയം സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും. സെലിനിയത്തിന്റെ അളവ്‌ കുറഞ്ഞിരിക്കുന്നവര്‍ക്ക്‌ സന്ധി വാതം വരാനുള്ള സാധ്യത കൂടുതലാണ്‌.

പൊട്ടാസ്യം അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുന്നത്‌ ശരീരത്തിലെ രക്ത സമ്മര്‍ദ്ദം താഴാന്‍ സഹായ്‌ക്കും.

തേങ്ങാപ്പാല്‍ രോഗ പ്രതിരോധ ശേഷി ഉയര്‍ത്തുകയും ജലദോഷം , ചുമ എന്നിവ വരാതെ ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കുകയും ചെയ്യും.. ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി ഇതിലടങ്ങിയിട്ടുണ്ട്‌.

പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ ആരോഗ്യമുയര്‍ത്തുന്നതില്‍ സിങ്കിന്റെ പങ്ക്‌ വളരെ വലുതാണ്‌. അര്‍ബുദ കോശങ്ങളുടെ പ്രവര്‍ത്തനം കുറയ്‌ക്കാന്‍ ഇവയ്‌ക്ക്‌ കഴിയുമെന്നാണ്‌ പ്രാഥമിക പഠനങ്ങള്‍ നല്‍കുന്ന സൂചന.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്രദമെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ..കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കുവാനായി ഈ പേജ് ലൈക് ചെയ്യൂ.

നെഞ്ചെരിച്ചിലിനു ചില പരിഹാര മാര്‍ഗ്ഗങ്ങള്‍