ആര്‍ത്തവകാലത്തെ ക്ഷീണം അകറ്റാന്‍

ആര്‍ത്തവസമയത്ത് അസ്വസ്ഥതകളും, ക്ഷീണവും, നിരാശയുമൊക്കെ നിങ്ങള്‍ക്ക് അനുഭവപ്പെടാം. ദേഷ്യവും, ഉത്കണ്ഠയുമൊക്കെ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ധവും ചിലര്‍ക്ക് അനുഭവപ്പെടും. കൊളുത്തിപ്പിടുത്തം, ആരോഗ്യക്കുറവ്, ഛര്‍ദ്ദി എന്നിവയാവും ചിലരുടെ പ്രശ്നം. ഒന്നുരണ്ട് ദിവസത്തേക്ക് തങ്ങളുടെ ദൈനംദിന ജോലികള്‍ പോലും ചെയ്യാന്‍ സാധിക്കാതെയും വന്നേക്കാം.

മികച്ച ആരോഗ്യം ലഭിക്കാനായി പോഷകപ്രദമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യവും, അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനവും സംരക്ഷിക്കാനും സാധാരണയായി അനുഭവപ്പെടുന്ന വേദന കുറയ്ക്കാനും ശരിയായ രീതിയിലുള്ള ഭക്ഷണക്രമം സഹായിക്കും. അത്യാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാനും ഈ ഭക്ഷണങ്ങള്‍ സഹായിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങിയവ കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ്. കാരറ്റ്, ആപ്രിക്കോട്ട്, ഓറഞ്ച്, പ്ലം എന്നിവയും മികച്ചവയാണ്. ആര്‍ത്തവസമയത്ത് മധുരത്തോടുള്ള കൊതി കുറയ്ക്കാന്‍ ഇവ സഹായിക്കും.

ഭക്ഷണങ്ങത്തില്‍ ഡാര്‍ക്ക് ചോക്കലേറ്റ് ഉള്‍പ്പെടുത്തുക. ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ സെറോട്ടോണിനെ ശക്തിപ്പെടുത്തുകയും മാനസിക നിലയില്‍ മാറ്റമുണ്ടാക്കുകയും ചെയ്യും.

വിറ്റാമിനുകളാല്‍ സമ്പുഷ്ടമായ ആഹാരം കഴിക്കുക. പി.എം.എസ് സിന്‍ഡ്രോമില്‍ നിന്ന് വിമുക്തി നല്കുന്നതാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇയ്ക്കായി അവൊക്കാഡോ, മുട്ടയുടെ മഞ്ഞക്കരു എന്നിവ കഴിക്കാം. വിറ്റാമിന്‍ ബി 6 ശരീരം ചീര്‍ക്കുന്നത് തടയും. ഉരുളക്കിഴങ്ങില്‍ വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുണ്ട്. പ്രത്യുദ്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന ഘടകമാണ് വിറ്റാമിന്‍ സി. മുന്തിരി, നാരങ്ങ എന്നിവ വിറ്റാമിന്‍ സി അടങ്ങിയതാണ്.

കഴിയുന്നിടത്തോളം കഫീന്‍ ഒഴിവാക്കി നിര്‍ത്തേണ്ടുന്ന സമയമാണ് ആര്‍ത്തവം. കഫീന്‍ വയറ്റിലെ ആസിഡുകള്‍ വര്‍ദ്ധിപ്പിക്കുകയും അത് വേദന കൂടാനിടയാക്കുകയും ചെയ്യും. കഫീന്‍ ഉപയോഗിച്ചേ മതിയാവൂ എന്നാണെങ്കില്‍ കാപ്പിക്ക് പകരം ചായ ഉപയോഗിക്കുക. കഫീന്‍ കഴിക്കാനുള്ള തോന്നലൊഴിവാക്കാനും, ആരോഗ്യകരവുമാണ് ചായ.

ആര്‍ത്തവ സമയത്ത് വയറിലെ വേദന സാധാരണമാണ്. ഇതൊഴിവാക്കന്‍ എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍ കഴിക്കുക. ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വഴി ആര്‍ത്തവ സമയത്തെ ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ തടയാം. ചണവിത്ത്, മത്തങ്ങ, സൂര്യകാന്തി വിത്ത് എന്നിവ ഇത് അടങ്ങിയതാണ്. ഇവയിലെ ലിനോലെനിക് ആസിഡ് ഗര്‍ഭപാത്രപേശികള്‍ക്ക് അയവ് നല്കുകയും വേദനയ്ക്ക് കുറവ് നല്കുകയും ചെയ്യും.

ആര്‍ത്തവത്തിലൂടെ ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടും. ഇത് വീണ്ടെടുക്കേണ്ടതുണ്ട്. ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് വഴി അനീമിയ തടയുകയും, ഹീമോഗ്ലോബിന്‍റെ കുറവ് പരിഹരിക്കുകയും ചെയ്യാനാവും. ഇത് ക്ഷീണവും, മാനസികസമ്മര്‍ദ്ധവും അകറ്റും. മാനസികസമ്മര്‍ദ്ധം തടയാന്‍ ഇരുമ്പിന് കഴിവുണ്ട്. ചുവന്ന നിറമുള്ള മാംസങ്ങള്‍, കോഴിയിറച്ചി, വറുത്ത പയര്‍, ശര്‍ക്കര, ഇലക്കറികള്‍ എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കും.

ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ ഈ പറഞ്ഞ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതുപോലെ കഴിയുന്നിടത്തോളം പാനീയങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ദിവസവും ധാരാളം വെള്ളം കുടിക്കുക. ആര്‍ത്തവ സമയത്ത് ശരിയായ ആഹാരരീതി പിന്തുടര്‍ന്നാല്‍ ആരോഗ്യം സംരക്ഷിക്കാനാവും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്രദമായി തോന്നുന്നെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

കൊളസ്ട്രോള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍