പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ആരോഗ്യത്തിന് പല ഘടകങ്ങളും വളരെ അത്യാവശ്യമാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
പ്രോട്ടീനും ശരിയായ ശരീരവളര്‍ച്ചയില്‍ പ്രത്യേക സ്ഥാനമുണ്ട്. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്. സ്ത്രീകളേക്കാള്‍ പ്രോട്ടീന്‍ ആവശ്യം കൂടുതല്‍ വേണ്ടത് പുരുഷന്മാര്‍ക്കാണെന്നു പറയും. കാരണം ശാരീരികധ്വാനം കൂടുതല്‍ ചെയ്യുന്നത് പുരുഷന്മാരാണെന്നതു തന്നെ കാരണം.
ജിമ്മില്‍പോകുന്നവര്‍ക്കും മസിലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അവശ്യം വേണ്ട ഘടകമാണ് പ്രോട്ടീന്‍. ഇവയുള്‍പ്പെട്ട ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ് പ്രോട്ടീന്‍ ലഭിയ്ക്കാനുള്ള വഴി.
പ്രോട്ടീന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ വളരെ പ്രധാനമാണ് മുട്ട. മുട്ടയിലെ ആല്‍ബുമിനില്‍ ധാരാളം പ്രോ്ട്ടീന്‍ അടങ്ങിയിട്ടുണ്ട്. മസിലുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു ചേര്‍ന്നൊരു ഭക്ഷണമാണിത്. എണ്ണ ചേര്‍ക്കാതെ ഇത് കഴിയ്ക്കാന്‍ ശ്രമിയ്ക്കുക.

പ്രോട്ടീന്‍ പൗഡറും ഇപ്പോള്‍ ലഭ്യമാണ്. ഇവ കഴിയ്ക്കുന്നതും പ്രോട്ടീന്‍ ശരീരത്തിന് ലഭ്യമാക്കാന്‍ സഹായിക്കും.

ചീസും പ്രോട്ടീന്‍ അടങ്ങിയ ഒന്നു തന്നെയാണ്. സാന്റവിച്ചിലും മറ്റും ചീസ് ഉപയോഗിക്കുന്നത് ഗുണം നല്‍കും.

തൈരിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഗ്രീക്ക് യോഗര്‍ട്ട് എന്ന പ്രത്യേകയിനം തൈരില്‍. തൈര് സാലഡിലും മറ്റും ചേര്‍ത്തു കഴിയ്ക്കൂ. പ്രോട്ടീന്‍ ലഭിയ്ക്കും.

ചിക്കനിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പു നീക്കിയ ച്ിക്കന്‍ വാങ്ങുക. ചിക്കന്‍ സ്‌റ്റോക്ക്, ചിക്കന്‍ ബ്രോത്ത് എന്നിവയും പ്രോട്ടീന്‍ ഉറവിടങ്ങള്‍ തന്നെ. ചിക്കന്‍ സൂപ്പും നല്ലതാണ്.

പീനട്ട് ബട്ടറില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മസില്‍ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണിത്. ഇതില്‍ നല്ല കൊളസ്‌ട്രോളും ധാരാളം അടങ്ങിയിട്ടുണ്ട്.

ക്വിനോയ എന്നൊരു ധാന്യമുണ്ട്. ഇതും പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ്. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പരിപ്പു വര്‍ഗങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പ്രത്യേകിച്ച് മുളപ്പിച്ചവ പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ്. ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തൂ.

വെറും ജ്യൂസുകള്‍ക്കു പകരം പഴങ്ങള്‍ പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്ന ഷേയ്ക്ക്, സ്മൂത്തീസ് എന്നിവ കഴിയ്ക്കൂ. കൂടുതല്‍ പ്രോട്ടീന്‍ ശരീരത്തിനു ലഭിയ്ക്കും.

പാലും പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നു തന്നെയാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്കു ചേര്‍ന്ന ഒരു ഭക്ഷണമാണിത്.
മീനുകളിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ വറുത്തു കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക.

പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് സോയ. സോയ മില്‍ക്, സോയ ചങ്‌സ് എന്നിങ്ങനെയുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണം ലഭിയ്ക്കും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക ..പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

എല്ല് തേയ്മാനം കുറയ്ക്കാന്‍ തേങ്ങാപ്പാല്‍ !