തൈറോയ്ഡ് ഉള്ളവര്‍ക്ക് തടി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍

തൈറയോഡ് ഇന്ന് പലര്‍ക്കും കണ്ടുവരുന്ന ഒരു രോഗമാണ്. ഹൈപ്പര്‍തൈറയോയ്ഡ്, ഹൈപ്പോതൈറോയ്ഡ് എന്ന രണ്ടു തരം തൈറോയ്ഡുകളാണ് പൊതുവായി കണ്ടു വരുന്നത്.
തൈറോയ്ഡിന്റെ ഒരു പ്രധാന കാര്യം ഇത് ശരീരഭാരത്തെ ബാധിയ്ക്കുമന്നതാണ്. പ്രത്യേകിച്ച് ഹൈപ്പോതൈറോയ്ഡ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് ഇതിനു പിന്നില്‍.
തൈറോയ്ഡ് രോഗികള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടേ, സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

കൃത്യമായ ഒരു ഡയറ്റ്ചാര്‍ട്ട് തയ്യാറാക്കുക. കഴിയ്‌ക്കേണ്ടതും അല്ലാത്തതുമായി ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കണം ഇതു തയ്യാറാക്കേണ്ടത്. ഏതെല്ലാം സമയത്ത് കഴിയ്ക്കണമെന്ന കാര്യത്തെക്കുറിച്ചും ചാര്‍ട്ടിലുണ്ടാകണം.

ഇലക്കറികളും പച്ചനിറത്തിലുള്ള ഭക്ഷ്യവസ്തുക്കളും തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ കഴിയ്ക്കുക. ഇത് ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമാക്കാന്‍ സഹായിക്കും. മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

പഴം, കിവി, ഓറഞ്ച്, ആപ്പിള്‍ തുടങ്ങി നാരുകളടങ്ങിയ ഭക്ഷണം തൈറോയ്ഡ് രോഗികളുടെ ഭക്ഷ്യക്രമത്തില്‍ പ്രധാനമാണ്. ഇവ ആരോഗ്യം നല്‍കും. അതേ സമയം തടി നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.

ബെറികള്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതായതു കൊണ്ട് തടി കുറയ്ക്കാന്‍ സഹായിക്കും. ഇവ കൊഴുപ്പു കത്തിച്ചു കളയുന്നവയാണ്.

തൈറോയ്ഡ് രോഗികള്‍ ആവശ്യത്തിനു വെള്ളം കുടിയ്ക്കാന്‍ മറക്കരുത്. ഇത് അപചയപ്രക്രിയയെ സഹായിക്കും. തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

തവിടു കളയാത്ത ധാന്യങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കും. ഇത് തൈറോയ്ഡ് രോഗികളെ സഹായിക്കുന്ന ഒരു ഘടകമാണ്.

ഉണങ്ങിയ ഫിഗില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പു കുറയ്ക്കും, ദഹനത്തെ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വ്യായാമം കൃത്യമായി ചെയ്യുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമാകാനും വ്യായാമം സഹായിക്കുക തന്നെ ചെയ്യും.

തൈറോയ്ഡുള്ളവര്‍ക്ക് നല്ലൊരു ഭക്ഷണവസ്തുവാണ് ഗ്രീന്‍ ടീ. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ തടി കുറയ്ക്കാന്‍ സഹായിക്കുക തന്നെ ചെയ്യും. ഇവ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യും.

ഹൈപ്പോതൈറോയ്ഡ് തടി കൂട്ടാന്‍ ഇടവരുത്തും. പാകത്തിന് അയോഡിനുണ്ടെങ്കില്‍ ഇത് ഹൈപ്പോതൈറോയ്ഡ് കുറയ്ക്കാന്‍ സഹായിക്കും. ഇതിനുള്ള ഒരു വഴി ഭക്ഷണത്തില്‍ ഉപ്പു ചേര്‍ക്കുകയെന്നതാണ്.

നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

ശരീരവണ്ണം കൂട്ടും മരുന്നിന്‍റെ ഉപയോഗങ്ങള്‍