ഉയരം കൂട്ടാന്‍ ഉപകരിക്കും ഭക്ഷണങ്ങളും , വ്യായാമങ്ങളും എന്താന്നറിയൂ

നല്ല ഉയരം, ഇത് പുരുഷനായാലും സ്ത്രീയ്ക്കായാലും നല്ല വ്യക്തിത്വം നല്‍കും. തടി കൂട്ടാനും കുറയ്ക്കാനും നമ്മെക്കൊണ്ടു സാധിച്ചെന്നു വരും. എന്നാല്‍ ഉയരത്തിന്റെ കാര്യം ഇതല്ല.
നല്ല ഉയരം പലപ്പോഴും പാരമ്പര്യമാണെന്നു പറയും. ഇതു കൂടാതെ ഭക്ഷണം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഒരു പരിധി വരെ ഉയരത്തെ സ്വാധീനിക്കാന്‍ സാധിയ്ക്കുകയും ചെയ്യും.
ഉയരം വര്‍ദ്ധിപ്പിക്കുന്നത് നമ്മുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമെല്ലെങ്കില്‍ പോലും ചില സ്വാഭാവിക വഴികളിലൂടെ ഉയരം വര്‍ദ്ധിപ്പിക്കാന്‍ സാധിയ്ക്കും. ഇവയെന്തെന്നറിയൂ.

ഉയരം വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരു വഴിയാണ് സ്‌കിപ്പിംഗ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. ശരീരത്തിനു കീഴ്ഭാഗത്തുള്ള എല്ലുകളുടെ നീളം വര്‍ദ്ധിപ്പിക്കും. മസിലുകള്‍ വളരാന്‍ സഹായിക്കും.

ഉയരം വര്‍ദ്ധിപ്പിക്കാനാവശ്യമായ മൂന്നു പ്രധാന ഘടകങ്ങള്‍ പാലിലുണ്ട്. കാല്‍സ്യം, വൈറ്റമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയാണിവ. പാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഏതെങ്കിലും വസ്തുവില്‍ പിടിച്ച് തൂങ്ങിക്കിടക്കുന്നത് ഉയരം വര്‍ദ്ധിപ്പിക്കും. മരക്കൊമ്പോ വെര്‍ട്ടിക്കല്‍ ബാറുകളോ ഇതിനുപയോഗിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ സ്‌പൈനല്‍ കോഡും വെര്‍ട്ടിക്കല്‍ കോളവും നീളം വയ്ക്കുകയാണ് ചെയ്യുക.

മുട്ടയും ധാരാളം കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയതു തന്നെയാണ്. ഇത് ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

യോഗയില്‍ കോബ്ര പോസ് എന്നൊന്നുണ്ട്. ഇത് ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പാമ്പ് തലയുയര്‍ത്തുന്നതിനോട് സമാനമായൊരു പോസാണിത്.

ചിക്കന്‍, ബീഫ് എന്നിവയിലും സ്വാഭാവികമായ പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ക്ക് കരുത്തേകാനും ഉയരം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

നിവര്‍ന്നു നിന്ന് കൈകള്‍ മേലോട്ടുയര്‍ത്തി കഴിയാവുന്നത്ര സ്‌ട്രെച്ച് ചെയ്യുക. ഇത് ഉയരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

സസ്യാഹാരം മാത്രം കഴിയ്ക്കുന്നവര്‍ക്ക് സോയയിലെ പ്രോട്ടീന്‍ ഉയരം വയ്ക്കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്. ഇത് മസിലുകള്‍ക്ക് ബലം വയ്ക്കാനും സഹായിക്കും.

ലെഗ് കിക്കിംഗ് ഉയരം വയ്ക്കാന്‍ നല്ലൊരു വഴിയാണ്. ഒരു സ്ഥലത്തു നിവര്‍ന്നു നില്‍ക്കുക. കാലിന്റെ അടിഭാഗത്ത് ശക്തമായി ഇടിയ്ക്കുക. ഇത് മസിലുകള്‍ വളരാനും ഉയരം വയ്ക്കാനും സഹായിക്കും.

കടലിലെ പവിഴപ്പുറ്റുകളില്‍ നിന്നും ലഭിയ്ക്കുന്ന കാല്‍സ്യമുണ്ട്. ഇത് ഉയരം വയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഘടകമാണ്.

ഉയര കുറവ് മൂലം വിഷമിക്കുന്നവര്‍ ഈ മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ. വ്യായാമാതോടൊപ്പം പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണങ്ങളും ശീലിക്കുക.

നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍