കുട്ടികള്‍ക്ക് ബുദ്ധിവികാസം ഉണ്ടാകുവാന്‍ ചെയേണ്ട കാര്യങ്ങള്‍

Raising an Intelligent Child

ഒരു കുട്ടിയുടെ ജനന സമയത്ത് ആകുട്ടിയുടെ തലച്ചോറില്‍ നൂറു ബില്യന്‍ ന്യൂറോണുകൾ ഉണ്ടാകും .ഏതാനും വര്‍ഷങ്ങളും മാസങ്ങളും കഴിയുമ്പോള്‍ കുട്ടിയുടെ തലച്ചോറില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും ഒരു സെക്കന്റില്‍ പത്തു ലക്ഷത്തില്‍ അധികം ന്യൂറൽ കണക്ഷനുകൾ ഉണ്ടാക്കുവാന്‍ പാകം ആകുകയും ചെയും

ഒരു കുട്ടിയുടെ ബ്രെയിന്‍ ഡെവലപ്പ്മെന്റ് ഒരുപാടു ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത് .കുട്ടിയുടെ മാതാപിതാക്കള്‍ ,ബന്ധുക്കള്‍ ,അനുഭവങ്ങൾ,സാഹചര്യങ്ങള്‍ ഇവയെല്ലാം കുട്ടിയുടെ ബ്രെയിന്‍ ഡെവലപ്പ്മെന്റിനെ സ്വാധീനിക്കും .കുട്ടിയുടെ ബ്രെയിന്‍ വളര്‍ച്ചയും അതുപോലെ ശാരീരിക വളര്‍ച്ചയും ഉറപ്പു വരുത്തുവാന്‍ മാതാപിതാക്കള്‍ ചെയേണ്ട ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് നോക്കാം.

1. ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് പുക വലിക്കരുത്

ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് അച്ഛന്‍ അമ്മ അതുപോലെ കുടുബത്തില്‍ ആരെങ്കിലും പുക വലിക്കുന്നത് കുട്ടിയുടെ ബുദ്ധിവികാസതെ പ്രതികൂലം ആയി ബാധിക്കും എന്നുള്ളത് കൊണ്ട് .പുകവലിക്കുന്നതും പുകവലിക്കുന്നവരും ആയുള്ള സംബര്‍ഘവും ഗര്‍ഭിണികള്‍ ഒഴിവാക്കുക .

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പുക വലിക്കുകയോ പുക ശ്വസിക്കുകയോ ചെയുമ്പോള്‍ അത് നിങ്ങളുടെ രക്തത്തില്‍ കലരുന്നു .കുട്ടിയുടെ തലച്ചോറില്‍ ഓക്സിജന്‍,പോഷകങ്ങൾ എന്നിവ എത്താനുള്ള ഏക വഴി അമ്മയുടെ ഈ രക്തം ആയതിനാല്‍ കുട്ടിയുടെ ബ്രെയിന്‍ ഡെവലപ്പ്മെന്റിനെ ഇത് സാരമായി ബാധിക്കും. അച്ഛന്‍ അമ്മമാര്‍ പുക വലിക്കുന്നവര്‍ ആണ് എങ്കില്‍ ഭാവിയില്‍ കുട്ടിക്ക് പഠന വൈകല്യങ്ങള്‍ , പെരുമാറ്റ പ്രശ്നങ്ങൾ,കുട്ടികളിൽ IQ-ലെവല്‍ കുറവ് എന്നിവ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

2. കുട്ടികളെ മുലയുട്ടുക

ഇന്നത്തെ പല അമ്മമാരിലും കണ്ടു വരുന്ന ഒരു പ്രതിഫാസം ആണ് സ്വന്തം സൌന്ദര്യം പോകുമോ എന്ന പേടിയും കുട്ടികളെ മുലയുട്ടാനുള്ള മടിയും .മുലയുട്ടല്‍ കുട്ടിക്ക് നല്ല രോഗ പ്രതിരോധ ശേഷി ലഭിക്കുന്നതിനും അതുപോലെ തന്നെ കുട്ടിയുടെ ബുദ്ധി വികാസത്തിനും അത്യന്തം ആവശ്യമായ ഒന്നാണ് .മുലപ്പാലില്‍ ധാരാളം കൊഴുപ്പ്, നല്ല കൊളസ്ട്രോൾ ഇവ അടങ്ങിയിരിക്കുന്നു .ധാരാളം മുലപ്പാല്‍ കുടിക്കുന്ന കുട്ടികളുടെ ഐക്യു ലെവല്‍ , മെമ്മറി, മോട്ടോർ ഫംഗ്ഷൻ ഇവയെല്ലാം മറ്റു കുട്ടികളെ അപേക്ഷിച്ച് കൂടുതല്‍ ആയിരിക്കും എന്ന് പഠനങ്ങള്‍ പറയുന്നു .

3. Tv കാണുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തുക

ഇന്ന് മിക്കവാറും ചെയുന്ന ഒരു കാര്യം ആണ് സ്വന്തം ജോലികള്‍ എളുപ്പം തീര്‍ക്കുവാന്‍ കുട്ടികള്‍ക്ക് ടിവി വച്ച് കൊടുക്കുക അല്ലങ്കില്‍ മൊബൈല്‍ കൊടുക്കുക എന്നത് .കുട്ടികള്‍ കൂടുതല്‍ സമയം ടിവി കാണുന്നത് കുട്ടിയുടെ ബുദ്ധിവികാസത്തെ സാരമായി ബാധിക്കും എന്ന് പഠനങ്ങള്‍ പറയുന്നു .രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ ടിവി കാണുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുകയും രണ്ടു വയസില്‍ മുകളില്‍ ഉള്ള കുട്ടികള്‍ക്ക് ടിവി കാണുന്നതിനുള്ള സമയം കൃത്യമായി നിജപ്പെടുത്തുകയും വേണം . കൂടുതല്‍ സമയം ടിവി കാണുന്ന കുട്ടികളില്‍ പഠന വൈകല്യം ,അമിതമായ ദേഷ്യം, വാശി ,ഉറക്കമില്ലയിമ ഇവ ഉണ്ടാകും എന്ന് പഠനങ്ങള്‍ പറയുന്നു അതുപോലെ തന്നെ അമിതമായ ടിവി കാണല്‍ മാതാപിതാക്കളും മക്കളും തമ്മില്‍ ഉള്ള സംസാരം കുറക്കുകയും അത് കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കുകയും ചെയും .

4. കുട്ടികളെ പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിക്കുക

ഒരു കുട്ടിക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടം ചെറു പ്രായത്തിലെ ഉണ്ടാക്കുക എന്നത് മാതാപിതാക്കളുടെ കര്‍ത്തവ്യം ആണ് .കുട്ടികളെ ഉറക്കുമ്പോഴും മറ്റും പുസ്തകങ്ങള്‍ വായിച്ചു കേള്‍പ്പിക്കുക .നിങ്ങള്‍ പുസ്തകം വായിക്കുമ്പോള്‍ കുട്ടിക്ക് അത് വായിക്കാന്‍ കഴിയില്ല പക്ഷെ കുട്ടികള്‍ക്ക് മനസ്സിലാകും നിങ്ങള്ക്ക് ആ അറിവ് പുസ്തകത്തില്‍ നിന്നും ആണ് കിട്ടുന്നത് എന്ന് ഇത് കുട്ടികളില്‍ പുസ്തകം വായിക്കാനുള്ള ആകാംഷ വളര്‍ത്തും .

5. വ്യായാമം

കുട്ടി ആയിരുന്നാലും മുതിര്‍ന്നവര്‍ ആയിരുന്നാലും വ്യായാമം ശരീരത്തിനും മാനസ്സിക വളര്‍ച്ചക്കും വളരെ അത്യാവശ്യം ആയ ഒരു കാര്യം ആണ് ആയതിനാല്‍ കുട്ടികള്‍ക്ക് ഓടി ക്കളിക്കാനും ശാരീരികവും മാനസികവും ആയ ഉല്ലാസതിനും അവസരം ഉണ്ടാക്കുക .ശരിയായ രീതിയിലുള്ള വ്യായാമം കുട്ടികളുടെ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കും

6. പോഷക സമൃദ്ധമായ ആഹാരം

കുട്ടികളില്‍ പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്ന രീതി ചെറുപ്പത്തിലെ വളര്‍ത്തിയെടുക്കണം .കുട്ടികളുടെ ശാരീരികം ആയ വളര്‍ച്ചയോടൊപ്പം മാനസികമായ വളര്‍ച്ച ഉണ്ടാകുന്നതിനു പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ടത്‌ അത്യാവശ്യം ആണ് .ചീര, സരസഫലങ്ങൾ, ആപ്പിൾ, ഓട്സ്, ബ്രോക്കോളി, കറുത്ത ചോക്ലേറ്റ്, ഓറഞ്ച്, , തണ്ണിമത്തൻ, പാൽ, പയർവർഗങ്ങൾ, കശുവണ്ടിയും വിത്തുകളും എന്നിവയൊക്കെ കുട്ടികള്‍ക്ക് കൊടുക്കുന്നത് കുട്ടിയുടെ ബുദ്ധി വികാസത്തെ പരിപോഷിപ്പിക്കും

കൃത്രിമ മധുരപലഹാരങ്ങൾ നിറഞ്ഞ വേഗത്തിലുള്ള ഭക്ഷണം, ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ്,
പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. അത്തരം ഭക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയ്ക്ക്
ആവശ്യമായ പോഷകങ്ങൾ നൽകുന്നില്ല മാത്രമല്ല അവരുടെ ആരോഗ്യത്തിന് വലിയ
ദോഷം വരുകയും ചെയ്യും.കൂടാതെ, നിങ്ങളുടെ കുട്ടികൾ അവരുടെ കൈകൊണ്ട് കഴിക്കാൻ അനുവദിക്കുക (ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ കഴുകണം എന്ന് ഉറപ്പുവരുത്തുക) നല്ല മോട്ടോർ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുക. ഇങ്ങനെ ചെയുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് അവര്‍ കഴിക്കുന്നത്‌ എന്താണ് എന്ന് മനസ്സിലാക്കുന്നതിനും കൈയും കണ്ണും തമ്മിലുള്ള കോർഡിനേഷൻ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു

7. കഫീൻ അടങ്ങിയ വസ്തുക്കള്‍ കൊടുക്കരുത്

ഊർജ്ജ മദ്യവും ,സോഫ്റ്റ് ഡ്രിങ്കുകളും, ച്യൂവിംഗ് ഗംമുകളും കുട്ടികൾ കൊടുക്കുന്നത് ഒഴിവാക്കുക . കഫീൻ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത്നി ങ്ങളുടെ കുട്ടിയുടെ തലച്ചോറിലെ വികസനത്തിന് തടസ്സം സൃഷ്ടിക്കും.

8. കുട്ടികള്‍ക്ക് കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക

വിപണിയിൽ അനന്തമായ എണ്ണം കളിപ്പാട്ടങ്ങളുണ്ട്. എന്നാൽ കുട്ടികളിൽ നല്ല മസ്തിഷ്ക വികസനം ഉറപ്പാക്കാൻ, ചില ക്രിയാത്മകമായ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുകയും വാങ്ങുകയും ചെയ്യേണ്ടത് പ്രധാനമാണ്.ക്രിയേറ്റീവ് കളിപ്പാട്ടങ്ങൾ ചെലവേറിയതായിരിക്കണമെന്നില്ല. കളിയുടെ വസ്തുക്കൾ ലളിതവും സുരക്ഷിതവും ആയിരിക്കണം, കൂടാതെ ഭാവനയും, ചലന സ്വാതന്ത്ര്യവും ഉള്ളവ ആയിരിക്കണം .

9. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുക

അവസാനത്തേത്, പക്ഷെ ഏറ്റവും പ്രധാനപ്പെട്ടത് ; കൃത്യമായ തലച്ചോറ് വികസനം ഉറപ്പാക്കുന്നതിന് നിങ്ങളുടെ കുട്ടിയ്ക്ക് നിങ്ങളുടെ വിലപ്പെട്ട സമയം നൽകണം. സംഭാഷണ വികാസങ്ങൾ ജനന സമയത്ത് തുടങ്ങുന്നതാണ്. അതിനാൽ മുലയുട്ടുന്ന സമയത്ത് പോലും കുട്ടിയോട് എന്തെങ്കിലും സംസാരിക്കുകയോ അല്ലങ്കില്‍ പാട്ട് പാടി കൊടുക്കുകയോ ചെയുക .നിങ്ങളുടെ കുട്ടിയുടെ ആദ്യ വർഷങ്ങളിൽ അവരുമായി സംസാരിച്ച്, അവരോടൊപ്പം നടന്ന്, പാർക്കിൽ പോവുകയും ഭക്ഷണം കഴിക്കുകയും ഒരുമിച്ചു വായിക്കുകയും ചെയ്യുക.പുറത്തു പോകുന്ന സമയത്ത് കുട്ടികള്‍ക്ക് ഒരുപാടു സംശയങ്ങള്‍ ഉണ്ടാകും അപ്പോള്‍ കുട്ടികളോട് മിണ്ടാതിരിക്കട എന്ന് പറയാതെ കൃത്യമായി സംശയ നിവാരണം ചെയ്തു കൊടുക്കുന്നത് കുട്ടിയുടെ ബുദ്ധി വികാസത്തെ ഒരുപാടു സ്വാധീനിക്കും.
ഈ ചെറിയ ഇടപെടലുകൾ ഒരു കുട്ടിയുടെ തലച്ചോറിലെ വികസനത്തിനും വൈകാരികവും സംഭാഷണവുമായ വികസനത്തിന് സഹായിക്കും.

ഞങ്ങളുടെ ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടാല്‍ സുഹൃത്തുക്കള്‍ക്കും ഉപകാരപ്പെടാന്‍ ഷെയര്‍ ചെയുക. ഒപ്പം നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കമന്റ്‌ ചെയുക