വയറുവേദന ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാം

വയറു വേദന ഒരു നിത്യ സംഭവമാണ്. പലരിലും പല വിധത്തിലാണ് വയറുവേദനയെന്ന ഉപദ്രവകാരി ആക്രമിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും വയറു വേദന ഉണ്ടാവാം. എന്നാല്‍ നിസ്സാരമായി തള്ളിക്കളയുന്ന വയറുവേദന പലപ്പോഴും ഗുരുതരമായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുക.

വയറു വേദന എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് വരാം എന്നത് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഇത്തരം വയറുവേദനക്ക് കൃത്യമായ ചികിത് നടത്തേണ്ടതും അത്യാവശ്യമാണ്. ഏതൊക്കെ വയറുവേദനയെ സൂക്ഷിക്കണം എന്ന് നോക്കാം.

അപ്പന്റിസൈറ്റിസ് വയറുവേദന പലപ്പോഴും തുടക്കത്തില്‍ മനസ്സിലാവണം എന്നില്ല. ഇത് മൂലം വയറിന്റെ വലത് വശത്തായിരിക്കും വേദന ഉണ്ടാവുക. ഇത്തരം വയറുവേദനയെ ചില്ലറയായി തള്ളിക്കളയരുത് ഒരിക്കലും. ഇത് പലവിധത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

പല തരത്തിലും അള്‍സര്‍ വേദന ഉണ്ടാവുന്നു. എന്നാല്‍ പലപ്പോഴും ഇതിനെ അവഗണിക്കുന്നവരാണ് പലരും. വയറ്റിനകത്ത് രക്തസ്രാവവും അതികഠിനമായ വേദനയുമാണ് അള്‍സര്‍ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നത്.

പിത്തസഞ്ചിയില്‍ കല്ലുകള്‍ നിറയുമ്പോള്‍ അത് വയറുവേദനക്ക് ഇടയാക്കും. ഗ്യാസ്ട്രബിളിന് സമാനമായ വേദനയായിരിക്കും ഉണ്ടാവുക. ഗാലസ്റ്റോണ്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്താല്‍ മാത്രമേ ഇതിന് പരിഹാരം ഉണ്ടാവുകയുള്ളൂ.

മൂത്രത്തില്‍ കല്ലാണ് വയറുവേദനക്കുള്ള മറ്റൊരു കാര്യം. പ്രത്യേകിച്ച് കല്ലുകള്‍ പുറത്ത് വരുന്ന സമയത്ത്. അതുകൊണ്ട് തന്നെ വേദനയുടെ കാഠിന്യമനുസരിച്ച് പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്.

പാന്‍ക്രിയാസില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ മൂലം പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. വയറിന് നടുവിലായാണ് ഇത്തരത്തില്‍ വേദന ഉണ്ടാവുന്നത്.

ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന വയറുവേദനയും നിസ്സാരക്കാരനല്ല. ഇത് പലപ്പോഴും ശ്രദ്ധിക്കാതിരുന്നാല്‍ മരണത്തിലേക്ക് വരെ കാരണമാകും.

വിവിധ തരത്തിലുള്ള അണുബാധകളാണ് മറ്റൊരു പ്രശ്‌നം. ഇത് വയറു വേദനക്ക് വഴിവെക്കുകയും വലിയ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്ലയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാധ്യതയുണ്ട്.

രക്തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ വന്ന്‌ അടയുന്നതു മൂലവും ദഹനത്തിന്‌ ആവശ്യമായ രക്തം ലഭിയ്‌ക്കാത്തതിനാലും വയറുവേദന ഉണ്ടാകാറുണ്ട്. വളരെ ഗുരുതുരമായ ഒരു പ്രശ്‌നമാണ്‌ ഇത്. കൂടാതെ ഗോള്‍ബ്ലാഡര്‌ സ്‌റ്റോണ്, പാന്‍ക്രിയാറ്റിസ്‌ എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും നാരുകളടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നത് ഗുണകരമാണ്.

ഈ പോസ്റ്റ്‌ ഉപകാരപ്രദമെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക …പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

ഉയരം കൂട്ടാന്‍ ഉപകരിക്കും ഭക്ഷണങ്ങളും , വ്യായാമങ്ങളും എന്താന്നറിയൂ