ന്യൂഡില്‍സിന്‍റെ ദോഷ വശങ്ങള്‍

നൂഡില്‍സ് കുട്ടികള്‍ക്കും ഒരു പരിധി വരെ മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെന്ന ഒരു ഭക്ഷണമാണ്. തയ്യാറാക്കാന്‍ എളുപ്പമെന്നതാണ് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്ന ഒരു എളുപ്പ ഘടകം. മാത്രമല്ല, ഭക്ഷണം കഴിയ്ക്കാന്‍ മടിയ്ക്കുന്ന മിക്കവാറും കുട്ടികള്‍ നൂഡില്‍സിനോട് അപ്രിയം കാണിയ്ക്കാറുമില്ല. എന്നാല്‍ നൂഡില്‍സില്‍ പോഷാകംശങ്ങള്‍ വളരെ കുറവാണെന്നതാണ് വാസ്തവം. ഒരു ഭക്ഷ്യവിഭവമെന്ന നിലയില്‍ നൂഡില്‍സിന് ചില ദോഷങ്ങളുമുണ്ട്.

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ നൂഡില്‍സ് കഴിച്ചാല്‍ ഇവരുടെ ശരീരത്തിന് ഭക്ഷണങ്ങളില്‍ നിന്നുള്ള പോഷകാംശം വലിച്ചെടുക്കാന്‍ പ്രയാസമനുഭവപ്പെടുന്നതായി തെളിഞ്ഞിട്ടുണ്ട്. പോഷകാംശമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാലും പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ ശരീരത്തിന് കഴിയാത്ത അവസ്ഥ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

ഇന്‍സ്റ്റന്റ് നൂഡില്‍സില്‍ സ്റ്റിറോഫോം എന്നൊരു പദാര്‍ത്ഥമടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറുണ്ടാകാന്‍ കാരണമാകുന്നു.

ഗര്‍ഭിണികളായ ചില സ്ത്രീകളില്‍ നൂഡില്‍സ് കഴിയ്ക്കുന്നത് അബോര്‍ഷന് ഇട വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. നൂഡില്‍സില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഭ്രൂണത്തിന്റെ വളര്‍ച്ചയെ ബാധിയ്ക്കുന്നതാണ് ഇതിന് കാരണം.

ശരീരത്തിന്റെ അപചയപ്രക്രിയയെ നൂഡില്‍സില്‍ അടങ്ങിയിരിക്കുന്ന കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങിയവ തടസപ്പെടുത്തുന്നു. ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും.

അപചയപ്രക്രിയ ശരിയായി നടക്കാത്തത് അമിതവണ്ണത്തിന് ഇട വരുത്തും. ഇത് ദഹനത്തെ ബാധിയ്ക്കുന്നതു തന്നെ കാരണം. ഇതല്ലാതെ നൂഡില്‍സില്‍ അടങ്ങിയിരിക്കുന്ന സോഡിയം ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കുന്നു. ഇത് വാട്ടര്‍ വെയ്റ്റുണ്ടാക്കും.

നൂഡില്‍സില്‍ പ്രൊപൈലീന്‍ ഗ്ലൈക്കോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് നൂഡില്‍സുണ്ടാക്കുമ്പോള്‍ ജലാംശം നിലനിര്‍ത്താനാണ് ചേര്‍ക്കുന്നത്. ഈ ഘടകം ശരീരം എളുപ്പം ആഗിരണം ചെയ്യുന്നു. ഇത് കിഡ്‌നി, ലിവര്‍, ഹാര്‍ട്ട് തുടങ്ങിയവയില്‍ അടിഞ്ഞു കൂടി രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ദഹനത്തെ ബാധിയ്ക്കുന്നതു കൊണ്ടു തന്നെ വയറുവേദന, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍്ക്കും നൂഡില്‍സ് കാരണമാകുന്നു.

മോണോസോഡിയം ഗ്ലൂട്ടമേറ്റ് എന്നൊരു ഘടകം നൂഡില്‍സില്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് നൂഡില്‍സിന് രുചി നല്‍കുന്നത്. ഈ ഘടകം പലര്‍ക്കും അലര്‍ജിയുണ്ടാക്കും. ഇത്തരം അലര്‍ജികള്‍ നെഞ്ചെരിച്ചില്‍, മുഖത്തു പാടുകള്‍, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കും.

നൂഡില്‍സിലെ അമിതമായ സോഡിയം തടി കൂട്ടുന്നതിനു പുറമെ ഹൈപ്പര്‍ടെന്‍ഷന്‍ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

നൂഡില്‍സിനെ പൂര്‍ണായും ഒരു ജങ്ക് ഫുഡ് ഇനത്തില്‍ പെടുത്താം. ഇതില്‍ യാതൊരു പോഷകങ്ങളും ധാതുക്കളും വൈറ്റമിനുകളും അടങ്ങിയിട്ടില്ല. മാത്രമല്ല, ട്രാന്‍സ്ഫാറ്റ്, സാച്വറേറ്റഡ് ഫാറ്റ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ടുതാനും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കുകൂടി ഷെയര്‍ ചെയ്യുക. ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

അമിത കോപം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില വിദ്യകള്‍ !