ജലദോഷം വന്നാല്‍ വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍

തണുപ്പ്‌ വന്നാല്‍ ഒപ്പം വീട്ടിലെത്തുന്ന അതിഥിയാണ്‌ ജലദോഷം. വൈറസുകളാണ്‌ ജലദോഷത്തിനും മറ്റ്‌ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്ന വൈറസുകള്‍ തണുപ്പ്‌ തുടങ്ങുന്നതോടെ സജീവമാകുന്നു. ജലദോഷം കൊണ്ടുള്ള അസ്വസ്ഥത ആദ്യം മൂക്കിലാണ്‌ തുടങ്ങുന്നതെങ്കിലും പതുക്കെ ശരീരം മുഴുവന്‍ ഇത്‌ ബാധിക്കും.

മൂക്കൊലിപ്പ്‌, ശ്വാസം മുട്ടല്‍, തൊണ്ട വേദന, ചുമ, തലേദന,പനി, ശരീര വേദന എന്നിവയാണ്‌ സാധാരണ ജലദോഷത്തിന്റെ ലക്ഷണള്‍. പനി ബാധിക്കുന്നവരുടെ ശരീരം പെട്ടെന്ന്‌ ദുര്‍ബലമാവും.

മഴയും തണുപ്പുമെത്തിയാല്‍ ജലദോഷത്തെ നമുക്ക്‌ അവഗണിക്കാന്‍ പറ്റില്ല. പലപ്പോഴും മരുന്നുകള്‍ക്ക്‌ പൂര്‍ണമായി ആശ്വാസം നല്‍കാനാവില്ല. അതിനാല്‍ രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനേക്കാള്‍ അത്‌ വരാതെ നോക്കുന്നതാണ്‌ കൂടുതല്‍ ഉചിതം . ജലദോഷത്തിന്റെ വൈറസുകളെ തല്‍ക്കാലം അകറ്റി നിര്‍ത്താന്‍ ചില പൊടിക്കൈകള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്‌.

ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.

തൊണ്ട വേദനയ്‌ക്ക്‌ ഉപ്പിട്ട ചൂടു വെള്ളം ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.

ജലദോഷം വരാന്‍ സാധ്യത ഉണ്ടെന്ന്‌ തോന്നിയാല്‍ ഉടന്‍ തന്നെ ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത്‌ നല്ലതാണ്‌. അടഞ്ഞ മൂക്ക്‌ തുറക്കുന്നതിനും മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിനും ഇത്‌ സഹായിക്കും. ജലദോഷം വന്നു കഴിഞ്ഞാണ്‌ ആവി പടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട്‌ ആവി പിടിയ്‌ക്കുന്നത്‌ കൂടുതല്‍ ആശ്വാസം നല്‍കും. ആവി പിടിക്കുമ്പോള്‍ ചൂട്‌ അധികമാകാതെ ശ്രദ്ധിക്കണം, ഇത്‌ മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.

ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക്‌ കാപ്പി കുടിക്കുന്നത്‌ ആശ്വാസം നല്‍കും.
പുതിനയും തുളസിയും ചേര്‍ത്തുള്ള ചായ കുടിക്കുന്നതും തൊണ്ട വേദനയും മൂക്കൊലിപ്പും കുറയുന്നതിന്‌ സഹായിക്കും.

പുളിയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന ചൂടുള്ള രസം കുടിക്കുന്നത്‌ ആവശ്യമില്ലാത്ത കഫവും ഉള്‍വിഷങ്ങളും ശരീരത്തില്‍ നിന്നും പുറത്ത്‌ പോകാന്‍ സഹായിക്കും. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വരുമ്പോള്‍ അടഞ്ഞിരക്കുന്ന മൂക്ക്‌ പതുക്കെ തുറക്കും.

കുറച്ച്‌ വെളുത്തുള്ളി അല്ലികള്‍ ഇട്ട്‌ വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന വെളുത്തിള്ളി സൂപ്പ്‌ ജലദോഷത്തിന്റെ ശക്തി കുറയാന്‍ സഹായിക്കും.വെളുത്തുള്ളില്‍ രസത്തില്‍ ചേര്‍ത്ത്‌ കഴിക്കുന്നതും നല്ലതാണ്‌.
ചൂട്‌ പാലില്‍ അല്‍പം മഞ്ഞള്‍പൊടി ചേര്‍ത്ത്‌ കുടിക്കുന്നത്‌ ജലദോഷം മാറാന്‍ നല്ലതാണ്‌. മഞ്ഞള്‍പ്പൊടിയ്‌ക്ക്‌ ബാക്‌ടീരിയെ ചെറുക്കുന്നതിനുള്ള കഴിവുണ്ട്‌.

അണുബാധ തടയുന്ന വിറ്റാമിനായ വിറ്റാമിന്‍ സി ജലദോഷത്തെ ചെറുക്കുകയും ചെയ്യുന്നു. ചൂടുവെള്ളത്തില്‍ നാരങ്ങ നീരും ഒരു ടീസ്‌ പൂണ്‍ തേനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌. ഇത്‌ കുടിക്കുന്നത്‌ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും.

കുട്ടികളുടെ മൂക്കടപ്പ്‌ മാറാന്‍ തുളസിയില നീര്‌ തേനില്‍ ചേര്‍ത്ത്‌ നല്‍കുന്നത്‌ നല്ലതാണ്‌. മുതിര്‍ന്നവര്‍ക്ക്‌ തുളസിയില വായിലിട്ട്‌ ചവയ്‌ക്കുന്നത്‌ ആശ്വാസം നല്‍കും.

കഴിക്കുന്നതിന്‌ മുമ്പ്‌ കൈകള്‍ കഴുകുന്നത്‌ ശീലമാക്കുക. കൈയിലെ ചെളിയ്‌ക്ക്‌ പുറമെ അണുക്കളും പോകാന്‍ സഹായിക്കുന്ന ഹാന്‍ഡ്‌ വാഷ്‌ ഉപയോഗിച്ച്‌ വേണം കഴുകാന്‍. വീടിന്‌ പുറത്താണെങ്കില്‍ കൈവൃത്തിയാക്കാന്‍ ഹാന്‍ഡ്‌ സാനിറ്റൈസറുകള്‍ ഉപയോഗിക്കുക. ഇത്‌ ജലദോഷത്തിന്‌ കാരണമാകുന്ന രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്‌ ഒരു പരിധി വരെ തടയും.

ജലദോഷം ബാധിച്ചവരില്‍ നിന്നും അകലം പാലിക്കുക എന്നതാണ്‌ ശ്രദ്ധേക്കേണ്ട മറ്റൊരു കാര്യം. ജലദോഷത്തിന്‌ കാരണമാകുന്ന വൈറസുകള്‍ എല്ലായിടത്തും വളരെ വേഗം വ്യാപിക്കുന്നവയാണ്‌.
ഐസ്‌ക്രീം, തണുത്ത ജ്യൂസ്‌, വെള്ളം തുടങ്ങിയ തണുപ്പുള്ള ആഹാരങ്ങള്‍ കഴിക്കുന്നത്‌ കുറയ്‌ക്കുക

ശരീരത്തു നിന്നും രോഗകാരണമായ ഉള്‍വിഷങ്ങള്‍ പുറത്തു പോകുന്നതിന്‌ ധാരാളം വെള്ളം കുടിക്കുക
പുറത്തു പോയി വന്നാല്‍ ശരീരം വൃത്തിയാക്കുക. കോള്‍ഡ് വരാതിരിക്കാനുള്ള ഒരു മുന്‍കരുതലാണിത്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഇത് ഉടന്‍ ലൈക് ചെയ്യുക. ഇതുപോലുള്ള പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

വയറുവേദന ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാം