ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍.

ജീവിത വിജയം നേടാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ഉണ്ടാവുക അല്ലെ…ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍.

1. സ്നൂസ് ബട്ടണിനെ കൊല്ലുക
പഠനങ്ങള്‍ പറയുന്നത് ഭരണതലത്തില്‍ ഇരിക്കുന്നവര്‍ എല്‌ളാം തന്നെ പുലര്‍ച്ചേ 4 നും 6 നും ഇടയിലുള്ള സമയത്ത് ഉണരുമെന്നാണ്. ആപ്പിള്‍ സിഇഒ ടിം കുക്ക് രാവിലെ 4.30 ന് അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കും 5 മണിയോടെ ജിമ്മില്‍ വ്യായാമം ചെയ്യും. വ്യായാമം ചെയ്യുന്നതു വഴി ആരോഗ്യവും ആയുര്‍ദൈര്‍ഘ്യം ലഭിക്കും. രാവിലെ തന്നെ ചുരുണ്ടി കൂടി മടി പിടിച്ച് കിടന്നാല്‍ ജീവിതവിജയം കൈപിടിയിലാക്കാന്‍ ഏറെ പ്രയാസമാവും എന്ന് അര്‍ത്ഥം.

2. ഒരു ദിവസത്തെ ആദ്യ പകുതി
ദിവസത്തിലെ ആദ്യ പകുതിയില്‍ പ്രധാന കാര്യങ്ങള്‍ ചെയ്യുന്നതിനായി മാറ്റിവെക്കുക. രണ്ടാം പകുതിയില്‍ ആകാം മീറ്റിങ്ങുകളും മറ്റും.

3. വൈകുന്നേരങ്ങളില്‍ ജീവിതം ഉണ്ടാക്കുക
തികച്ചും ലളിതമായി, സമയത്തെ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞാല്‍ ജീവിത വിജയവും നിയന്ത്രണത്തിലാക്കാം. സായം സന്ധ്യകള്‍ അതില്‍ ഏറെ പ്രധാനമാണ്. കൂടുതല്‍ ജേലിയിലോ ഓഫീസിലെ സംവാദങ്ങളില്‍ ഏര്‍പെ്പടുകയോ ചെയ്യുന്നതിനു പകരം ടിവിയിലോ സോഷ്യല്‍ മീഡിയയിലോ സ്വയം നികേഷപിച്ചാല്‍ സമയനഷ്ടം മാത്രമായിരിക്കും ഫലം. വാറന്‍ ബുഫെ, ഏലോന്‍ മസ്‌ക്, ഓപ്ര വിന്‍ഫ്രി തുടങ്ങിയ സ്വയം ശതകോടീശ്വരന്മാരായവര്‍ ശരാശരി 20 മിനിറ്റ് നേരം എങ്കിലും വായനക്കായി സമയം മാറ്റിവെച്ചിരുന്നവരാണ്. ഒപ്പം ബന്ധങ്ങള്‍ സൃഷ്ടിക്കാനും അവ നിലനിറുത്താനും ശ്രമിക്കുക.

4. നാലു മണിക്കൂര്‍ ഗെയിം
വാരാന്ത്യങ്ങളില്‍ കളികള്‍ കാണാനോ മനസിന് സമാധാനം നല്‍ക്കുന്ന കാര്യങ്ങള്‍ക്കും വേണ്ടി നാലു മണിക്കൂര്‍ നേരം മാറ്റി വെയ്ക്കാം. ജോലി ഭാരത്തില്‍ നിന്നും മനസ്‌സിലെ നെഗറ്റീവ് ചിന്തകളില്‍ നിന്നും മോചനം നേടാന്‍ സഹായിക്കും.

5. നോ പറയാന്‍ ശീലിക്കുക
നമ്മള്‍ എത്രയൊക്കെ സമയം ചിട്ടപെ്പടുത്തിയാലും ബാഹ്യമായ ചില ഇടപെടലുകള്‍ എല്‌ളാം താളം തെറ്റിച്ചേക്കാം. മറ്റുള്ളവരുടെ സഹവാസവും ഇടപെടലുകളും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നമുക്ക് സാധിച്ചെന്നു വരില്‌ള. എങ്കിലും നമ്മുടെ പ്രവര്‍ത്തികളെ പ്രതികൂലമായി ബാധിക്കുന്ന സുഹൃത്തുക്കളോ സന്ദര്‍ഭങ്ങളോ ഇടപെടലുകളോ ഉണ്ടെങ്കില്‍ അവയെ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. നിശ്ചയിച്ച സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ കഴിയിലെ്‌ളന്ന ഉത്തമ ബോധ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ മടി വിചാരിക്കാതെ ആരോടും നോ പറയാന്‍ പരിശീലിക്കുക. ചെയ്തു തീര്‍ക്കേണ്ട ജോലിക്ക് തടസ്‌സമായി നില്‍ക്കുന്ന വ്യകതികളോടും നോ പറയാന്‍ ശീലിക്കണം. സമയ നഷ്ടം വരുത്തുന്ന കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. നമ്മുടെ പ്രധാന ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് പ്രധാനം.

6. അഞ്ച് മിനിറ്റ് റൂള്‍
അഞ്ച് മിനിറ്റിനുള്ള ചെയ്ത് കഴിയാവുന്ന കാര്യങ്ങള്‍ അപേ്പാള്‍ തന്നെ ചെയ്ത് തീര്‍ക്കുക. ചെറിയ കാര്യങ്ങള്‍ പേലും മറ്റൊരു സമയത്തേക്ക് മാറ്റി വെക്കരുത്. ഒരേ ചെറിയ ചുമതലകളും മാറ്റിവെക്കുന്നത് ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നു എന്ന് മനസിലാക്കുക.

7. കാര്യങ്ങള്‍ രസകരമായി ചാര്‍ട്ട് ചെയ്യാം
ഒരു കാര്യങ്ങളും സമയത്ത് ചെയ്തു തീര്‍ക്കാന്‍ കഴിയുന്നിലെ്‌ളന്നു ആശങ്കപെ്പടുന്നവര്‍ക്ക് ഒരു ദിവസം ചെയ്തു തീര്‍ക്കാനാഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ചാര്‍ട്ട് തയ്യാറാക്കുന്ന രീതി പരീകഷിക്കാവുന്നതാണ്. ഒരു ദിവസം ചെയ്യാനാഗ്രഹിക്കുന്ന പ്രധാനപെ്പട്ടതും അപ്രധാനവുമായ കാര്യങ്ങളൊക്കെ ഒന്നൊന്നായി ഒരു പേപ്പറില്‍ രേഖപെ്പടുത്തുക. എഴുതിവെച്ച പട്ടികകളില്‍ നിന്ന് ചെയ്തത് ഒഴിവാക്കുമ്പോള്‍ ഏതെല്‌ളാം കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടെന്നു തീര്‍ച്ചയായും മനസിലാക്കാനാകും. അതോടൊപ്പം എന്തുകൊണ്ടവ ചെയ്യാതെപോയി എന്ന വിശകലനവും നല്‌ളതാണ്. ഓരോ ദിവസത്തെയും കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ തയ്യാറാക്കുന്നത് സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഈ ശീലം സഹായകമാകും.

8. പുനരാഖ്യാനം ചെയ്യുക
ഒരു മിറ്റിങ്ങ് കഴിയുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ ഒരിക്കല്‍ കൂടി ചുരുക്കി പറയാന്‍ ആവശ്യപെ്പടാം. ആശയവിനിമയത്തിലെ തെറ്റുദ്ധാരണകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാറാനും നിങ്ങള്‍ ആത്മാര്‍ത്ഥ തെളിയിക്കാനും ഇത് സഹായിക്കും.

9. എഴുതുക
മീറ്റിങില്‍ ഒരു നോട്ട് ബുക്ക് കൂടി കൂടെ കരുതുക. ചുമതലകള്‍, ആശയങ്ങള്‍, ഉത്തരവാദിത്വങ്ങള്‍, ഡെഡ്ലൈന്‍ എല്‌ളാം കുറിച്ച് എടുക്കുക. ഇത് നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ എന്തെല്‌ളാം ആണെന്നത് മറക്കാതിരിക്കാനും ഭാവിയില്‍ റഫറന്‍സാക്കാനും ഇത് സഹായിക്കും.

10. നല്ലത് പഠിക്കാം
മറ്റുള്ളവരില്‍ നിന്ന് നല്‌ള കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. ഇത് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.

11. പുതിയത് കണ്ടെത്താം
ഒരേ കാര്യങ്ങല്‍ തന്നെ ചെയ്ത് സമയം കളയരുത്. ഗുണമേന്മ ഏറിയ പുതിയ പുതിയ കാര്യങ്ങളും ജോലികളും ചെയ്യുക.

12. ഒരിക്കല്‍ കൂടി
ജോലി സമര്‍പ്പിക്കുന്നതിനും മെയില്‍ അയകക്കുന്നതിനും മുന്‍പ് ഒരിക്കല്‍ കൂടി എന്തെങ്കിലും തെറ്റ് ഉണ്ടോ എന്ന് പരിശോധിക്കുക. ചിലപേ്പാള്‍ ഒരു പ്രധാനപെ്പട്ട കാര്യത്തില്‍ നിങ്ങള്‍ക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിലോ? ആദ്യത്തെ കാഴ്ചയില്‍ കാണാത്തത് തുടര്‍ പരിശോധനയില്‍ തിരിച്ചറിയാന്‍ സാധിച്ചേക്കും.

13. സഹകരിക്കുക
ടീമിലെ മറ്റ് അംഗങ്ങള്‍ക്ക് ഡെഡ്ലൈനിന് മുന്‍പ് ജോലി തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സഹായിക്കാന്‍ ഒരു അവസരം കിട്ടുകയാണ് എങ്കില്‍ അത് ഒരിക്കലും വിട്ട് കളയരുത്. നിങ്ങളുടെ കാര്യപ്രാപ്തി മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ പറ്റിയ അവസരം കൂടിയാണ് ഇത്.

14. ഓര്‍മ്മിക്കല്‍ വ്യവസ്ഥ
ഡെഡ് ലൈനുകള്‍ കലണ്ടറില്‍ കുറിച്ച് ഇടുക. ജോലി ചെയ്തുതീര്‍ക്കേണ്ട കാലാവധിക്ക് മുന്‍പ് പുരോഗതികള്‍ നിരീക്ഷിച്ച് തിരുത്തലുകള്‍ വരുത്തി പൂര്‍ത്തിയാക്കുന്നതിന് ഇത് സഹായിക്കും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കുകൂടി ഷെയര്‍ ചെയ്യുക …കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക് ചെയ്യൂ.

ജലദോഷം വന്നാല്‍ വീട്ടില്‍ ചെയ്യാവുന്ന പരിഹാരങ്ങള്‍