മൈഗ്രേന്‍റെ ലക്ഷണങ്ങള്‍

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ത​ല​ച്ചോ​റി​ലെ​യും ത​ല​യോ​ട്ടി​യി​ലെ​യും ര​ക്ത​ക്കു​ഴ​ലു​ക​ള്‍ക്കു​ണ്ടാ​കു​ന്ന സ​ങ്കോ​ച വി​കാ​സ​ങ്ങ​ളും അ​വ​യെ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന നാ​ഡി​ത​ന്തു​ക്ക​ള്‍ക്കു​ണ്ടാ​കു​ന്ന ഉ​ത്തേ​ജ​ന​വു​മാ​ണ് പ്ര​ധാ​ന​മാ​യും മൈ​ഗ്രേ​ന് വ​ഴി​യൊ​രു​ക്കു​ന്ന​ത്.

72 മ​ണി​ക്കൂ​ര്‍ വ​രെ നീ​ളു​ന്ന ഇ​ട​യ്ക്കി​ടെ​യു​ണ്ടാ​വു​ന്ന ത​ല​വേ​ദ​ന,പ്ര​ത്യേ​കി​ച്ച് കാ​ര​ണ​മൊ​ന്നും പ്ര​ത്യ​ക്ഷ​പ്പെ​ടാ​തെ വ​രു​ന്ന ത​ല​വേ​ദ​ന, ത​ല​യു​ടെ ഒ​രു​വ​ശ​ത്തു മാ​ത്ര​മാ​യ ത​ല​വേ​ദ​ന, വി​ങ്ങ​ലോ​ടു​കൂ​ടി​യ ത​ല​വേ​ദ​ന, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, അ​ന​ങ്ങു​മ്പോ​ള്‍ അ​ധി​ക​മാ​വു​ന്ന ത​ല​വേ​ദ​ന, ശ​ബ്ദ​വും പ്ര​കാ​ശ​വും അ​സ​ഹ​നീ​യ​മാ​വു​ക, പി​ന്‍ക​ഴു​ത്തി​ല്‍ ക​ട​ച്ചി​ലും ഓ​ക്കാ​ന​വും എ​ന്നി​വ​യെ​ല്ലാം മൈ​ഗ്രേ​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

ത​ല​വേ​ദ​ന ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ ചി​ല​രി​ൽ ക​ടു​ത്ത ക്ഷീ​ണം, വി​ശ​പ്പ്, മാ​ന​സി​ക അ​സ്വ​സ്ഥ​ത, കൈ​ക​ൾ ത​ണു​ത്ത്‌ ഐ​സു​പോ​ലെ​യാ​ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള അ​പാ​യ സൂ​ച​ന​ക​ൾ കാ​ണാ​റു​ണ്ട്. ത​ല​വേ​ദ​ന തു​ട​ങ്ങു​ന്ന​തി​ന്‌ തൊ​ട്ടു​മു​മ്പ് ത​ല​ക​റ​ക്കം, ചെ​വി​യി​ൽ മൂ​ള​ൽ ത​ല​യ്‌​ക്ക​ക​ത്ത്‌ ചു​ളു​ചു​ളു​പ്പ്, വ​സ്‌​തു​ക്ക​ൾ ര​ണ്ടാ​യി കാ​ണ​ൽ, സം​സാ​രി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, പേ​ശി​ക​ൾ​ക്ക് ബ​ല​ക്കു​റ​വ്‌ എ​ന്നി​വ​യു​ണ്ടാ​കാം.
സ്ത്രീ​ക​ളി​ല്‍ ആ​ര്‍ത്ത​വ​ത്തി​നു തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് മൈ​ഗ്രേ​ന്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ആ​ര്‍ത്ത​വ​ത്തോ​ടെ ത​ല​വേ​ദ​ന അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യും ചെ​യ്യും. അ​പൂ​ര്‍വ്വ​മാ​യി​ട്ടാ​ണെ​ങ്കി​ലും ഗ​ര്‍ഭി​ണി​ക​ളി​ലും മൈ​ഗ്രേ​ന്‍ ത​ല​വേ​ദ​ന ക​ണ്ടു​വ​രു​ന്നു.

മൈ​ഗ്രേ​ന് മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളു​ള്ള​താ​യി ആ​ധു​നി​ക​വൈ​ദ്യ​ശാ​സ്ത്രം നി​രീ​ക്ഷി​ക്കു​ന്നു. ക്ളാ​സി​ക്ക​ല്‍ മൈ​ഗ്രേ​ന്‍, കോ​മ​ണ്‍ മൈ​ഗ്രേ​ന്‍, ക്ള​സ്റ്റര്‍ ത​ല​വേ​ദ​ന എ​ന്നി​വ​യാ​ണ​വ.
കൊ​ടി​ഞ്ഞി എ​ന്നു വി​ളി​ക്കു​ന്ന സാ​ധാ​ര​ണ ത​ല​വേ​ദ​ന​യാ​ണ് ക്ളാ​സി​ക്ക​ല്‍ മൈ​ഗ്രേ​ന്‍. ഓ​ക്കാ​ന​വും ഛര്‍ദി​യു​മാ​യി​ട്ടാ​യി​രി​ക്കും ഇ​തി​ന്‍റെ ആ​രം​ഭം. മാ​ത്ര​മ​ല്ല, വെ​ളി​ച്ച​ത്തോ​ട് വി​മു​ഖ​ത, ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ര​വി​പ്പ് എ​ന്നി​വ​യും ല​ക്ഷ​ണ​ങ്ങ​ളാ​വാ​റു​ണ്ട്.

മു​ന്ന​റി​യി​പ്പൊ​ന്നു​മി​ല്ലാ​തെ ക​ട​ന്നു​വ​രു​ന്ന കോ​മ​ണ്‍ ത​ല​വേ​ദ​ന​യ്ക്കു പ്ര​ധാ​ന കാ​ര​ണം പാ​ര​മ്പ​ര്യ​മാ​ണെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. മൂ​ന്നാ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ വ​രാ​റു​ള്ള ത​ല​വേ​ദ​ന ഇ​ക്കൂ​ട്ട​ത്തി​ല്‍പ്പെ​ടു​ന്നു. ഉ​റ​ക്ക​ത്തി​ലാ​ണ് ഈ ​ത​ല​വേ​ദ​ന മി​ക്ക​വാ​റും തു​ട​ങ്ങുക. അ​സ​ഹ്യ​മാ​യ ത​ല​വേ​ദ​ന​യു​മാ​യി​ട്ടാ​യി​രി​ക്കും രോ​ഗി ഉ​ണ​രു​ക.
ചി​കി​ല്‍സ​യ്ക്കു കീ​ഴ​ട​ങ്ങാ​ന്‍ കൂ​ട്ടാ​ക്കാ​ത്ത ത​ല​വേ​ദ​ന​യാ​ണ് ക്ള​സ്റ്റര്‍ ത​ല​വേ​ദ​ന. മൈ​ഗ്രേ​നി​യ​സ് ന്യൂ​റാ​ള്‍ജി​യ (migraneous nuralgia) എ​ന്നും ഇ​തി​നെ വി​ളി​ക്കാ​റു​ണ്ട്. ത​ല​യു​ടെ ഒ​രു വ​ശ​ത്താ​യി​രി​ക്കും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക എ​ന്ന​താ​ണ് ഈ ​ത​ല​വേ​ദ​ന​യു​ടെ പ്ര​ത്യേ​ക​ത. വേ​ദ​ന​യു​ള്ള ഭാ​ഗ​ത്തെ ക​ണ്ണി​ല്‍നി​ന്ന് ക​ണ്ണു​നീ​രൊ​ഴു​കു​ക, മൂ​ക്ക​ട​പ്പ് എ​ന്നി​വ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്‍പ്പെ​ടു​ന്നു. എ​ല്ലാ ദി​വ​സ​വും ഒ​രേ സ​മ​യ​ത്താ​യി​രി​ക്കും വേ​ദ​ന​യു​ടെ തു​ട​ക്കം. ആ​ഴ്ച​ക​ളോ​ളം അ​ല്ലെ​ങ്കി​ല്‍ മാ​സ​ങ്ങ​ളോ​ളം പ​തി​വാ​യി സ​മ​യം​തെ​റ്റാ​തെ ത​ല​വേ​ദ​ന തു​ട​ങ്ങു​ക​യും അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. അ​ങ്ങ​നെ ഏ​തെ​ങ്കി​ലു​മൊ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ വേ​ദ​ന രോ​ഗി​യെ​വി​ട്ട് പോ​വു​ക​യാ​ണ് പ​തി​വ്. മ​രു​ന്നു​ക​ളൊ​ന്നും ഫ​ല​പ്ര​ദ​മാ​വാ​ത്ത ഈ ​ത​ല​വേ​ദ​ന​യ്ക്ക് അ​പൂ​ര്‍വ്വ​മാ​യി ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്താ​റു​ണ്ട്.

വേ​ദ​ന​യു​ടെ കാ​ഠി​ന്യം
കു​റ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍
മൈ​ഗ്രേ​ന്‍ വേ​ദ​ന കു​റ​ക്കു​ന്ന​വ​യി​ല്‍ പ്ര​ധാ​നം ഇ​ഞ്ചി​യാ​ണ്. പാ​ക​പ്പെ​ടു​ത്താ​ത്ത ഇ​ഞ്ചി​യാ​ണ് കൂ​ടു​ത​ല്‍ ഗു​ണ​ക​രം. വേ​ദ​ന​ക്കും വീ​ക്ക​ത്തി​നും കാ​ര​ണ​മാ​കു​ന്ന പ്രോ​സ്റ്റാ​ഗ്രാ​ന്‍സി​നു​ക​ളെ ത​ട​ഞ്ഞാ​ണ് ഇ​ഞ്ചി വേ​ദ​ന കു​റ​ക്കു​ന്ന​ത്. കൂ​ടാ​തെ പു​ഴു​ങ്ങി​യ ഏ​ത്ത​പ്പ​ഴം, ഓ​ട്സ്, ബ​ദാം ക​പ്പ​ല​ണ്ടി, എ​ള്ള്, മ​ത്തി, അ​യ​ല, ഇ​ല​ക്ക​റി, മു​ഴു​ധാ​ന്യ​ങ്ങ​ള്‍ ഇ​വ ന​ല്ല ഫ​ലം ത​രും. കൃ​ത്യ​സ​മ​യ​ത്ത് വെ​ള്ളം കു​ടി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മൈ​ഗ്രേ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍ ശ്ര​ദ്ധി​ക്ക​ണം

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍.