ഈ അവയവങ്ങളില്‍ സ്പര്‍ശിക്കരുത് !

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനുമുള്ള അതിന്റേതായ പ്രാധാന്യവും സവിശേഷതയും തള്ളിക്കളയാനാവില്ല. അതുകൊണ്ട് തന്നെ ശരീരത്തില്‍ കരസ്പര്‍ശം നിക്ഷിധ്യമായ ഭാഗങ്ങളും ശ്രദ്ധയോടെ കാണേണ്ടതാണ്. നമ്മുടെ ശരീരഭാഗങ്ങളില്‍ അഞ്ച് സ്ഥലത്ത് കൈകൊണ്ട് സ്പര്‍ശിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ആ അഞ്ച് ഭാഗങ്ങളെ പരിചയപ്പെടുത്തട്ടെ. അഞ്ചില്‍ നാല് സ്ഥലങ്ങളും നമ്മുടെ മുഖത്താണ്. ചെവിയുടെ ഉള്‍ഭാഗത്ത് കൈവിരലുകള്‍ ഉപയോഗിച്ച് ചൊറിയുന്നത് ഒഴിവാക്കുക. മൈന്യൂട്ട് ഏരിയയായ ഇവിടെ കൈവിരല്‍ കടത്തി ചൊറിയുന്നതും ചെവിക്കായം ഇളക്കാന്‍ ശ്രമിക്കുന്നതും അണുബാധയക്ക് കാരണമാകും. വിലരിലൂടെ ബാക്ടീരിയ കാതിനുള്ളിലേക്ക് പ്രവേശിച്ച് പഴുപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഇനി രണ്ടാമത്തേത് കണ്ണാണ്. കണ്ണില്‍ പൊടി വീഴുമ്പോഴോ കണ്ണ് കടിക്കുമ്പോഴോ വിരലുകള്‍ ഉപയോഗിച്ച് ഒരിക്കലും തിരുമ്മരുത്. കൂടാതെ വിരലോ നഖമോ ഉപയോഗിച്ച് പൊടി നീക്കം ചെയ്യാനും മുതിരരുത്. കണ്ണ് തിരുമുമ്പോള്‍ അത് കണ്ണിനുള്ളിലും കൃഷ്ണമണിയിലും സ്‌ക്രാച്ച് വീണ് മുറിവുണ്ടായി അണുബാധയ്ക്കും അതുവഴി കാഴ്ച ശക്തി കുറയുന്നതിനും വഴിവെയ്ക്കും.

വിരല്‍ സ്പര്‍ശം ഒഴിവാക്കേണ്ട മൂന്നാമത്തെ സ്ഥലം വായ ആണ്. ആഹാരസാധനങ്ങള്‍ വായ്ക്കുള്ളിലോ പല്ലിനിടയിലോ കുടുങ്ങുമ്പോള്‍ അത് നീക്കം ചെയ്യാന്‍ വിരല്‍ ഉപയോഗിക്കുമ്പോള്‍ നഖത്തിനിടയിലുള്ള ബാക്ടീരിയകള്‍ വായ്ക്കുള്ളിലേക്കും അവിടെ നിന്ന് വയറിലേക്കും കടക്കും. ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നവും ചെറുതല്ല.

നാലാമനായ മൂക്കും ചില്ലറക്കാരനല്ല. മൂക്കിലും വിരല്‍ കടത്തി വൃത്തിയാക്കാന്‍ ശ്രമിക്കുന്നതും ഒഴിവാക്കേണ്ട ഒന്നാണെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

നഖങ്ങളുടെ അടിഭാഗമാണ് അഞ്ചാമത്തേത്. ഇതും കരപ്രേയോഗം മാറ്റി നിറുത്തേണ്ട സ്ഥലമാണ്. ഡോക്ടര്‍മാര്‍ പറയുന്നത് ഗൗരവമായി എടുക്കേണ്ടത് എന്തുകൊണ്ടെന്ന് തെളിവുകള്‍ നിരത്തി തന്നെ അവര്‍ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ മുന്നില്‍ പലരോഗങ്ങളുമായി എത്തുന്നവരിലെ പരിശോധനയാണ് ഈ അവയവങ്ങള്‍ കരുതലോടെ സംരക്ഷിച്ചു കൊണ്ടുപോകണമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്.

നമ്മള്‍ സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം …ഇന്ന് കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ നഖം കടിക്കുന്നത് ഒരു ശീലമാക്കിയിരിക്കുന്നത് കാണാം ..കുട്ടികളെ പറഞ്ഞു മനസ്സിലാക്കി ഈ ശീലം തിരുത്തുക ..നഖങ്ങള്‍ കൂടുതലായി വളരുന്നതിന് മുന്നേ വെട്ടി കളയുക. മൂക്കില്‍ കയ്യിടുന്നതും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ചെയ്യുന്ന ഒരു കാര്യമാണ് ..ഒരു പക്ഷെ കുട്ടികളെക്കാള്‍ മുതിര്‍ന്നവര്‍ ആണ് ഈ കാര്യത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത്… ഇത്തരം ശീലങ്ങള്‍ നിത്യ ജീവിതത്തില്‍ നിന്നും ഒഴിവാക്കാം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

വയറുവേദന ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാം