നിത്യ ജീവിതത്തില്‍ അലര്‍ജിക്ക് കാരണമാകുന്ന ചില കാര്യങ്ങള്‍

നമ്മള്‍ ദിവസേന പെരുമാറുന്ന സാഹചര്യങ്ങളില്‍ അലര്‍ജിക്ക്‌ പ്രേരകമാകുന്ന നിരവധി കാര്യങ്ങളുണ്ട്‌.

പൂമ്പൊടി, പൊടി ചാഴി,പൂപ്പല്‍, മൃഗങ്ങളുടെ ഉമിനീരും താരനും , ചെറുപ്രാണികളുടെ കുത്ത്‌, മരക്കറ(ലാറ്റക്‌സ്‌) ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം അലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌. കണ്ണിന്‌ അസ്വസ്ഥത, ചൊറിഞ്ഞ്‌ തടിക്കല്‍, ശരീരം വീര്‍പ്പ്‌, ശ്വാസം മുട്ടല്‍ തുടങ്ങി വിവിധ ലക്ഷണങ്ങള്‍ അലര്‍ജിയുടെ ഭാഗമായി കാണിക്കാറുണ്ട്‌.സാധാരണയായി അലര്‍ജിക്ക്‌ കാരണമാകുന്ന കാര്യങ്ങള്‍ എന്തെന്നറിയൂ.

മരങ്ങള്‍, പുല്ലുകള്‍, വിത്തുകള്‍, വൈകകോല്‍,പൂമ്പൊടി എന്നിവയില്‍ നിന്നുള്ള പൊടികള്‍ വൈക്കോല്‍ പനിക്കും അലര്‍ജിക്കും കാരണമാകാറുണ്ട്‌. തുമ്മല്‍, മൂക്കൊലിപ്പ്‌, മൂക്കടപ്പ്‌, ചൊറിച്ചില്‍, കണ്ണില്‍ നിന്നും വെള്ളം വരുക എന്നിവയാണ്‌ ലക്ഷണങ്ങള്‍

മൃഗങ്ങളുടെ ത്വക്കിലെ ഓയില്‍ ഗ്ലാന്‍ഡ്‌ പുറത്ത്‌ വിടുന്ന പ്രോട്ടീനുകള്‍ അവയുടെ ഉമിനീരില്‍ കാണപെടാറുണ്ട്‌,. ഇത്‌ ചിലര്‍ക്ക്‌ അലര്‍ജി ഉണ്ടാക്കും. അലര്‍ജി പ്രകടമാവാന്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷം എടുത്തേയ്‌ക്കും. മൃഗത്തില്‍ നിന്ന്‌ അകന്നാലും അലര്‍ജിയുടെ ലക്ഷണങ്ങള്‍ രണ്ട്‌ മൂന്ന്‌ മാസത്തേക്ക്‌ കൂടി നീണ്ട്‌ നില്‍ക്കും.

വീട്ടിലെ പൊടിയില്‍ ജീവിക്കുന്ന അതിസൂഷ്‌മ ജീവികളാണ്‌ പൊടി ചാഴി. ഉയര്‍ന്ന ഈര്‍പ്പത്തിലും നന്നായി വളരുന്ന ഇവ ഭക്ഷണം കണ്ടെത്തുന്നത്‌ മനുഷ്യന്റെയും ജന്തുക്കളുടെയും നശിച്ച കോശങ്ങളില്‍ നിന്നും പൂമ്പൊടി, ബാക്‌ടീരിയ, കൂണ്‍ എന്നിവയില്‍ നിന്നുമാണ്‌

പ്രാണികള്‍ കുത്തുന്നത്‌ പലരിലും അലര്‍ജി ഉണ്ടാക്കാറുണ്ട്‌. ചിലപ്പോള്‍ ഇത്‌ ജീവന്‌ വരെ തന്നെ ഭീഷണി ആവാറുണ്ട്‌. നീര്‍ വീക്കം, പ്രാണികളുടെ കുത്തേറ്റതിന്‌ ചുറ്റും ചുവന്ന നിറം അതു ചിലപ്പോള്‍ ഒരാഴ്‌ച വരെ നീണ്ടു നിന്നേക്കും, ഛര്‍ദ്ദി, തളര്‍ച്ച, ചെറു പനി എന്നിവയാണ്‌ ലക്ഷണങ്ങള്‍

അലര്‍ജിയും അസ്വസ്ഥതയും ഉണ്ടാക്കുന്നവയാണ്‌ പൂപ്പലുകള്‍. ചിലപ്പോള്‍ ഇത്‌ വിഷാംശ ഉള്ളവയും ആയിരിക്കും. പൂപ്പലുകള്‍ ശ്വസിക്കുന്നതും തൊടുന്നതും ചിലരില്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്‌.

Man blowing his nose in canola field

പാല്‍, കക്ക, മുട്ട, പരിപ്പ്‌ തുടങ്ങിയവ സാധാരണയായി അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ്‌. ശരീരത്തിന്‌ പിടിക്കാത്ത ഭക്ഷണങ്ങള്‍ കഴിച്ച്‌ കഴിഞ്ഞാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും.

ഗ്ലൗസ്‌, കോണ്ടം ,ചില മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയിലെ ലാറ്റക്‌സ്‌ ചിലപ്പോള്‍ അലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌. ചര്‍മ്മത്തിലെ തടിക്കല്‍, കണ്ണിന്റെ അസ്വസ്ഥത, മൂക്കൊലിപ്പ്‌, തുമ്മല്‍, ശ്വാസം മുട്ടല്‍ ചൊറിച്ചില്‍ എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങള്‍.

പെന്‍സിലിന്‍, ആസ്‌പിരിന്‍ തുടങ്ങിയ മരുന്ന്‌ ഉപയോഗിക്കുമ്പോള്‍ ചിലരില്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്‌. കണ്ണിന്‌ ചൊറിച്ചില്‍, ശ്വാസം മുട്ട്‌, , മുഖം, വായ, തൊണ്ട എന്നിവയുടെ വീര്‍പ്പ്‌ എന്നിവയാണ്‌ ലക്ഷണങ്ങള്‍.

പെര്‍ഫ്യൂം, ചന്ദന തിരികള്‍, ഡിറ്റര്‍ജന്റ്‌, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ എന്നിവയുടെ മണം പലര്‍ക്കും വലുതും ചെറുമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. മണം മാറുമ്പോള്‍ പലരിലും അലര്‍ജി ലക്ഷണങ്ങളും മാറാറുണ്ട്‌. തുടര്‍ച്ചയായി മണം അനുഭവിക്കേണ്ടി വരുന്നവരില്‍ അലര്‍ജി ലക്ഷണങ്ങള്‍ കൂടാനും നീണ്ടു നില്‍ക്കാനും കാരണമാകാറുണ്ട്‌.

പാറ്റകള്‍ ശരീത്ത്‌ ഇഴഞ്ഞാല്‍ മാത്രമല്ല അവയുടെ കാട്ടത്തിലുള്ള പ്രോട്ടീന്‍ ശരീരത്തില്‍ പുരണ്ടാലും ചിലരില്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്‌. ചൂടു കാലവസ്ഥയില്‍ പാറ്റകളെ വീട്ടില്‍ നിന്നും ഇല്ലാതാക്കാന്‍ വളരെ പ്രയാസമാണ്‌.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

ചെമ്പ് പാത്രത്തില്‍ വെള്ളം കുടിച്ചാല്‍ മൂന്നു ദോഷം അകറ്റാം