വാതമുള്ളവര്‍ ഒഴിവക്കേണ്ടതും , കഴിക്കേണ്ടതും

വാതം സാധാരണ അല്‍പം പ്രായം ചെന്നവരെ ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ചിലപ്പോള്‍ ചെറുപ്രായത്തിലും ഈ രോഗം വരാറുണ്ട്. സന്ധികളിലെ വേദന തന്നെയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്പോഴാണ് വാതമുണ്ടാവുകയെന്നു പറയും. വാതമുള്ളവര്‍ കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. ഇതെക്കുറിച്ച് കൂടുതലറിയൂ.

മത്തങ്ങയിലെ കരോട്ടിനുകള്‍ വാതരോഗത്തിന് ആശ്വാസം നല്‍കുന്ന ഒന്നാണ്. വാതം കാരണമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ ഇത് സഹായിക്കും.
തക്കാളി വാതമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. തക്കാളിയുടെ കുരുവില്‍ ധാരാളം യൂറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളില്‍ അടിഞ്ഞു കൂടും.

മീന്‍ ഇത്തരം അവസ്ഥയില്‍ കഴിയ്‌ക്കേണ്ട ഒരു ഭക്ഷണം തന്നെയാണ്. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് ശരീരത്തിലെ കാര്‍ട്ടിലേജ് ടിഷ്യൂ നശിപ്പിക്കുന്ന എ്ന്‍സൈമുകളുടെ ഉല്‍പാദനം തടയുന്നു.
ചുവന്ന ഇറച്ചി ഒഴിവാക്കേണ്ട ഒന്നു തന്നെയാണ്. ഫോസ്ഫറസ് വാതമുള്ളപ്പോള്‍ ശരീരത്തില്‍ നിന്നും കാല്‍സ്യം കൂടുതല്‍ നഷ്ടപ്പെടാന്‍ ഇട വരുത്തും. ബീഫ് പോലുള്ള ഇറച്ചികളില്‍ ഫോസ്ഫറസ് ധാരാളം അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍ ടീ വാതം കാരണമുണ്ടാകുന്ന വേദന കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ആന്റി ഓക്‌സിഡന്റാണ് ഈ ഗുണം നല്‍കുന്നത്.
പാലും ആര്‍ത്രൈറ്റിസ് രോഗികള്‍ ഒഴിവാക്കേണ്ട ഒന്നു തന്നെയാണ്. ഇതിലെ പ്യൂറിന്‍ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു.
ഒലീവ് ഓയില്‍ വാതരോഗികള്‍ക്ക് ചേര്‍ന്ന ഒരു ഭക്ഷണമാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍, ഒലീവ് ഓയില്‍ എന്നി വാതം കാരണമുണ്ടാകുന്ന വേദന കുറയാന്‍ സഹായിക്കും.

ചെമ്മീന്‍ പോലെ തോടുള്ള മത്സ്യങ്ങള്‍ ഒഴിവാക്കുകയാണ് നല്ലത്. ഇവയിലെ പ്യൂരിന്‍ യൂറിക് ആസിഡായി മാറും. ഇത് വാതം കൂടാന്‍ ഇടയാക്കും.
വഴുതനങ്ങ, ഉരുളക്കിഴങ്ങ് എന്നിവയില്‍ ആല്‍ക്കലോയ്ഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സന്ധികളിലെ വീക്കം കൂട്ടും. ഇവയും ഒഴിവാക്കുന്നതാണ് നല്ലത്.

ഇഞ്ചിയുടെ മരുന്നു ഗുണം വാതരോഗത്തിനും കൂടിയുള്ള ഒരു പരിഹാരം തന്നെയാണ്.
മദ്യം കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ നിന്നും എല്ലുകളെ തടയുന്നു. മദ്യം വാതമുള്ളവര്‍ ഒഴിവാക്കുക തന്നെ വേണം.

ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകള്‍ എല്ലുകളിലെ മജ്ജയെ ശക്തിപ്പെടുത്തും. ഇവ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ഓട്‌സ്, ഗോതമ്പ്, ബാര്‍ലി എന്നിവ ആരോഗ്യത്തിന് നല്ലതാണെങ്കിലും വാതരോഗമുള്ളവര്‍ ഇത് ഒഴിവാക്കുകകയാണ് വേണ്ടത്. ഇവയിലെ ഗ്ലൂട്ടെന്‍ ദോഷം ചെയ്യും.

മഞ്ഞളിന്റെ ഔഷധഗുണം വാതത്തിനുള്ള നല്ലൊരു മരുന്നാണ്. ഇത് വാതം കാരണം മസിലുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കും. വേദന കുറയാനും മഞ്ഞള്‍ സഹായിക്കും.
കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഇവ ശരീത്തിലെ ജലാംശം കുറയ്ക്കും. ശരീരത്തിലെ പല അവശ്യധാതുക്കളും കുറയാന്‍ കഫീന്‍ ഇട വരുത്തും.

സവാളയില്‍ ക്വര്‍സെറ്റിന്‍ എന്നൊരു രാസവസ്തുവുണ്ട്. ഇത് വേദന കുറയ്ക്കാന്‍ നല്ലതാണ്. പെയിന്‍ കില്ലറായ ആസ്പിരിന്റെ അതേ ഗുണങ്ങളാണ് ക്വര്‍സെറ്റിനുള്ളത്.

വെജിറ്റബിള്‍ ഓയിലുകളും വാതരോഗികള്‍ ഒഴിവാക്കേണ്ട ഒന്നു തന്നെ. സോയാബീന്‍ ഓയില്‍, സണ്‍ഫഌവര്‍ ഒായില്‍ എ്ന്നിവയാണ് ഒഴിവാക്കേണ്ടത്. ഇതില്‍ ധാരാളം ഒമേഗ 6 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ക്ക് ദോഷം വരുത്തും.

പഞ്ചസാര ഒഴിവാക്കണം. ഇത് ഭാരം കൂടാനും സന്ധികളില്‍ വേദന കൂടാനും സഹായിക്കും.
വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് പോലുള്ളവ വാതരോഗമുള്ളവര്‍ക്ക് ഗുണം ചെയ്യും. വൈറ്റമിന്‍ സി ബലമുള്ള എല്ലുകള്‍ക്ക് സഹായിക്കും. ഇവയിലെ കൊളാജനുകളും നല്ലതു തന്നെ.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്‌ ചെയ്യുക.

പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ ഇത് അറിഞ്ഞിരിക്കണം