കമ്പ്യൂട്ടറില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍

ആത്മാവിന്റെ കണ്ണാടി ആയിട്ടാണ്‌ കണ്ണുകളെ കണക്കാക്കുന്നത്‌ . പുറംലോകത്തിലേക്കുള്ള ജാലകങ്ങളാണ്‌ കണ്ണുകള്‍. കണ്ണുകള്‍ നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെയും പ്രതിഫലിപ്പിക്കും. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നമ്മുടെ ജീവിത ശൈലിയുടെ പങ്ക്‌ വളരെ വലുതാണ്‌. ഇന്ന്‌ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ അധികമാണ്‌. മണിക്കൂറുകളോളം തുടര്‍ച്ചായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ്‌ നിങ്ങള്‍ എങ്കില്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന്‌ ആവശ്യമായ പരിചരണം നല്‍കേണ്ടത്‌ ആവശ്യമാണ്‌.

കമ്പ്യൂട്ടറിന്‌ മുമ്പില്‍ ദിവസം മുഴുവന്‍ ചെലവിടുന്നത്‌ കണ്ണുകള്‍ക്ക്‌ ആയാസവും അസ്വസ്ഥതയും നല്‍കും. വിവിധ കാരണങ്ങള്‍ കൊണ്ട്‌ ഇത്‌ സംഭവിക്കാം. സ്‌ക്രീനിന്‌ വളരെ അടുത്ത്‌ ഇരിക്കുക, സ്‌ക്രീനില്‍ വെളിച്ചമടിച്ച്‌ പ്രതിഫലിക്കുക, അവ്യക്തമായ അക്ഷരങ്ങള്‍, കണ്ണിന്‌ സൗകര്യപ്രദമല്ലാതത്ത തരത്തില്‍ സ്‌ക്രീന്റെ സ്ഥാനം, തുടര്‍ച്ചയായി സ്‌്‌ക്രീനില്‍ നോക്കിയിരിക്കുക എന്നിവ കണ്ണിന്‌ അസ്വസ്ഥത നല്‍കുന്ന കാര്യങ്ങളാണ്‌.

ജോലി സമയത്ത്‌ കമ്പ്യൂട്ടറിന്റെ മുമ്പില്‍ നിന്നും മാറുക എന്നത്‌ എളുപ്പമല്ല. അതിനാല്‍ മതിയായ സംരക്ഷണം നല്‍കുക എന്നത്‌ മാത്രമാണ്‌ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള ഏക മാര്‍ഗ്ഗം.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ചില നേത്ര സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഇതാ,

ഇടവേളകള്‍
കണ്ണ്‌ ചിമ്മാതെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ എപ്പോഴും നോക്കിയിരിക്കുന്നത്‌ കണ്ണ്‌ വരളുന്നതിന്‌ കാരണമാകും. അതിനാല്‍ ഇടയ്‌ക്ക്‌ ഇടവേള എടുക്കുക.
കണ്ണില്‍ കൈകള്‍ വയ്‌ക്കുക
കൈകള്‍ രണ്ടും കൂട്ടി തിരുമ്മി ചൂടു പിടിപ്പിച്ചതിന്‌ ശേഷം ഒരു മിനുട്ട്‌ നേരം കണ്ണിന്‌ മുകളില്‍ വയ്‌ക്കുക. കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. സ്വയം ശാന്തമാകുന്നത്‌ വരെ രണ്ടോ മൂന്നോ പ്രാവശ്യം ഇത്‌ ചെയ്യുക.

സ്‌ക്രീന്‍
ടെലിവിഷനായാലും കമ്പ്യൂട്ടറായാലും സ്‌ക്രീന്‍ കണ്ണിന്‌ സൗകര്യപ്രദമായ നിരപ്പില്‍ വേണം വയ്‌ക്കുന്നത്‌.
10-20-20 നിയമം
കമ്പ്യൂട്ടറിന്‌ മുമ്പില്‍ കുറെ സമയം ചെലവിടുന്നവര്‍ക്ക്‌ ഈ വ്യയാമം സഹായകരമാകും. ഓരോ 20 മിനുട്ട്‌ കൂടുമ്പോഴും കമ്പ്യൂട്ടറില്‍ നിന്നും കണ്ണെടുത്ത്‌ 20 മീറ്റര്‍ അകലെയുള്ള ഏതെങ്കിലും വസ്‌തുവിലേക്ക്‌ 20 സെക്കന്‍ഡ്‌ നേരം നോക്കിയിരിക്കുക

ദൃശ്യതീവ്രത
കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കറുത്ത അക്ഷരങ്ങളും വെളുത്ത പശ്ചാത്തലവും തിരഞ്ഞെടുക്കുക.
പ്രതിഫലനം
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മുറിയിലെ വെളിച്ചത്തിന്റെ കാര്യം ശ്രദ്ധിക്കണം. ജനാലയില്‍ നിന്നും ലൈറ്റില്‍ നിന്നും വെളിച്ചം സ്‌ക്രീനില്‍ അടിച്ച്‌ പ്രതിഫലിക്കാത്ത തരത്തില്‍ വേണം കമ്പ്യൂട്ടര്‍ വയ്‌ക്കാന്‍.
തെളിച്ചം
കമ്പ്യൂട്ടറിന്റെ തെളിച്ചം സൗകര്യപ്രദമായ രീതിയില്‍ ആക്കിയിട്ട്‌ വേണം ജോലി ചെയ്യാന്‍. തെളിച്ചം കൂടുന്നത്‌ കണ്ണിന്റെ ആയാസം കൂട്ടും.

പച്ചപ്പ്‌
കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ സഹായിക്കുന്ന നിറമാണ്‌ പച്ച. ജോലിക്കിടയില്‍ ജനാലയില്‍ കൂടി പുറത്തെ പച്ചപ്പിലേക്ക്‌ ഇടയ്‌ക്ക്‌ നോക്കുക. അതിനുള്ള സൗകര്യമില്ലെങ്കില്‍ കമ്പ്യൂട്ടറിലെ വാള്‍പേപ്പര്‍ പച്ചനിറത്തില്‍ ആക്കുക.
കണ്ണ്‌ ചിമ്മുക
കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ഇടയ്‌ക്കിടെ കണ്ണു ചിമ്മുന്നത്‌ നല്ലതാണ്‌. കണ്ണുനീരാല്‍ പ്രകൃതി ദത്തമായി തന്നെ കണ്ണിന്‌ നനവ്‌ നല്‍കി കണ്ണിന്റെ വരള്‍ച്ചയും അനുബന്ധ പ്രശ്‌നങ്ങളും കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും.
കമ്പ്യൂട്ടര്‍ ഗ്ലാസ്സ്‌
കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ വേണ്ടയുള്ള ഗ്ലാസ്സാണിത്‌. ഗ്ലെയര്‍ കുറയ്‌ക്കുന്നതിനും , വ്യക്തത കൂട്ടുന്നതിനും ഇത്‌ സഹായിക്കും. കണ്ണിന്റെ ആയാസം കുറയ്‌ക്കാന്‍ ഗ്ലാസ്സ്‌ വയ്‌ക്കുന്നത്‌ നല്ലതാണ്‌.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

വരണ്ട ചര്‍മ്മത്തിന് വീട്ടില്‍ത്തന്നെ പരിഹാരം