ഈ അഞ്ചു രീതിയിലുള്ള പാചക രീതി നിങ്ങളുടെ ആരോഗ്യം കളയും

ആരോഗ്യത്തിന് ഭക്ഷണം വളരെ പ്രധാനമാണ്. ആരോഗ്യത്തിന് ദോഷം വരുത്തുന്നതും വരുത്താത്തതുമായ ധാരാളം ഭക്ഷണങ്ങളുണ്ട്.
ഭക്ഷണം മാത്രമല്ല, ഭക്ഷണം പാകം ചെയ്യുന്ന രീതിയും വളരെ പ്രധാനമാണ്. ആരോഗ്യകരമായും അനാരോഗ്യകരമായും ഭക്ഷണം പാകം ചെയ്യാം.
അനാരോഗ്യകരമായി ഭക്ഷണം പാകം ചെയ്യുന്ന അഞ്ചു വഴികള്‍ ഏതെന്നറിയൂ, ഇവ ഒഴിവാക്കൂ, ആരോഗ്യം നന്നാവും.

ഡീപ് ഫ്രൈ അനാരോഗ്യകരമായ ഒരു ഭക്ഷണരീതിയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ സാച്വറേറ്റഡ് ഫാറ്റ് കൂടുകയാണ് ചെയ്യുന്നത്. ഇത് കൊളസ്‌ട്രോള്‍ കൂടാനും തടി കൂടാനും ഇട വരുത്തും. മാത്രമല്ല, വയറിനും ഇത് നല്ലതല്ല…മീന്‍ ഒക്കെ വറുത്തു കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ വാഴയില വച്ചശേഷം അതില്‍ മീന്‍ പെറുക്കി വച്ച് വറുത്തു എടുക്കുക ..ഇത് ആരോഗ്യകരമായ രീതിയാണ്.

ബാര്‍ബിക്യൂ ചെയ്യുന്ന പാചകരീതി സ്വാദിഷ്ടമാണ്. എന്നാല്‍ കരിക്കട്ട ഉപയോഗിച്ച് ബാര്‍ബക്യൂ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതില്‍ നിന്നും വരുന്ന പുക കാര്‍സിനോജെനുകള്‍ ഉണ്ടാകാന്‍ ഇടയാക്കും. ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണമാണിത്. മാത്രമല്ല, ഇത് ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കും. ഇത്തരത്തിലുള്ള പാചകരീതി കഴിയുന്നതും ഒഴിവാക്കുക തന്നെ വേണം.

മൈക്രോവേവില്‍ പ്ലാസ്റ്റിക് പാത്രങ്ങളിലോ പ്ലാസ്റ്റിക് കടലാസുകളിലോ പാകം ചെയ്യുന്നതും ചൂടാക്കുന്നതും ഒഴിവാക്കുക. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. പ്ലാസ്റ്റിക് പാത്രങ്ങളില്‍ പാചകം ചെയ്യുന്നതും ഭക്ഷണ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നതും ഒഴിവാക്കുക.

തൊലി കളഞ്ഞ പച്ചക്കറികള്‍ കഴുകുന്ന രീതി നല്ലതല്ല. പച്ചക്കറികള്‍ തൊലിയോടെ കഴുകി വൃത്തിയാക്കണം. തൊലി കളഞ്ഞു കഴുകുമ്പോള്‍ ഇവയുടെ പോഷകങ്ങള്‍ നഷ്ടപ്പെടും…പാചകം ചെയ്യുന്നതിന് മുന്നേ പച്ചക്കറികള്‍ ഉപ്പു വെള്ളത്തില്‍ കുറഞ്ഞത്‌ അരമണിക്കൂര്‍ നേരമെങ്കിലും മുക്കി വയ്ക്കുന്നത്…കീടനാശിനികള്‍ പോകാന്‍ നല്ലതാണ്.

പാന്‍ ഫ്രൈ, ഷാലോ ഫ്രൈ പാചകരീതികള്‍ പ്രധാനമായും ഹോട്ടലുകളില്‍ ഉപയോഗിയ്ക്കുന്നവയാണ്. ഇതും ആരോഗ്യത്തിന് നല്ലതല്ല. ഇത് സാച്വറേറ്റഡ് ഫാറ്റ്, കൊളസ്‌ട്രോള്‍ എ്ന്നിവ വര്‍ദ്ധിപ്പിയ്ക്കും.പാചക രീതികളില്‍ മാറ്റം വരുത്തിയാല്‍ തന്നെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ആരോഗ്യകരമായി പാചകം ചെയ്യൂ ആരോഗ്യത്തോടെ ജീവിക്കൂ.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്ക് കൂടി ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.

പ്രമേഹ രോഗികള്‍ ഈ വിധത്തില്‍ ഭക്ഷണം ക്രമീകരിക്കൂ