കാബേജ് വെള്ളം ഈ രോഗങ്ങള്‍ക്ക് ഒരു ഒറ്റമൂലി

കാബേജിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറഞ്ഞ് തരേണ്ട ആവശ്യമില്ല. സദ്യയുണ്ടെങ്കില്‍ അവിടെയൊരു കാബേജ് തോരന്‍ ഉറപ്പാണ്. അത്രക്കും പ്രാധാന്യത്തോടെയാണ് കാബേജ് തോരനെ നമ്മളില്‍ പലരും കൂടെക്കൂട്ടുന്നത്. എന്നാല്‍ ഇനി കാബേജിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് കൂടി അല്‍പം നോക്കാം. കാബേജ് പുഴുങ്ങിയ വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.

കാബേജ് പല തരത്തില്‍ നമുക്ക് കറിവെക്കാവുന്നതാണ്. എന്നാല്‍ കാബേജ് വെറുതേ പുഴുങ്ങി ഉപ്പിട്ട് കഴിച്ച് നോക്കൂ. ഇത് പല രോഗങ്ങള്‍ക്കും ഉള്ള ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ പലപ്പോഴും കാബേജ് കൊണ്ട് എങ്ങനെയെല്ലാം ആരോഗ്യത്തെ സംരക്ഷിക്കാം എന്ന് പലര്‍ക്കും അറിയില്ല.

വിറ്റാമിന്‍ സി
വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായതാണ് കാബേജ്. വിറ്റാമിന്‍ കുറവുമൂലമുണ്ടാകുന്ന എല്ല ആരോഗ്യപ്രശ്നങ്ങളേയും ഇത് പരിഹരിക്കുന്നു.

കൊളസ്‌ട്രോള്‍ പരിഹാരം
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിനും കാബേജ് കഴിക്കുന്നത് ഉത്തമാണ്. വെറുതേ ഉപ്പിട്ട് വേവിച്ച് കഴിക്കാവുന്നതോ അല്ലെങ്കില്‍ വെള്ളം കുടിക്കാവുന്നതോ ആണ്. കാരണം തേങ്ങ ചേര്‍ക്കുമ്പോള്‍ അത് വീണ്ടും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

എല്ലുകള്‍ക്ക് ബലം നല്‍കാന്‍
എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും കാബേജ് നല്ലതാണ്. ഇത് കുട്ടികള്‍ക്കും ആര്‍ത്രൈറ്റിസ് പ്രശ്നമുള്ളവര്‍ക്കും സ്ഥിരമായി കഴിക്കാവുന്നതാണ്.

ഹൃദയാഘാതത്തെ തടയുന്നു
ഹൃദയാഘാതം തടയുന്നതില്‍ മിടുക്കനാണ് കാബേജ്. കാബേജ് എന്നും രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം അല്‍പം ഉപ്പിട്ട് വേവിച്ച് കഴിച്ചാല്‍ ഹൃദയപ്രശ്നങ്ങളെ പരിഹരിയ്ക്കാം.

അല്‍ഷിമേഴ്‌സ് സാധ്യത
അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കുന്നതിനും കാബേജ് തന്നെ സഹായിക്കുന്നു. പ്രത്യേകിച്ച് ചുവന്ന കാബേജ്. വിറ്റാമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് കാര്യം.

അള്‍സറിനെ ഇല്ലാതാക്കാന്‍
അള്‍സറിനെ പ്രതിരോധിയ്ക്കാനും കാബേജിന് കഴിയും. ഇതിലുള്ള ഗ്ലൂട്ടാമിന്‍ ആണ് അള്‍സറിനെ പ്രതിരോധിയ്ക്കുന്നത്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് കാബേജ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും കാബേജ് സഹായിക്കുന്നു. ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളെ ഉന്‍മൂലനം ചെയ്യുന്നതിനും കാബേജ് സഹായിക്കുന്നു.

കാന്‍സര്‍ പ്രതിരോധം
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് മുന്‍പില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് കാബേജ്. എന്നും കാബേജ് പുഴുങ്ങിയ വെള്ളം കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക ..കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഉപ്പ് ഒഴിവാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍