അതിരാവിലെ വ്യായാമം ചെയ്യാമോ ?

വ്യായാമം ചെയ്യുക എന്നത്‌ പോലെ തന്നെ പ്രധാനമാണ്‌ അത്‌ ചെയ്യുന്ന സമയവും . ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ വ്യായാമം ചെയ്യുന്നതാണ്‌ കൂടുതല്‍ ഉത്തമം. ഒരു ദിവസത്തിലെ ഔദ്യോഗികമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ വ്യായാമം ചെയ്യണം എന്നു പറയുന്നതിന്റെ കാരണങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

ദിവസത്തില്‍ ഏത്‌ സമയത്ത്‌ വ്യയാമം ചെയ്‌താലും വ്യത്യാസം ഒന്നുമില്ല എന്ന്‌ പറയുന്നവരുണ്ട്‌. രാവിലെ 7 മണിക്ക്‌ ചെയ്‌താലും വൈകിട്ട്‌ 7 മണിക്ക്‌ ചെയ്‌താലും ഫലം ഒന്നു തന്നെയായിരുക്കമെന്നാണ്‌ ഇവരുടെ പക്ഷം. എന്നാല്‍, പരിശീലനം നല്‍കുന്നവരെല്ലാം ഒരു പോലെ പ്രാധാന്യം നല്‍കുന്നത്‌ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ചെയ്യേണ്ടതിനാണ്‌.

വ്യായാമം ശരീരത്തിന്‌ ഉറപ്പും ബലവും നല്‍കും. ഇതിന്‌ പുറമെ വ്യായാമം നേരത്തെ ചെയ്യണം എന്ന്‌ പറയുന്നതിന്റെ ചില കാരണങ്ങള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ രാവിലെ സമയത്ത്‌ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടന്ന്‌ തുടങ്ങുകയും മികച്ച രീതിയില്‍ ദീര്‍ഘ നേരം നീണ്ടു നില്‍ക്കുകയും ചെയ്യും. ഇതിലൂടെ ശരീരം വിശ്രമിക്കുമ്പോഴും അധിക കലോറി ദഹിപ്പിച്ച്‌ കളയാന്‍ സാധിക്കും. ഊര്‍ജം നല്‍കും രാവിലെ വ്യായാമം ചെയ്യുന്നതിലൂടെ ആ ദിവസത്തേക്ക്‌ വേണ്ട മുഴുവന്‍ ഊര്‍ജവും ലഭിക്കും. കലാവസ്ഥയും ക്ഷീണവും കാരണം സജീവമാകാന്‍ കഴിയുന്നില്ല എങ്കില്‍ രാവിലെ ആദ്യം തന്നെ വ്യായാമം ചെയ്‌തു തുടങ്ങണം. ഇത്‌ എന്‍ഡോര്‍ഫിനും മറ്റ്‌ ഹോര്‍മോണുകളെയും ഉത്‌പാദിപ്പിച്ച്‌ ശരീരത്തിന്‌ ദിവസം മുഴുവന്‍ വേണ്ട ഊര്‍ജം നിലനിര്‍ത്തും.

മനസ്സിന്റെ സൂഷ്‌മത വ്യായാമം മനസ്സിന്റെ സൂഷ്‌മത കൂട്ടുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. അതിരാവിലെ തന്നെ വ്യായാമം ചെയ്യുന്നത്‌ ബുദ്ധിയും മനസും തെളിയാന്‍ സഹായിക്കും. തലേദിവസത്തെ സമ്മര്‍ദ്ദങ്ങള്‍ മറന്ന്‌ പുതിയ കാഴ്‌ചപ്പാടോടെ ജോലി തുടങ്ങാന്‍ രാവിലെയുള്ള വ്യായാമം സഹായിക്കും. മനസ്സ്‌ അസ്വസ്ഥമാകുന്നത്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. വിശപ്പ്‌ നിയന്ത്രിക്കും രാവിലെ വ്യായാമം ചെയ്യുന്നത്‌ വിശപ്പ്‌ നിയന്ത്രിക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ വിശപ്പിനെ ശമിപ്പിക്കും. കഴിക്കുന്നതില്‍ കുറവ്‌ വരുത്തുന്നതിന്‌ പുറമെ ആരോഗ്യദായകങ്ങളായ ഭക്ഷണം തിരഞ്ഞെടുക്കാനും ഇതിലൂടെ കഴിയും.

രാവിലെ ഉള്ള വ്യായാമത്തിലൂടെ ഭക്ഷണ സമയം ക്രമപ്പെടുത്താന്‍ കഴിയും. അമിതമായി കഴിക്കുന്നത്‌ കുറയ്‌ക്കാനും ഊര്‍ജനഷ്ടം കുറയ്‌ക്കാനും ഇത്‌ സഹായിക്കും. മാനസിക അവബോധം നല്ല രീതിയിലുള്ള വ്യായാമത്തിന്‌ ശേഷം നിങ്ങളിലെ ജാഗ്രത കൂടുകയും വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം ഉണ്ടാവുകയും ചെയ്യും. ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ വ്യായാമം ചെയ്‌താല്‍ ജോലിയിലുണ്ടാകുന്ന എന്ത്‌ വെല്ലുവിളികളെയും ധൈര്യമായി നേരിടാനുള്ള മനോബലം ലഭിക്കും.

വ്യായാമത്തിലൂടെ ഉണ്ടാകുന്ന മനസ്സിന്റെ സൂഷ്‌മത വ്യായാമത്തിന്‌ ശേഷം നാല്‌ മുതല്‍ 10 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുമെന്നാണ്‌ പറയുന്നത്‌. തലച്ചോറിലേക്ക്‌ ഒക്‌സിജന്‍ നിറഞ്ഞ രക്തം പ്രവഹിക്കുന്നതാണ്‌ ഇതിന്‌ പ്രധാന കാരണം. നല്ല ഉറക്കം സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ നല്ല ഉറക്കം നല്‍കും. ശരീരം പലപ്പോഴും ഉറക്കം ആവശ്യപ്പെടും എന്നാല്‍, രാവിലെ സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ നിങ്ങളുടെ ഉറക്കത്തെ ക്രമപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിന്‌ ശരിയായ വിശ്രമം ലഭിക്കുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം കൂട്ടും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.. കൂടുതല്‍ നല്ല പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

വാതമുള്ളവര്‍ ഒഴിവക്കേണ്ടതും , കഴിക്കേണ്ടതും