പൊറോട്ട ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അറിയാമോ

മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ പൊറോട്ട എപ്പോഴും മുന്‍പന്തിയില്‍ തന്നെയാണ്. പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത്. ഹോട്ടലില്‍ കയറിയാല്‍ പൊറോട്ടയും ഇറച്ചിയുമെന്നതാണ് പലരുടേയും ഭക്ഷണശീലവും.
കേരളത്തില്‍ മാത്രമല്ല, കേരളത്തിനു പുറത്തും കേരളാപൊറോട്ടയ്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. ഇതുകൊണ്ടുതന്നെയാണ് കേരളാപൊറോട്ടയ്ക്ക പ്രാധാന്യമേറുന്നതും.

സ്വാദിഷ്ടമായ ഭക്ഷണമാണെങ്കിലും പൊറോട്ട ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്. മലബാറില്‍ നിന്നാണ് കൂടുതല്‍ ക്യാന്‍സര്‍ രോഗികളെന്നതും ഇതിന് പ്രധാന കാരണം പൊറോട്ടയാണെന്നതും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
പൊറോട്ട ആരോഗ്യത്തിന് എപ്രകാരമാണ് ദോഷം വരുത്തുന്നതെന്നു കാണൂ.
മൈദ കൊണ്ടാണ് പൊറോട്ടയുണ്ടാക്കുന്നത്. ഇത് മൃദുവാക്കാന്‍ ബെന്‍സോയില്‍ പെറോക്‌സൈഡ്, അലോക്‌സാന്‍ തുടങ്ങിയ കെമിക്കലുകള്‍ ഉപയോഗിയ്ക്കുന്നുണ്ട്.

ഡയബെറ്റിസ്
അലോക്‌സാന്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഡയബെറ്റിസ് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. അതായത്, പൊറോട്ട പ്രമേഹമുണ്ടാക്കാന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ടെന്നര്‍ത്ഥം.
പൊറോട്ടയിലെ പല ഘടകങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുണ്ട്.
പൊറോട്ടയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ തോതും വര്‍ദ്ധിപ്പിയ്കും.

ഹൃദയപ്രശ്‌നങ്ങള്‍
കൊളസ്‌ട്രോള്‍ കൂടുതലുള്ളതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും പൊറോട്ട ഭീഷണിയാണ്. ഇതു കഴിയ്ക്കുന്നവര്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്.
ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റില്‍ ഒന്‍പതു ഗ്രാം കലോറി അടങ്ങിയിട്ടുണ്ട്. ഇതനുസരിച്ചു നോക്കുകയാണെങ്കില്‍ പൊറോട്ടയിലെ കലോറിയുടെ അളവ് വളരെ കൂടുതലാണ്. പൊറോട്ട തടി കൂട്ടുന്ന ഭക്ഷണവസ്തുക്കളില്‍ ഒന്നാകുന്നത് ഇങ്ങനെയാണ്.

മൈദ ഗോതമ്പിന്റെ തവിടില്‍ നിന്നാണ് എടുക്കുന്നത്. ഇതില്‍ യാതൊരു വിധത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടുമില്ല.
മൈദ മൃദുവാക്കാന്‍ ഉപയോഗിയ്ക്കുന്ന അലോക്‌സാന്‍ എന്ന ഘടകം എലികളിലും മറ്റും പരീക്ഷണങ്ങള്‍ നടത്താന്‍ ലബോറട്ടറികളില്‍ ഉപയോഗിയ്ക്കുന്ന ഒരു കെമിക്കലാണ്. ഇത് മനുഷ്യരിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുക തന്നെ ചെയ്യും.

മൈദയിലെ അലോക്‌സാന്‍ എന്ന ഘടകം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നുമുണ്ട്. പൊറോട്ട കഴിച്ചാല്‍ ദാഹം കൂടുതല്‍ തോന്നുന്നതിന് കാരണവും ഇതാണ്.
ഗോതമ്പിന്റെ തവിട് സംസ്‌കരിച്ചെടുക്കുന്ന മൈദയില്‍ ഫൈബര്‍ തീരെ അടങ്ങിയിട്ടില്ലെന്നു ത്‌ന്നെ പറയാം. ഇത് ദഹനപ്രശ്‌നങ്ങളുണ്ടാക്കും. മലബന്ധത്തിന് വഴിയൊരുക്കും.
കിഡ്‌നി, വൃക്ക തുടങ്ങിയവയ്ക്കും മൈദ കൊണ്ടുണ്ടാക്കുന്നതു കൊണ്ടുതന്നെ പൊറോട്ട ദോഷം വരുത്തും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക..കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പുരുഷന്മാരെ നിങ്ങള്‍ കറുത്ത പഴം കഴിക്കാറുണ്ടോ ?