എലിവേറ്റര്‍ ഒഴിവാക്കി കോണിപ്പടികള്‍ കയറൂ

ഇന്നത്തെ കാലത്ത് എലിവേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ മാത്രമേ ആളുകള്‍ കോണിപ്പടികള്‍ കയറാന്‍ തയ്യാറാകൂ. എന്നാല്‍ കോണിപ്പടികള്‍ കയറുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്കുന്നതാണ്. ഏറ്റവും ഫലപ്രദമായ ഒരു വ്യായാമമാണിത്.

പുതിയ പഠനങ്ങളനുസരിച്ച് പടിക്കെട്ടുകള്‍ കയറുന്നത് കലോറി എരിച്ച് കളയാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ്. കൂടാതെ ജോഗിങ്ങ്, നീന്തല്‍, ടെന്നീസ് തുടങ്ങി മറ്റേത് വ്യായാമങ്ങളെക്കാളും ഹൃദയാരോഗ്യത്തിനും അനുകൂലമാണ്. കോണിപ്പടികള്‍ കയറുന്നത് കൊണ്ടുള്ള ചില ഗുണങ്ങളെ അറിയാം.

ഹൃദയം
ഹൃദയത്തെയും, ശ്വാസകോശത്തെയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ കോണിപ്പടികള്‍ കയറുന്നത് സഹായിക്കും. കരുത്തുള്ള ശ്വാസകോശം കൂടുതല്‍ ഓക്സിജന്‍ ആഗിരണം ചെയ്യുകയും ആരോഗ്യമുള്ള ഹൃദയം വേഗത്തില്‍ ഓകിസജന്‍ കലര്‍ന്ന രക്തം പേശീ ഞരമ്പുകളിലേക്ക് കടത്തിവിടുകയും അത് വഴി ശാരീരിക സുഖം ലഭിക്കുകയും ചെയ്യും.

എലിവേറ്റര്‍
എലിവേറ്റര്‍ ഒഴിവാക്കി പടിക്കെട്ടുകള്‍ കയറുന്നത് ആരോഗ്യം മാത്രമല്ല ചിലപ്പോളൊക്കെ സമയവും കരുത്തും സംരക്ഷിക്കും. കാരണം തിരക്കുള്ള സമയങ്ങളില്‍ എലിവേറ്ററില്‍ നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലെത്താന്‍ ഏറെ കാലതാമസമെടുക്കും. എന്നാല്‍ കോണിപ്പടി കയറി വേഗത്തില്‍ തന്നെ അടുത്തുള്ള സ്ഥലങ്ങളിലെത്താം.

ശരീരഭാരം
പടിക്കെട്ടുകള്‍ കയറുന്നത് ശരീരഭാരം കൂടുന്നത് തടയുകയും ശരീരത്തിലെ കലോറി എരിച്ച് കളയുകയും ചെയ്യുന്നു.

പണം ചെലവാകാത്ത വ്യായാമം
പണം ചെലവാക്കാതെയും, പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെയും ചെയ്യാവുന്ന വ്യായാമമാണിത്. സ്റ്റെയര്‍കേസുകള്‍ ഉള്ളിടത്തോളം ഈ വ്യായാമത്തിന് ഭംഗം വരില്ല.

പേശികളുടെ കരുത്തും, ആരോഗ്യവും വര്‍ദ്ധിക്കുന്നത് വഴി ആയുസ്സ് നീട്ടാനാവും. ഇത് പരുക്കുകള്‍ക്കുള്ള സാധ്യത കുറയ്ക്കും. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാനും പല രോഗങ്ങളെയും തടയാനും നിങ്ങള്‍ക്ക് സാധിക്കും.

കരുത്ത്
കോണിപ്പടികള്‍ കയറുന്നത് കാലുകളുടെയും നിതംബത്തിലെയും പേശികളുടെ കരുത്ത് കൂട്ടും.
സ്‌ട്രെസ്‌
മാനസികസമ്മര്‍ദ്ധത്തെ തടയാന്‍ സഹായിക്കും
ഉറക്കം
ഈ വ്യായാമത്തിന് ശേഷം നല്ല ഉറക്കം നിങ്ങള്‍ക്ക് ലഭിക്കും.

ഡോക്ടറുടെ ഉപദേശാനുസരണം ഗര്‍ഭിണികള്‍ക്കും ഇത് ചെയ്യാം.
ശരീരത്തിന്‍റെ പ്രതിരോധ ശേഷി ഉയര്‍ത്തുകയും ടൈപ്പ് 2 പ്രമേഹം, മറ്റ് ഗുരുതരമായ രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ദിവസത്തില്‍ രണ്ടു നേരവും ഒന്ന് കോണിപ്പടി കയറി ഇറങ്ങി നോക്കൂ ..തടി കുറയുന്നത് മുതല്‍ സുഖ പ്രസവം വരെ ഈ വ്യായാമം കൊണ്ട് മാത്രം സാധ്യമാകും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക..കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.