അപ്പന്‍ഡിസൈറ്റിസിന്‍റെ ആദ്യ ലക്ഷണം

വിരയുടെ ആകൃതിയില്‍ വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. ഇത് രൂക്ഷമായ വേദനയ്ക്കും കാരണമാകും. അപ്പന്‍ഡിസൈറ്റിസ് ഭേദമാക്കുന്നതിന് ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം. അപ്പന്‍ഡിക്സിലുണ്ടാകുന്ന രോഗബാധ മരണകാരണം വരെയായേക്കോം. സാധാരണയായി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വഴി രോഗബാധിതമായ അപ്പന്‍ഡിക്സ് നീക്കം ചെയ്യാറാണ് പതിവ്. അടിവയറ്റിലുണ്ടാകുന്ന വേദനയാണ് അപ്പന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ വേറെയും പല ലക്ഷണങ്ങള്‍ അപ്പന്‍ഡിസൈറ്റിസിനുണ്ട്. അത്തരം ചിലതാണ് ഇവിടെ പറയുന്നത്. അവ നിങ്ങളെ ബാധിക്കുന്നതാണെങ്കില്‍ എത്രയും പെട്ടന്ന് വൈദ്യസഹായം തേടുക.

പൊക്കിളിന് വേദന അപ്പന്‍ഡിസൈറ്റിസിന്‍റെ ഒരു ആദ്യ ലക്ഷണമാണ് അടിവയറ്റില്‍ പൊക്കിളിനോട് ചേര്‍ന്നുണ്ടാകുന്ന വേദന. ഇത് ക്രമേണ അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. വര്‍ദ്ധിച്ചു വരുന്ന വേദന തുടക്കത്തില്‍ ചെറിയ തോതിലുള്ള വേദന ക്രമേണ വര്‍ദ്ധിച്ചുവരും. ഇത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കാം. വേദന രൂക്ഷമാകുമ്പോള്‍ രോഗിയുടെ ദൈനംദിന ജോലികള്‍ക്കൊക്കെ തടസം നേരിടും.

പനി വയറ് വേദനയും അതിനൊപ്പമുള്ള ചെറിയ പനിയും അപ്പന്‍ഡിസൈറ്റിസിന്‍റെ ലക്ഷണമാണ്. രോഗം മൂര്‍ഛിക്കുമ്പോള്‍ പനിയും കൂടും. മനം പിരട്ടലും ഛര്‍ദ്ദിയും മനം പിരട്ടലും അനുബന്ധമായുള്ള ഛര്‍ദ്ദിയും അപ്പന്‍ഡിസൈറ്റിസിന്‍റെ ലക്ഷണമാണ്.

വയറിലെ അസ്വസ്ഥതയായി തുടങ്ങുന്ന ഇത് 12 മണിക്കൂറിന് മേലെ നീണ്ടു നിന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കണം. അതിസാരം പലപ്പോഴും വയറ് വേദനയോടൊപ്പം ചെറിയ തോതില്‍ അതിസാരവുമുണ്ടാകാം. ഇതില്‍ കഫവും കാണപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ ഒരു ഡോക്ടറുടെ സഹായം തേടണം.

വയര്‍ വീര്‍ക്കലും ഗ്യാസും വയര്‍ വീര്‍ക്കലും ഗ്യാസും ഗുരുതരമായ കാര്യങ്ങളായി ആരും കാണാറില്ല. എന്നാല്‍ അടിവയറ്റിലെ ശക്തമായവേദനയും ഇതിന്‍റെയൊപ്പം അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഡോക്ടറെ കാണണം. നിങ്ങള്‍ക്ക് അപ്പന്‍ഡിസൈറ്റിസുണ്ടോ എന്ന് മനസിലാക്കാന്‍ അടവയറിന്‍റെ വലത് ഭാഗത്ത് മുകളിലായി ചെറുതായി അമര്‍ത്തി നോക്കുക. വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് രോഗസൂചനയാണ്.

ചില അപ്പന്‍ഡിസൈറ്റിസ് രോഗികള്‍ക്ക് മൂത്രം ഒഴിക്കുമ്പോള്‍ വേദന അനുഭവപ്പെടും. മൂത്രമൊഴിക്കുമ്പോള്‍ അടിവയറിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ് ഈ വേദനയ്ക്ക് കാരണമാകുന്നത്. ശരീരവേദന അടിവയറിന്‍റെ മുകളിലോ താഴെയോ, പുറം,ഗുദം എന്നിവിടങ്ങളിലുള്ള വേദന അപ്പന്‍ഡിസൈറ്റിസിന്‍റെ ലക്ഷണമാകാം. മലബന്ധം അപ്പന്‍ഡിസൈറ്റിസിന്‍റെ സാധാരണമായ ലക്ഷണമല്ല ഇത്. എന്നിരുന്നാലും ചില രോഗികള്‍ക്ക് മലബന്ധം അനുഭവപ്പെടാറുണ്ട്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

അതിരാവിലെ വ്യായാമം ചെയ്യാമോ ?