പാലിന് പകരം റൈസ് മില്‍ക്ക് ഉപയോഗിക്കാം ( കഞ്ഞിവെള്ളമല്ല )

പലതരം പാലുകളെക്കുറിച്ച് നിങ്ങള്‍ കേട്ടിരിയ്ക്കും. പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, എരുമപ്പാല്‍, സോയാമില്‍ക് എന്നിങ്ങനെ പോകുന്നു ഇത്. പാലുകളില്‍ തന്നെ റൈസ് മില്‍സ് എന്ന ഒരിനമുണ്ട്. അരിയില്‍ നിന്നെടുക്കുന്ന പാല്‍ തന്നെ. ഇത് കഞ്ഞിവെള്ളമായി തെറ്റിദ്ധരിയ്ക്കരുത്. ബ്രൗണ്‍ റൈസില്‍ നിന്നാണ് പ്രധാനമായും റൈസ് മില്‍ക് എടുക്കാറുള്ളത്. ഇത് വേവിച്ചോ ഇതിന്റെ സ്റ്റാര്‍ച്ചില്‍ നിന്നോ ആണ് ഇത് സാധാരണ എടുക്കുന്നത്. ഇങ്ങനെ എടുക്കുന്ന പാലില്‍ പഞ്ചസാര, വാനില എസന്‍സ് എന്നിവ ചേര്‍ത്താണ് മാര്‍ക്കറ്റില്‍ എത്തിയ്ക്കാറുള്ളത്.

വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്‍തുടരുന്നവര്‍ക്കിടയില്‍ ഏറെ വിശ്വാസ്യത നേടിയ ഒന്നാണിത്. കാരണം ആരോഗ്യഗുണങ്ങള്‍ ഏറെ. പശുവിന്‍ പാലിനോട് അലര്‍ജിയുള്ളവര്‍ക്കും പാല്‍ പശുവില്‍ നിന്നായതു കൊണ്ട് ഉപയോഗിയ്ക്കാന്‍ മടിയുള്ളവര്‍ക്കും പറ്റിയ ഒന്ന്. റൈസ് മില്‍കിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്നറിയൂ. ഇത് ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും നല്ലതാണ്.

ചര്‍മകാന്തി റൈസ് മില്‍ക് തേനുമായി കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മകാന്തി വര്‍ദ്ധിപ്പിയ്ക്കും. സ്‌ക്രബര്‍ റൈസ് മില്‍കില്‍ ബദാം പൊടിച്ചത് ചേര്‍ത്ത് സ്‌ക്രബറായി ഉപയോഗിക്കാം.

ഇത് വരണ്ട ചര്‍മത്തിന് ഏറെ നല്ല ഒന്നാണ്. ചുണ്ടിന് സൗന്ദര്യവും ഭംഗിയും റൈസ് മില്‍ക് ചുണ്ടില്‍ പുരട്ടുന്ന് ചുണ്ടിന് സൗന്ദര്യവും ഭംഗിയും നല്‍കുന്നു. ചുണ്ടിന്റെ ചുവന്ന നിറം വര്‍ദ്ധിപ്പിയ്ക്കുവാനും ഇത് നല്ലതാണ്.

സണ്‍ബേണ്‍ മാറ്റുന്നതിനും റൈസ് മില്‍ക് നല്ലതാണ്. ഇത് മഞ്ഞളിലോ കടലമാവിലോ കലര്‍ത്തി പുരട്ടാം. ഹൃദയാരോഗ്യത്തിന് വൈറ്റമിന്‍ ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി റൈസ് മില്‍കില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇത് ഹൃദയാരോഗ്യത്തിന് വളരെയേറെ ഗുണകരമാണ്. ഇതിലെ ഫ്‌ളേവനോയ്ഡുകളും ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും റൈസ് മില്‍ക് നല്ലതാണ്. പ്രത്യേകിച്ച് അലര്‍ജി, വൈറല്‍ അണുബാധ എന്നിവയ്‌ക്കെതിരെ. മറ്റു പാലുകളെ അപേക്ഷിച്ച് റൈസ് മില്‍കില്‍ കലോറി വളരെ കുറവാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാനും ഇത് നല്ലതാണ്. കൊഴുപ്പു കുറവായതു കൊണ്ടുതന്നെ കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുന്നതിനും റൈസ് മില്‍ക് നല്ലതാണ്. മാത്രമല്ല, ഇതില്‍ ശരീരത്തിനാവശ്യമായ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുമുണ്ട്.

ആരോഗ്യകരമായി പാല്‍ ഉപയോഗിക്കണം എന്നുള്ളവര്‍ക്ക് ഇനി റൈസ് മില്‍ക്കും ഉപയോഗിക്കാം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക . കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

വേപ്പില പൊടിച്ചു ഉപയോഗിച്ചാല്‍