ഹൃദയം സുരക്ഷിതമാണോ എന്നറിയാം

ഹൃദയമാണ് ഒരു മനുഷ്യന്റെ ആയുസു നിശ്ചയിക്കുന്നതെന്നു വേണമെങ്കില്‍ പറയാം. ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തിന്റെ കൂടുതല്‍ കാര്യങ്ങളും നിയന്ത്രിയ്ക്കുന്നത് ഹൃദയം തന്നെയാണ്.
ഹൃദയപ്രശ്‌നങ്ങള്‍ പലപ്പോഴും ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാറില്ല. ഇതുകൊണ്ടാണ് ഹാര്‍ട്ട് അറ്റാക് വന്നു മരിച്ചുവെന്ന വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നതും.
ഹൃദയപ്രശ്‌നങ്ങള്‍ കണ്ടെത്തുവാനുള്ള ഒരു പ്രധാന വഴി ഇസിജി പോലുള്ള ടെസ്റ്റുകളാണ്. ഇത് കൃത്യമായ ചെയ്യുകയും വേണം.

ഇതല്ലാതെയും നിങ്ങളുടെ ഹൃദയം ആരോഗ്യകരമാണോയെന്നു കണ്ടെത്തുവാനുള്ള ചില വഴികളുണ്ട്. തികച്ചും സ്വാഭാവിക വഴികള്‍. ഇവയെന്തൊക്കെയെന്നു നോക്കൂ,
നിങ്ങളില്‍ എപ്പോഴും ഊര്‍ജവും ഉന്മേഷവുമുണ്ടോ. ഹൃദയം ആരോഗ്യകരമാണെന്നതിന്റെ ഒരു ലക്ഷണമാണിത്. തളര്‍ച്ച പലപ്പോഴും ഹൃദയപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

നിങ്ങളുടെ പള്‍സ് റേറ്റ് കൃത്യമാണെങ്കില്‍ ഇത് ആരോഗ്യകരമായ ഹൃദയത്തിന്റെ ഒരു ലക്ഷണമാണ്. ഇത് മിനിറ്റില്‍ 72 ആയിരിക്കണം.
ശ്വസിയ്ക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കില്‍, പ്രത്യേകിച്ച് സ്റ്റെയര്‍കേസുകള്‍ കയറിയ ശേഷം ശ്വാസം തീരെ ലഭിയ്ക്കാതെ വരികയാണെങ്കില്‍ ഇത് ഹൃദയപ്രശ്‌നങ്ങള്‍ കാരണവുമാകാം.

സ്‌ട്രെസ് സമയത്തും ശാന്തമായിരിയ്ക്കാന്‍ സാധിയ്ക്കുകയാണെങ്കില്‍ ഇത് ആരോഗ്യകരമായ ഹൃദയത്തിന്റെ മറ്റൊരു ലക്ഷണമായി എടുക്കാം. അല്ലാത്തവര്‍ പെട്ടെന്ന് സ്‌ട്രെസിന് അടിമപ്പെടുന്നവരായിരിക്കും.
ബിപിയിലെ വ്യതിയാനങ്ങളും പലപ്പോഴും ഹൃദയപ്രശ്‌നങ്ങളാണ് കാണിയ്ക്കുന്നത്.

ചിലര്‍ക്ക് നെഞ്ചില്‍ കനം പോലെ അനുഭവപ്പെടും. ഇതും ഹൃദയപ്രശ്‌നങ്ങളുടെ ലക്ഷണമാകാം. ഇതില്ലാത്തത് നിങ്ങളുടെ ഹൃദയം ആരോഗ്യകരമാണെന്നതിന്റെ ഒരു ലക്ഷണമാണ്.
സ്‌റ്റെതസ്‌കോപ് ഉപയോഗിച്ചു പരിശോധിയ്ക്കുമ്പോള്‍ കൃത്യമായ, തടസങ്ങളില്ലാത്ത ഹൃദയമിടിപ്പാണ് അനുഭവപ്പെടുന്നെങ്കില്‍ ഇത് ആരോഗ്യകരമായ ഹൃദയത്തിന്റെ ഒരു ലക്ഷണമാകാം.

പരിശോധനകള്‍ നടത്തി ഇസിജി എടുക്കുക. ഇതിലൂടെ ഹൃദത്തിനുണ്ടാകുന്ന വ്യതിയാനങ്ങള്‍ കണ്ടെത്താം. ഇതില്‍ വ്യതിയാനങ്ങള്‍ വരികയാണെങ്കില്‍ ഹൃദയപ്രശ്‌നങ്ങളുണ്ടെന്നു വേണം കരുതാന്‍.
നിങ്ങളുടെ ശരീരഭാരം കൃത്യമാണെന്നുറപ്പു വരുത്തുക. ഇത് ആരോഗ്യകരമായ ഒരു ഹൃദയത്തിനുള്ള പ്രധാനപ്പെന്ന ഒന്നാണ്.

കൊളസ്‌ട്രോള്‍ തോത് കൃത്യമെങ്കില്‍ ഹൃദയം ആരോഗ്യകരമാണെന്നുറപ്പു വരുത്താനുള്ള ഒരു കാര്യമാണിത്.
ഹൃദയം ആരോഗ്യകരമാണോയെന്നുറപ്പു വരുത്താന്‍ സ്‌ട്രെസ് ടെസ്റ്റ് അഥവാ ട്രെഡ് മില്‍ ടെസ്റ്റ് എടുക്കാം.
കൃത്യമായ ശാരീരിക വ്യായാമമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഒരു പരിധി വരെ ഹൃദയം ആരോഗ്യകരമാണെന്ന് ഉറപ്പു വരുത്തുക തന്നെ ചെയ്യാം.

അമിതമായ ഷുഗര്‍ ഹൃദയപ്രശ്‌നങ്ങള്‍ വരുത്താനുള്ള ഒരു കാരണമാകാം. ഇത് നിയന്ത്രണത്തിലാണോയെന്ന് പരിശോധിയ്ക്കുക.
നല്ല ഭക്ഷണശീലമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഹൃദയപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത ഒരു പരിധി വരെ കുറവാണെന്നുറപ്പിയ്ക്കാം

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

നിത്യ ജീവിതത്തില്‍ അലര്‍ജിക്ക് കാരണമാകുന്ന ചില കാര്യങ്ങള്‍