നഖങ്ങളിലെ കളര്‍ മാറ്റം അസുഖങ്ങളുടെ സൂചനകള്‍

ശരീരം തന്നെയാണ് പലപ്പോഴും പല രോഗങ്ങളേയും കുറിച്ചുള്ള ആദ്യസൂചനകള്‍ തരിക. മിക്കവാറും അസുഖങ്ങളും കണ്ടുപിടിയ്ക്കുന്നത് ശാരീരിക സൂചനകള്‍ നോക്കിയുമാണ്. നാം അധികം പ്രാധാന്യം നല്‍കാറില്ലെങ്കിലും കയ്യിലെ നഖങ്ങള്‍ പലപ്പോഴും പല അസുഖങ്ങളുടേയും സൂചനകള്‍ നല്‍കുന്ന ഒന്നാണ്. നഖത്തിന്റെ ആകൃതിയിലെയും നിറത്തിലേയും വ്യത്യാസങ്ങള്‍ നിസാരമായി എടുക്കാന്‍ പാടില്ലെന്നതാണ്. നഖത്തിന്റെ വിവിധ അവസ്ഥകളും ഇവ നല്‍കുന്ന ആരോഗ്യസൂചനകളും എന്താണെന്നറിയൂ

സ്പൂണ്‍ പോലെ ആകൃതിയുള്ള നഖങ്ങള്‍ കോയ്‌ലോനിച്ചിയ എന്നാണ് അറിയപ്പെടുന്നത്. അയേണിന്റെ വളരെ കുറവാണ് ഇതു സൂചിപ്പിയ്ക്കുന്നത്. അയേണ്‍ കുറവായതുകൊണ്ട് നഖങ്ങള്‍ കട്ടി കുറയുകയും പെട്ടെന്നു തന്നെ ചര്‍മത്തില്‍ നിന്നും വേര്‍പെടുകയും ചെയ്യും.

ക്ലബിംഗ് നഖങ്ങള്‍ ഇവ തടിച്ച, ബള്‍ബ് ഷേപ്പിലുള്ള നഖങ്ങളാണ്. ഇവ കോണ്‍വെക്‌സ് ആകൃതിയില്‍ വരികയും ചെയ്യും. ലംഗ്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് കാണിയ്ക്കുന്നത്.

നഖങ്ങള്‍ക്കു മഞ്ഞനിറം പലര്‍ക്കുമുണ്ടാകാറുണ്ട്. ഇത് പ്രമേഹം, തൈറോയ്ഡ് അസുഖങ്ങള്‍, മഞ്ഞപ്പിത്തം, സോറിയാസിസ്, ലംഗ്‌സ് അസുഖങ്ങള്‍ എന്നിവയുടെ സൂചനയാണ് നല്‍കുന്നത്.
നഖങ്ങളുടെ നീല നിറം രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജനില്ല എന്ന സൂചനയാണ് നല്‍കുന്നത്. ലംഗ്‌സ്, ഹൃദയപ്രശ്‌നങ്ങളാണ് ശരീരത്തിലെ ഓക്‌സിജന്‍ പ്രവാഹം തടസപ്പെടുത്തുന്നു.

പച്ചനിറത്തിലെ നഖം ഫംഗല്‍ ഇന്‍ഫെക്ഷനുകള്‍ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഇതല്ലാതെ ഡൈ. പെയിന്റ്, കോപ്പര്‍ വസ്തുക്കളുമായുള്ള സംസര്‍ഗം എന്നിവ കാരണവും വരാം
നഖത്തിലെ കറുത്ത നിറം മെലാനോമ അഥവാ സ്‌കിന്‍ ക്യാന്‍സര്‍ സൂചനയാണ്. ഇതല്ലാതെ നഖത്തിനടിയിലെ ചര്‍മത്തില്‍ മുറിവുണ്ടായി രക്തം കട്ട പിടിയ്ക്കുമ്പോള്‍ ഇതുണ്ടാകും.

നഖത്തില്‍ വെള്ള നിറത്തിലെ കുത്തുകള്‍ പലരിലും കണ്ടു വരുന്നു. ഇത് മൂന്നു വിധത്തിലുണ്ട്. നഖത്തിലെ വെള്ള കുത്തുകള്‍ ല്യൂക്കോനൈക്കിയ പാര്‍ഷ്യാലിസ് എന്നറിയപ്പെടുന്നു. സാധാരണ വിശ്വാസം പോലെ ഇത് കാല്‍സ്യം കുറവു കൊണ്ടല്ല ഉണ്ടാകുന്നത്. മില്‍ക് സ്‌പോട്‌സ് എന്നും അറിയപ്പെടുന്ന ഇത് നെയില്‍ ബെഡിനുണ്ടാകുന്ന മുറിവു കാരണമോ അല്ലെങ്കില്‍ നഖം കടിയ്ക്കുന്നതു കാരണമോ ഉണ്ടാകാം.

ഇതല്ലാതെ കിഡ്‌നി പ്രശ്‌നങ്ങള്‍ കാരണം ഇതുണ്ടാകാം. ല്യൂക്കോനൈക്കിയ ടോട്ടാലിസ് എന്നാണ് ഇതറിയപ്പെടുന്നത്. ആര്‍സെനിക്, ലെഡ് പോയ്‌സനിംഗ്, സിങ്ക്, വൈറ്റമിന്‍ കുറവുകള്‍ എന്നിവ കയ്യില്‍ കുറുകെയുള്ള വെളുത്ത വരകളായി കാണാം. ഇത് ല്യൂക്കോണൈക്കിയ സ്‌ട്രെയ്റ്റ എന്നാണ് ഇതറിയപ്പെടുന്നത്.

നഖത്തിനു കുറുകെ കാണപ്പെടുന്ന കുറുകെയുള്ള വരകളോ വിള്ളലോ പോലെയുള്ളവ ബ്യൂസ് ലൈന്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇത് ഫംഗല്‍ അണുബാധ, മയോകാര്‍ഡിനല്‍ ഇന്‍ഫാര്‍ക്ഷന്‍, ലിവര്‍ സിറോസിസ്, മംമ്‌സ്, മീസില്‍സ്, പ്രമേഹം തുടങ്ങിയ രോഗസൂചനകളുമാണ്. കാല്‍സ്യം കുറവു കാരണവും ഇതിന് കാരണമാണ്.

വിണ്ട, ഉറപ്പില്ലാത്ത നഖങ്ങള്‍ ഓണികോര്‍സിസ് എന്നാണ് അറിയപ്പെടുന്നത്. ഇത് സോപ്പ്, നെയില്‍ പോളിഷ് റിമൂവര്‍ എന്നിവ ഉപയോഗിച്ചാല്‍ ഇതുണ്ടാകും. ഹൈപ്പോതൈറോയ്ഡ്, അനീമിയ, ബുലീമിയ, അനോറെക്‌സിയ എന്നിവയുടെ സൂചനയുമാണ്.

സ്പിളിറ്റ് നെയില്‍സ് അഥവാ ഒണിക്കോലൈസിസ് എന്ന അവസ്ഥ, അതായത് നഖം ചര്‍മത്തില്‍ നിന്നും വശങ്ങളില്‍ നിന്നും വേര്‍പെട്ടു പോരുന്ന അവസ്ഥ, അല്ലെങ്കില്‍ മുകളറ്റത്തു നിന്നുള്ള വേര്‍പെടല്‍ സോറിയാസിസ്, ഫംഗല്‍ അണുബാധ, തൈറോടോക്‌സികോസിസ് എ്ന്നിവയുടെ സൂചന കൂടിയാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മിഴികള്‍ക്ക് മികവേകും ലിച്ചിപ്പഴം