ഗ്യാസ് പ്രോബ്ലം മാറുന്നതിനു ഇഞ്ചി ലേഹ്യം ഉണ്ടാക്കേണ്ട വിധം

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഉണ്ടാകുന്ന ഒരു പ്രശ്നം വയറില്‍ ഗ്യാസ് , ദഹന കുറവ് .അത് മൂലം ഉള്ള നിരവധി അസ്വസ്ഥതകള്‍ . നിരവധി കാര്യങ്ങള്‍ ഉണ്ട് .അതില്‍ എളുപ്പം ചെയ്യാവുന്ന ഒന്ന് പറയാം .

ഇഞ്ചി വിരല്‍ നീളത്തില്‍ ഉള്ള 5 കഷണം
കൊത്ത മല്ലി – 2 ടീ സ്പൂണ്‍
ഉണക്ക മുന്തിരി – കാല്‍ കപ്പു
ഉപ്പ് – ഒരു നുള്ള്
ശര്‍ക്കര പൊടിച്ചത് – ഒന്നര സ്പൂണ്‍
നെയ്യ് – ഒന്നര സ്പൂണ്‍
വെള്ളം – ആവശ്യത്തിനു .
ചെയ്യണ്ട വിധം :
ഇഞ്ചി തൊലി കളഞ്ഞു ചെറുതായി അരിയുക. മിക്സിയില്‍ കൊത്തമല്ലി അരക്കുക .പകുതി അരഞ്ഞതിനു ശേഷം ഇഞ്ചി കഷണങ്ങള്‍ അല്പം വെള്ളം ചേര്‍ത്തു അരക്കുക . അതില്‍ ഉണക്ക മുന്തിരി ചേര്‍ത്തു കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക .
ഒരു ചട്ടിയില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്തു ഉരുക്കി അതിലെ അഴുക്കുകള്‍ അരിച്ചെടുത്ത് കളയുക . ശര്‍ക്കര തിളപ്പിക്കുക . അതില്‍ അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേര്‍ക്കുക . നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക .കുറുകി വരുമ്പോള്‍ അതില്‍ നെയ്യ് ചേര്‍ത്തു അലുവ വരട്ടുന്ന പോലെ നല്ലവണ്ണം വരട്ടി പാത്രത്തില്‍ പിടിക്കാത്ത പരുവത്തില്‍ ആകുമ്പോള്‍ വാങ്ങി വെക്കുക . ഇത് ഒരു നാടന്‍ നെല്ലിക്ക അളവ് മുതിര്‍ന്നവര്‍ക്കും ഒരു മുന്തിരി വലിപ്പം കുട്ടികള്‍ക്കും രാവിലെ വെറും വയറ്റില്‍ കൊടുക്കുക . കഴിച്ചു അര മണിക്കൂര്‍ നേരം ഒന്നും കഴിക്കരുത് വെള്ളം പോലും കുടിക്കരുത് . തുടര്‍ച്ചയായി 3 ദിവസം കഴിക്കണം . മൂന്നു മാസത്തില്‍ ഒരു പ്രാവശ്യം ഇങ്ങനെ കഴിക്കുന്നത് വയറിനു ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കുറക്കും

ഇനി വണ്ണം വയ്ക്കുന്നില്ല എന്നാ പരാതി ഉള്ളവര്‍ക്കുവേണ്ടി വണ്ണം വയ്ക്കാന്‍ ചില മരുന്നുകള്‍ പറയാം.

1. അത്തിപ്പഴം – 5 എണ്ണം (ഉണങ്ങിയത്‌ ആകാം )
ആട്ടിന്‍ പാല്‍ – 200 മില്ലി
അത്തി പഴം ചവച്ചു തിന്നു പുറമേ പാല്‍ കുടിക്കുക. വണ്ണം വെക്കും .ഒരാഴ്ച കഴിച്ചിട്ട് വണ്ണം വെച്ചില്ല എന്ന് പറഞ്ഞു വരണ്ട .

2 പരുത്തി കുരു – 50 ഗ്രാം
തേങ്ങാപാല്‍ – അര മുറി തേങ്ങയുടെ ഒന്നാം പാല്‍
പനം ചക്കര – ആവശ്യത്തിനു
പരുത്തി കുരു കുതിര്‍ത്തു അരച്ച് അതിലെ പാല്‍ പിഴിഞ്ഞെടുക്കണം . അതോടൊപ്പം തേങ്ങാ പാല്‍ ചേര്‍ത്തു തിളപ്പിച്ച്‌ പനം ചക്കര ചേര്‍ത്തു ദിവസവും കുടിക്കണം .

3 ചെറിയ കടല 5 എണ്ണം മുളപ്പിച്ചു രാവിലെ രാവിലെ ചവച്ചു തിന്നുക .എണ്ണം കൂടരുത് . കഴിച്ചിട്ട് വെറുതെ ഇരിക്കരുത് നല്ല വണ്ണം വിയര്‍ക്കെ ജോലി ചെയ്യണം .ഇല്ലെങ്കില്‍ ദഹിക്കില്ല . എണ്ണം കൂടിയാല്‍ വയര്‍ ഇളക്കം ഉണ്ടാകും എന്ന് അറിയുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

രോഗപ്രതിരോധശേഷിക്ക് നെല്ലിക്ക ഉപയോഗിക്കേണ്ട വിധം