കറുവപട്ടയും തേനും ചേര്‍ന്നാല്‍ ഉണ്ടാകുന്ന അത്ഭുതഗുണങ്ങള്‍

കറുവപ്പട്ട-തേന്‍ മിശ്രിതത്തിന്‍റെ ദൈനന്തിന ഉപയോഗം ഫലപ്രദമായി തടയുന്ന അനേകം രോഗങ്ങളില്‍ ചിലത്

ഹൃദ്രോഗം
കറുവപ്പട്ട പൌഡറും തേനും ചേര്‍ത്തു കുഴമ്പ് രൂപത്തിലാക്കി ജാമിനു പകരം ടോസ്റ്റ് സാന്റ്വിച്ച് തുടങ്ങിയവയില്‍ ചേര്‍ത്ത് പ്രാതലിന് സേവിച്ചാല്‍ കൊളസ്ട്രോള്‍ നന്നായി കുറയുകയും ഹൃദയാഘാത സാധ്യത വളരെയേറെ കുറയുകയും ചെയ്യും. നേരത്തെ ഹൃദയാഘാതമുണ്ടായവര്‍ക്കും അടുത്തൊരു അറ്റാക്കിന് മുമ്പുള്ള കാലദൈര്‍ഗ്യം വളരെ വര്‍ദ്ധിക്കുന്നു.

വാര്‍ദ്ധക്യത്തോടെ ആര്‍ട്ടറികളുടെയും ധമനികളുടെയും മാര്‍ദ്ധവവും ബലവും കുറയുകയും ബ്ലോക്കുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുകയും ചെയ്യുന്നുവെന്നും; തേനും കറുവപ്പട്ടയും സേവിക്കുന്നത് ആര്‍ട്ടറികളെയും ധമനികളെയും ബലപ്പെടുത്തി ഹൃദ്രോഗസാധ്യത ഫലപ്രദമായി തടയുന്നതായും അമേരിക്കയിലെയും കാനഡയിലെയും അനേകം നഴ്സിംഗ്ഹോമുകളില്‍ നടന്ന പരീക്ഷണങ്ങളില്‍ വ്യക്തമായി.

ആര്‍ത്രിറ്റിസ് – സന്ധിരോഗങ്ങള്‍
ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ തേനും ഒരു ചെറിയ ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും കലര്‍ത്തി സ്ഥിരമായി കഴിച്ചാല്‍ എത്ര പഴകിയ ആര്‍ത്രിറ്റിസ് രോഗവും സുഖപ്പെടുത്താം.

കോപ്പന്‍ഹെഗന്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാര്‍ 200 രോഗികളില്‍ നടത്തിയ ഒരു ഗവേഷണത്തില്‍, പ്രാതലിന് മുമ്പ് ഒരു ടേബിള്‍ സ്പൂണ്‍ തേനും അര ടീസ്പ്പൂണ്‍ കറുവപ്പട്ടപൊടിയും നല്‍കിയപ്പോള്‍ 73 രോഗികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വേദന പൂര്‍ണ്ണമായും ശമിക്കുകയും, ഒരു മാസത്തിനുള്ളില്‍ എല്ലാ രോഗികളും വേദനയില്ലാതെ സ്വാഭാവികമായി എഴുന്നേറ്റു നടന്നു തുടങ്ങുകയും ചെയ്തു.

മൂത്രാശയ അണുബാധ:
ഒരു ഗ്ലാസ്‌ ചെറു ചൂട്വെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ കറുവപ്പട്ടപൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് സേവിച്ചാല്‍ മൂത്രാശയ അണുബാധ സുഖപ്പെടും.

കൊളസ്ട്രോള്‍
പതിനാറ് ഓണ്‍സ് ചായയില്‍ രണ്ടു ടീസ്പ്പൂണ്‍ തേനും മൂന്നു ടീസ്പ്പൂണ്‍ കറുവപ്പട്ട പോടിയും ചേര്‍ത്ത് ഒരു കൊളസ്ട്രോള്‍ രോഗിക്ക് നല്‍കിയപ്പോള്‍ 2 മണിക്കൂറിനുള്ളില്‍ രക്തത്തിലെ കൊളസ്ട്രോള്‍ ലവല്‍ 10 ശതമാനം കുറഞ്ഞു.ആര്‍ത്രിറ്റിസ് രോഗത്തിന്‍റെ കാര്യത്തില്‍ പറഞ്ഞ പോലെ തന്നെ. ദിവസം മൂന്നു നേരം സേവിച്ചാല്‍ എത്ര പഴകിയ കൊളസ്ട്രോള്‍ രോഗവും പൂര്‍ണ്ണമായും സുഖപ്പെടും.

ജലദോഷം
ഒരു ടേബിള്‍സ്പൂണ്‍ ചെറു ചൂടുള്ള തേനും കാല്‍ സ്പൂണ്‍ കറുവപ്പട്ട പൊടിയും കലര്‍ത്തി മൂന്നു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ സാധാരണ ജലദോഷവും പഴകിയ കടുപ്പമുള്ള ജലദോഷവും ശമിക്കും. ഈ പ്രയോഗം, ഏകദേശം എല്ലാ ഇനം പഴകിയ ചുമകളും ജലദോഷസംബന്ധമായ രോഗങ്ങളും ശമിപ്പിക്കുകയും സൈനസ് ക്ലിയര്‍ ആക്കുകയും ചെയ്യും

ഉദര സ്തംഭനം
കറുവപ്പട്ടപ്പൊടി ചേര്‍ത്തു തേന്‍ സേവിച്ചാല്‍ വയറു വേദന മാറും. വയറ്റിലെ അള്‍സറിനെ (പുണ്ണ്) ഇത് വേരോടെ ഉന്മൂലനം ചെയ്യുമെന്നും പറയപ്പെടുന്നു.

ഗാസ്ട്രബിള്‍
തേനും കറുവപ്പട്ടയും വയറ്റിലെ ഗാസ് സുഖപ്പെടുത്തുമെന്ന് ഇന്ത്യയിലും ജപ്പാനിലും നടന്ന വൈദ്യശാസ്ത്ര പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ദഹനം
കറുവപ്പട്ടപ്പൊടി തൂവിയ രണ്ടു ടേബിള്‍സ്പൂണ്‍ തേന്‍ ആഹാരത്തിനു മുമ്പ് കഴിച്ചാല്‍ എത്ര ഭാരിച്ച ഊണും വേഗം ദഹിക്കുകയും അസിഡിറ്റി ശമിക്കുകയും ചെയ്യും.

രോഗപ്രതിരോധശേഷി
തേനും കറുവാപ്പട്ടയും ആവശ്യമായ അളവില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ബാക്റ്റീരിയ – വൈറസ് ആക്രമണങ്ങളെ ശരീരം ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും. ധാരാളം വൈറ്റമിനുകളും ഇരുമ്പും കൂടിയ അളവില്‍ തേനില്‍ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്.

ദീര്‍ഘായുസ്സ്
തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ ചായ സ്ഥിരമായി കഴിക്കുന്നത് വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ തടയും. നാല് ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ കറുവപ്പട്ടപ്പൊടിയും മൂന്നു കപ്പ് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്തിളക്കിയാല്‍ ചായയായി. ഇത് കാല്‍ കപ്പു വീതം ദിവസം മൂന്നോ നാലോ തവണ കഴിക്കുന്നത് ശീലമാക്കിയാല്‍ അത് ചര്‍മ്മത്തെ മൃദുവും ചുളിവില്ലാത്തതുമായി നില നിര്‍ത്തുകയും, ആയുര്‍ദൈര്‍ഘ്യം ശരാശരിയേക്കാള്‍ വളരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നൂറു വയസ്സുള്ള ഒരാള്‍ക്ക് പോലും ഈ ശീലം വഴി ഒരു യുവാവിനെ പോലെ ദൈനന്തിന കാര്യങ്ങളില്‍ മുഴുകാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു.

മുഖക്കുരു
ഒരു ടീസ്പൂണ്‍ കറുവപ്പട്ടപൊടിയും മൂന്നു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് കുഴമ്പുണ്ടാക്കി ഉറങ്ങും മുമ്പ് മുഖത്ത് തേച്ചു രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്‌താല്‍ മുഖക്കുരു അടിവേര് സഹിതം നീങ്ങും.

ചര്‍മ്മ രോഗങ്ങള്‍
തേനും കറുവപ്പട്ട പൊടിയും സമം ചേര്‍ത്ത് പുരട്ടിയാല്‍ എക്സിമ (eczema), വട്ടച്ചൊറി (ringworm) തുടങ്ങി അനേകയിനം ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടും.

ശരീരഭാരം, മേദസ്സ്
ഒഴിഞ്ഞ വയറ്റില്‍ പ്രാതലിന് അരമണിക്കൂര്‍ മുമ്പും രാത്രി ഉറങ്ങുന്നതിനു മുമ്പും ഒരു കപ്പു വെള്ളത്തില്‍ തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്ത് തിളപ്പിച്ച് ആറ്റി കുടിക്കുക. സ്ഥിരമായി ചെയ്‌താല്‍ എത്ര തടിയുള്ള ആളും ക്രമേണ തടി കുറയും. എത്ര അധികം ആഹാരം കഴിക്കുന്ന ആളായാലും, സ്ഥിരമായി ചെയ്‌താല്‍ ഈ പ്രയോഗം ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും.

പ്രത്യേക മുന്നറിയിപ്പ്: കറുവപ്പട്ടയുടെ അതെ രൂപവും രുചിയും ഗന്ധവുമുള്ള കാസിയ (Cassia) എന്ന ഒരു മരത്തൊലിയാണ് ഇപ്പോള്‍ അധികവും കറുവപ്പട്ടയുടെ പേരില്‍ മാര്‍ക്കെറ്റില്‍ ലഭ്യമായിട്ടുള്ളത്. കാസിയയുടെ ദീര്‍ഘകാല ഉപയോഗം വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും മറ്റും കാരണമാവുമെന്ന് പറയപ്പെടുന്നു. ആയതിനാല്‍ യഥാര്‍ത്ഥ കറുവപ്പട്ടയും ശുദ്ധ തേനീച്ചത്തേനുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

നഖങ്ങളിലെ കളര്‍ മാറ്റം അസുഖങ്ങളുടെ സൂചനകള്‍