ഈ ഭക്ഷണങ്ങള്‍ കിഡ്നിയുടെ ആരോഗ്യത്തിനു ഉപകരിക്കും.

കിഡ്‌നി ശരീരത്തിലെ വിഷാംശവും അഴുക്കും നീക്കം ചെയ്യുന്ന അരിപ്പയാണെന്നു വേണമെങ്കില്‍ പറയാം. ഇതുകൊണ്ടു തന്നെ കിഡ്‌നിയുടെ ആരോഗ്യവും വളരെ പ്രധാനമാണ്. കിഡ്‌നിയുടെ ആരോഗ്യത്തിനു സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. ഇതില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഉള്‍പ്പെടുന്നു. കിഡ്‌നിയുടെ ആരോഗ്യത്തിനു സഹായിക്കുന്നവയില്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യമെന്നു പറയാം. ഇതിനു സഹായിക്കുന്ന ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ,

ക്യാബേജ് ഇത്തരത്തിലുള്ള ഒരു ഭക്ഷണമാണ്. ഇതിലെ പൊട്ടാസ്യവും വൈറ്റമിന്‍ കെയുമാണ് ഇതിന് സഹായിക്കുന്നത്.  മെറുണ്‍ നിറത്തിലുള്ള മുന്തിരിയും കിഡ്‌നിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇതിലെ റെസവെരാട്രോള്‍ എ്ന്ന ഫ്‌ളേവനോയ്ഡാണ് കിഡ്‌നി ആരോഗ്യത്തിനു സഹായിക്കുന്നത്.  സ്‌ട്രോബെറിയിലെ ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ കിഡ്‌നിയുടെ ആരോഗ്യത്തിനു നല്ലതാണ്.

പാര്‍സ്ലി എന്നറിയപ്പെടുന്ന ഇലക്കറി കിഡ്‌നിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലതുമാണ്.  കോളിഫവറിലെ വൈറ്റമിന്‍ സി കിഡ്‌നി ആരോഗ്യത്തിന് മികച്ചതു തന്നെയാണ്. ഇത് കിഡ്‌നിയിലുണ്ടാകുന്ന വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നു.

ആപ്പിളിന് അണുബാധയ്‌ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. ഇത് കിഡ്‌നി ആരോഗ്യത്തിനു മികച്ചതുമാണ്. ബ്ലൂബെറിയിലുള്ള ആന്തോസയനൈഡ്‌സ് കിഡ്‌നി ശുദ്ധീകരിക്കുന്നതിനും വിഷാംശം നീക്കം ചെയ്യുന്നതിനും മികച്ചതാണ്

റാസ്‌ബെറിയില്‍ ഇലാജിക് ആസിഡ് എന്നൊരു ഘടകമുണ്ട്. ഇത് കിഡ്‌നി വൃത്തിയാക്കാന്‍ സഹായിക്കും. ക്രാന്‍ബെറി യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പലപ്പോഴും കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിയ്ക്കും. ക്രാന്‍ബെറി യൂറിനറി ഇന്‍ഫെക്ഷന്‍ തടയാനുള്ള ഒരു ഫലവര്‍ഗമാണ്.  കിഡ്‌നിയുടെ ആരോഗ്യത്തിന് പറ്റിയ ഭക്ഷണമാണ് ഇഞ്ചി. ഇത് പാകം ചെയ്താലും പച്ചയ്ക്കു കഴിച്ചാലും നല്ലതു തന്നെ.

തൈരും കിഡ്‌നി വൃത്തിയാക്കാന്‍ പറ്റിയ ഒരു ഭക്ഷണം തന്നെ. ഇതിലെ പ്രോബാക്ടീരിയയാണ് ഈ ഗുണം നല്‍കുന്നത്.  മത്തങ്ങയുടെ കുരുവില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കിഡ്‌നിയില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടുന്നത് തടയാനും ഇത് സഹായിക്കും. ചുവന്ന കാപ്‌സിക്കം കിഡ്‌നിയുടെ നല്ല ആരോഗ്യത്തെ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ്. ഒലീവ് ഓയിലില്‍ കൊഴുപ്പു കുറഞ്ഞതു കൊണ്ടു തന്നെ കിഡ്‌നി ആരോഗ്യത്തിന് ഇതും ഉത്തമമാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഗ്യാസ് പ്രോബ്ലം മാറുന്നതിനു ഇഞ്ചി ലേഹ്യം ഉണ്ടാക്കേണ്ട വിധം